താൾ:CiXIV258.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൦

റകാലം കൈസർ കിരീടത്തിന്റെ ലബ്ധിക്കായി കലഹിച്ചു രണ്ടു
പക്ഷമായി തമ്മിൽ പൊരുതശെഷം ഇപ്രയ്യ പ്രഭുവായ ബെരം
ഗർ ൨ പക്ഷം ഒന്നാക്കി കൈസർ സ്ഥാനം സ്വവംശത്തിന്നു വരു
ത്തെണ്ടതിന്നു ബുരിഗുന്തരാജാവായ ഹ്ലുഥരുടെ വിധവയെ തന്റെ
പുത്രന്നു ഭാൎയ്യയാക്കുവാൻ ഭാവിച്ചപ്പൊൾ ആദലയ്ദ എന്ന ആവി
ധവവിരൊധിച്ചുഗൎമ്മാന്യരാജാവായ ഒത്തൊവെ തുണെക്കായ്‌വി
ളിച്ചു ആയവൻ ഇതല്യെക്കവന്നു ആ സ്ത്രീയെ താൻ വെട്ടുബെരം
ഗരൊടു കപ്പം വാങ്ങി മടങ്ങി പൊയശെഷം ബെരംഗർ പിന്നെ
യും കലഹിച്ചു ഗൎമ്മാന്യരാജാവിന്റെ പക്ഷക്കാരെ അപമാനി
ച്ചുഹിംസിച്ചപ്പൊൾ ഒത്തൊരങ്ങാമതും വന്നു ഇതല്യരാജാവെ
ന്ന പെർ ധരിച്ചു–൯൬൨.ക്രി.അ. കൈസർ പട്ടാഭിഷെകവും പ്രാ
പിക്കയും ചെയ്തു—കുറയകാലം കഴിഞ്ഞശെഷം അവനെ അ
ഭിഷെകം കഴിച്ചപാപ്പാരാജാദ്രൊഹം വിചാരിച്ചും മറ്റും അ
നെകദൊഷങ്ങളെ ചെയ്തും പൊകയാൽ കൈസർ അവനെ സ്ഥാ
നഭ്രഷ്ടനാക്കി ൯൭൩ ക്രി.അ. മരിച്ചപ്പൊൾ പുത്രനായ രണ്ടാം ഒ
ത്താ അനന്തരവനായി പ്രാപ്തിയുള്ള അഛ്ശന്നുയൊഗ്യമാകുംവണ്ണം
വാണുതുടങ്ങി—ഫ്രങ്കരാജാവായ ഹ്ലുഥർ ലൊഥരിംഗനാടടക്കുമ്പൊ
ൾ രണ്ടാം ഒത്തൊബലങ്ങളുള്ള കൂട്ടി അവനൊടു എതിരിടുപരീസ്സ
നഗരത്തൊളം ഒടിച്ചു ജയിക്കയും ചെയ്തു— അനന്തരം അവൻയ
വനകൈസരുടെ മകളെ വെട്ടു തെക്കെ ഇതല്യയെ പിടിച്ചടക്കുവാൻ
സെനകളെ ചെൎത്തു തെക്കൊട്ടു ചെന്നെത്തുമ്പൊൾ ആ ദെശവാഴിക
ളായ യവനർ ക്രിസ്തശത്രുക്കളായ അറവികളെ തുണെക്കായി സി
ക്കീല്യയിൽ നിന്നു വിളിച്ചു കൈസരെ മുറ്റും ജയിച്ചു മടക്കിയതല്ലാ
തെ അന്നുതന്നെ ദന്മൎക്കിൽ സ്വെൻ എന്ന രാജപുത്രൻ അഛ്ശനെ
ദ്രൊഹിച്ചു മെല്കൊയ്മയായ കൈസരുടെ അധികാരവും തള്ളിക്രി
സ്തുസഭയെയും രാജ്യത്തിൽ നിന്നു മുടിച്ചുകളഞ്ഞു—എല്ബനദിയു
ടെ കിഴക്കെ കരയിലെ സ്ലാവ ജാതികളും മിസ്തെവൊയി എന്നൊ
രു കലഹക്കാരനെ അനുസരിച്ചു കൈസർ വാഴ്ചയും ക്രിസ്തുസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/208&oldid=192754" എന്ന താളിൽനിന്ന് ശേഖരിച്ചത്