താൾ:CiXIV258.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൭

ഷങ്ങളെയും ആരൊപിച്ചു സ്ഥാനഭ്രഷ്ടനെന്നു വിധിക്കയും ചെയ്തു –
ആയതു കെട്ടു പാപ്പാവും ഹൈന്രീക് കൈസർ സ്ഥാനഭ്രഷ്ടനെന്നും ശാപ
ഗ്രസ്തനെന്നും കല്പിച്ചു പരസ്യമാക്കിയപ്പൊൾ അദ്ധ്യക്ഷന്മാർ പലരും
പാപ്പാവിന്നു ഇത്ര അധികാരമില്ല എന്നു പറഞ്ഞു എങ്കിലും പ്രഭു
ക്കൾ അസൂയപൂണ്ടു സഭാസ്ഥനല്ലാത്ത കൈസരെ അനുസരിക്കുന്ന
തു പണിയത്രെ പാപ്പാവൊടു നിരക്കുന്നില്ലെങ്കിൽ വെറെ ആളെ അ
വരൊധിക്കെണ്ടി വരും എന്നു ചൊല്ലി തുടങ്ങി –അന്നു ബുദ്ധിമുട്ടു വ
ളരെ ഉണ്ടായതിനാൽ കൈസർ ബദ്ധപ്പെട്ടു യാത്രയായി ഹെമന്തകാ
ലത്തു ഇതല്യയിൽ കനൊസ്സാ കൊവിലകത്തെത്തി പാപ്പാവെക
ണ്ടു മൂന്നു ദിവസം ചെരിപ്പു കൂടാതെ മുറ്റത്തു നിന്നു അനുതാപത്തി
ന്റെ ആധിക്യം കാണിച്ചു ശാപത്തിൽ നിന്നൊഴിഞ്ഞു – രാജത്വത്തി
ന്നു യൊഗ്യത ഉണ്ടൊ ഇല്ലയൊ എന്നു പ്രഭുക്കൾ കൂടി വിചാരിക്കുമ്പൊ
ഴെ നിശ്ചയം ഉണ്ടാകും എന്നു കല്പന ഉണ്ടാകയും ചെയ്തു – അങ്ങിനെ ഇ
രിക്കുമ്പൊൾ ലംഗബൎദർ പാപ്പാവെ നിരസിക്കുന്നത് കണ്ടാറെ കൈ
സർ മനസ്സു ഭെദിച്ചു പ്രഭുസംഘത്തിൽ ചെന്നു കൂടിയില്ല പാപ്പാവെ
യും കൂടുവാൻ സമ്മതിക്കായ്ക കൊണ്ടു പ്രഭുക്കൾ താമസിയാതെ ഹൈ
ന്രീകിന്റെ കുലശത്രുവായ രൂദൊല്ഫ് എന്ന സ്വെവപ്രഭുവെ വരി
ച്ചു രാജാവാക്കുകയും ചെയ്തു – അനന്തരം ആ പുതുരാജാവ് പല യു
ദ്ധങ്ങളിലും ജയിച്ചശെഷം പാപ്പാവും അവനെ അംഗീകരിച്ചു എ
ങ്കിലും അന്നു തന്നെ രൂദൊല്ഫ് പടയിൽ പട്ടു പൊയി – ഇങ്ങിനെ സങ്ക
ടങ്ങൾ വളരെ അനുഭവിച്ചാറെ ഹൈന്രീകിന്റെ ബുദ്ധി കുളിൎന്നുവന്നു –
അവൻ പല ശത്രുക്കളെയും വശത്താക്കി തന്റെ പക്ഷം ചെൎന്ന അ
ദ്ധ്യക്ഷന്മാരെ കൊണ്ടു വെറൊരു പാപ്പാവെ നിശ്ചയിച്ചു ആയവ
ന്നു പട്ടം കെട്ടുവാൻ സന്നാഹങ്ങളൊടു കൂട ഇതല്യയിലെക്കു യാത്രയാ
കയും ചെയ്തു – ആ രാജ്യത്തിന്റെ വടക്കെ ദിക്കിൽ തുസ്ക്കിയനായകി
യായ മഥില്ദയും തെക്കെ അംശത്തിൽ രൊബൎത്തനിസ്ക്കൎദ്ദ എന്ന
നൊൎമ്മന്നനും ഗ്രെഗൊരിന്നു തുണ നിന്നെങ്കിലും വടക്കെ വാഴ്ചെക്ക
കൈസരെ തടുപ്പാൻ കഴിയാതെ പൊയി — തെക്കെ തുണക്കാരൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/215&oldid=192768" എന്ന താളിൽനിന്ന് ശേഖരിച്ചത്