താൾ:CiXIV258.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൧

ഭയുമില്ലാതാക്കി— ഇപ്രകാരം രാജ്യത്തിൽ എങ്ങും സങ്കടം വൎദ്ധിച്ചു
പൊരുമ്പൊൾ തന്നെ ൨ാം ഒത്തൊ പ്രാപ്തിയുള്ള അനന്തരവൻ ഇ
ല്ലാതെ മരിച്ചു— അനന്തരം ബവൎയ്യ പ്രഭുവായ ഹൈന്രീക് ബാ
ലനായ ൩ാം ഒത്തൊ എന്ന കൈസർ കുമാരനെ വശത്താക്കി വ
ളൎത്തി അവന്റെ നാമത്തിൽ വാഴുവാൻ ഭാവിച്ചപ്പൊൾ ബാ
ലന്റെ അമ്മയും മുത്താച്ചിയും വിരൊധിച്ചു പ്രഭുക്കളുടെ സഹായ
ത്താലെ ഹൈന്രീകിന്റെ കൌശലം വ്യൎത്ഥമാക്കി ഒത്തൊവി
ന്നു പ്രാപ്തിവരുവൊളം രായരക്ഷകഴിക്കയും ചെയ്തു–൩ാം ഒ
ത്തൊവളൎന്നു കാൎയ്യപ്രാപ്തനായറെ സ്വജാതിയൊടു ചെരാതെപു
രാണമായ രൊമമാഹാത്മ്യം പുതുക്കെണ്ടതിന്നു മ്മറ്റും നിശ്ചയി
ച്ചു ആ വക വ്യൎത്ഥവിചാരങ്ങളിൽ കാലം കഴിച്ചു ബാല്യക്കാരനായി
മരിക്കയും ചെയ്തു– അവന്നു മക്കളില്ലായ്കയാൽ ഒന്നാം ഒത്തൊവി
ന്റെ വംശം മുടിഞ്ഞുപൊയി— പിന്നെ ബവൎയ്യ പ്രഭുവിന്റെ മക
നായ ൨ാം‌ഹൈന്രീക് പ്രയാസെനഗൎമ്മാന്യരാജ്യത്തിൽ അനന്തര
വനായി ഉയൎന്നു ഇതല്യയിൽ ഏറകാലം യുദ്ധം കഴിച്ചുമറുപക്ഷ
ക്കാരെ ജയിച്ചശെഷം കൈസർ സ്ഥാനം പ്രാപിച്ചത്–൧൦൨൪ാം
ക്രി.അ. അവൻ ഒന്നാം ഹൈന്രീകിന്റെ വംശത്തിൽ ഒടുവിൽ ഉ
ള്ളവനായി മരിച്ചാറെ പല പ്രഭുക്കളും മഹാലൊകരും വൊൎമ്മസ്പ
ട്ടണത്തിൽ ഒന്നിച്ചു യൊഗം കൂടി ഫ്രങ്ക പ്രഭുവായ ൨ാം കൊന്രാദിനെ
അവരൊധിച്ചു വാഴിക്കയും ചെയ്തു— അവനും അനന്തരവനായ ൩ാം
ഹൈന്രീക് എന്ന പുത്രനും വിധി പൊലെ രാജ്യം രക്ഷിച്ചു ഒരൊ
ചെറിയ ഇടവകകളെ അതാത് പ്രഭുക്കൾ ജന്മം കൊടുത്തപ്പൊ
ൾ മഹാപ്രഭുക്കളും അപ്രകാരം തകങ്ങൾ്ക്കും വരുത്തുവാൻ ഭാവിച്ചതു
കൊണ്ടു അവരെ വെണ്ടുവൊളം താഴ്ത്തി ചിലരെ സ്ഥാനഭ്രഷ്ടരാക്കു
കയും ചെയ്തു—അന്നു രൊമ നഗരത്തിൽ ക്രമക്കെടു അനവധിവ
വൎദ്ധിച്ചുപട്ടണവാഴ്ചക്കായും പാപ്പാധികാരത്തിന്നായും മഹാലൊക
ർ പലപക്ഷമായി പിരിഞ്ഞു അന്യൊന്യം വാദിച്ചും കലഹിച്ചും
കൊണ്ടതിനാൽ ഒരു സമയം ൩ പാപ്പാക്കൾ ഒരുമിച്ചുയൎന്നു അവരി


26

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/209&oldid=192756" എന്ന താളിൽനിന്ന് ശേഖരിച്ചത്