താൾ:CiXIV258.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൪

സൎമ്മാരുടെ അധികരവും കൂട്ടാക്കാതെ ആ വെപ്പുസഭാവ്യവസ്ഥ
യാക്കുകയും ചെയ്തു—ഈ പുതുമയെനടത്തുവാൻഅക്കാലം തന്നെ
ഉചിതം— അതിന്റെ കാരണം ഗൎമ്മന്യകൈസർ മരിച്ചപ്പൊൾ
അനന്തരവനായ ൪ാം ഹൈന്രീക് ബാലനത്രെ അവന്റെ പെ
ൎക്ക രാജ്യഭാരം ചെയ്തവൎക്ക ൩ാം ഹൈന്രീകിന്നൊത്ത കാൎയ്യപ്രാ
പ്തി ഇല്ലായ്കകൊണ്ടു പാപ്പാക്കൾ്ക്ക അന്നുസ്വൈര്യം ഉണ്ടായിരുന്നു
ആയതല്ലാതെതെക്കെ ഇതല്യയിൽ ശക്തിയുള്ള തുണയും ഉദി
ച്ചു— അതെങ്ങിനെ എന്നാൽ ൨ാം ഹൈന്രീകിന്റെ കാലത്തിൽ
ചിലനൊൎമ്മന്നർ അന്യദെശങ്ങളെയും യുദ്ധങ്ങളെയും കാണ്മാ
ൻ പുറപ്പെട്ടു തെക്കെ ഇതല്യയിൽ എത്തി പടച്ചെകവരായിസെ
വിച്ചു കൂലിക്ക നിലങ്ങളെ വാങ്ങി അനുഭവിക്കയും ചെയ്തു—ക്രമ
ത്താലെ അവർ വൎദ്ധിച്ചു ഒരിടവക ഉണ്ടാക്കിയതിന്റെ ശെഷം
രൊബൎത്ത് ഗിസ്ക്കൎദ്ദ മുതലായ ചിലനായകന്മാരുടെ സാമൎത്ഥ്യം
കൊണ്ടു അൎദ്ധദ്വീപിന്റെ തെക്കെ അംശം മുഴുവനും സ്വാധീനമാ
ക്കി പാപ്പാക്കളുടെ ഭൂമിയെയും അതിക്രമിച്ചുവന്നപ്പൊൾ ൯ാം
ലെയൊ പാപ്പാ അവരൊടെ തിരിട്ടുതൊറ്റുബദ്ധനായ്‌വരി
കയും ചെയ്തു— അവന്റെ അനന്തരവനായ ൨ാം നിക്കലാവ് ഈ
നൊൎമ്മന്നരുടെ സ്നെഹം അന്വെഷിച്ചു അവർ ശൌൎയ്യം കൊണ്ട
ടക്കിയ രാജ്യത്തെ അവൎക്ക കാണമായി കൊടുത്തു സന്ധിയുംപാ
പ്പാസനത്തിന്നു ചങ്ങാതിത്വവും വരുത്തുകയും ചെയ്തു—

൩൨., ൭ാം ഗ്രെഗൊർ

ഹില്ദബ്രന്ത് അഞ്ചുപാപ്പാക്കളെ മെൽ ശുശ്രൂധക്കാരനായി
സെവിച്ചതിന്റെ ശെഷം ൧൦൭൩ാം ക്രി.അ.തന്നെത്താൻ അവ
രൊധിപ്പിച്ചു പാപ്പാസനം കയറി ൭ാം ഗ്രെഗൊർ എന്ന പെർധരി
ക്കയും ചെയ്തു— അവന്റെ ഭാവം സഭയെ സൎവ്വലൌകികകെട്ടുക
ളിൽ നിന്നും അഴിച്ചു ഭരിക്കെണ്ടത് എന്നത്രെ ആകകൊണ്ടുസഭാ
സ്ഥാനകച്ചവടവും പള്ളിസ്ഥാനികളുടെ മ്ലെഛ്ശതയും വിരൊധിച്ചുനീ
ക്കിയാൽ പൊരാ എന്നു വെച്ചു രാജാക്കന്മാർ പള്ളിസ്ഥാനികളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/212&oldid=192762" എന്ന താളിൽനിന്ന് ശേഖരിച്ചത്