താൾ:CiXIV258.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൯

രു ഭക്തിയുള്ള സന്യാസിസ്ക്കന്തിനാവ്യജാതികളിൽ സുവിശെഷസത്യം
പരത്തിസ്ലവജാതികൾ്ക്ക ക്രിസ്തുനാമം അറിയിച്ചവർ യവനസന്യാസി
കളെങ്കിലും ആയവർ രൊമപാപ്പാക്കളെ സഭാപ്രമാണികളെന്നു
ചൊല്ലി അനുസരിച്ചതിനാൽ ആ പുതുക്രിസ്ത്യാനരും പടിഞ്ഞാറെ
സഭയൊടു ചെൎന്നുവന്നു—കരൽകൈസരുടെ സംസ്ഥാനത്തിൽ നിന്നു
ണ്ടായ പുതുരാജ്യങ്ങളിൽ ശക്തിയും വിസ്താരവും എറിയത് സൎമ്മാന്യ
രാജ്യം തന്നെ—കരലിന്റെ വംശം ൯൧൧.ക്രി.അ. അവിടെ മുടി
ഞ്ഞപ്പൊൾ പ്രഭുക്കൾ ഒന്നിച്ചു കൂടി നിരൂപിച്ചു കരൽ വംശത്തൊ
ടു അല്പസംബന്ധമുള്ള കൊന്രാദ് പ്രഭുവെവരിച്ചുരാജാവാക്കി
അവൻ൭സംവത്സരം വാണു–൯൧൮ക്രി.അ. മരണമടുത്തപ്പൊൾ
രാജ്യത്തിൽ ക്രമക്കെടു തീൎക്കെണ്ടതിന്നു പ്രാപ്തനായ ഹൈന്രീക്
എന്ന സഹ്സപ്രഭുവെഅനന്തരവനാക്കെണമെന്നു കല്പിച്ചു
അന്തരിക്കയും ചെയ്തു—ഹൈന്രീകിന്റെ വംശത്തിന്നു രാജത്വം
സ്ഥിരമായ്‌വന്നു—അവനും ൯൩൬.ക്രി.അ. അനന്തരവനായി വന്ന
ഒത്തൊ എന്നമകനും ഗൎവ്വിഷ്ഠരായ പ്രഭുക്കളെ താഴ്ത്തി അനുസരി
പ്പിച്ചു അതിർനാടുകളെ ആക്രമിച്ചു വന്ന ഉംഗ്രരെ ൨വട്ടം ജയിച്ചു
മടങ്ങി വരാതവണ്ണം നീക്കി സ്ലാവജാതികളെ തള്ളുമാറുഅതിർ
പ്രഭുക്കളെവടക്കെ നാടുകളിൽ സ്ഥാപിച്ചു ബൊഹെമ്യ പ്രഭുക്ക
ളൊടും പൊല–ദെനരാജാക്കന്മാരൊടും കപ്പം വാങ്ങി ദെനരാജാ
വെ ക്രിസ്തുസഭയൊടു ചെരെണ്ടതിന്നു നിൎബന്ധിച്ചു സ്ലാവ–ദെന
ജാതികളിൽ സൎമ്മാന്യ ആയുധങ്ങൾ ജയിച്ചു നടന്നൊളം ക്രിസ്തപള്ളി
കളെയും അദ്ധ്യക്ഷസ്ഥാനങ്ങളെയും സ്ഥാപിച്ചു വൎദ്ധിപ്പിക്കയും
ചെയ്തു—

൩൦, ഗൎമ്മാന്യകൈസൎമ്മാർ

അങ്ങിനെ ഇരിക്കുമ്പൊൾ ഒത്തൊവിന്നു കൈസർ സ്ഥാനവും
വന്നു സ്ഥൂലനായ കരൽ മുതൽ ആസ്ഥാനത്തിലുള്ളവർ എല്ലാവ
രും നീസ്സാരന്മാരായതിനാൽ അതിന്റെ മാനം മാഞ്ഞുകുറഞ്ഞു പൊ
യിരുന്നു— ഇതല്യ പ്രഭുക്കളും ബുരിഗുന്തമുതലായ രാജാക്കന്മാരും ഏ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/207&oldid=192752" എന്ന താളിൽനിന്ന് ശേഖരിച്ചത്