താൾ:CiXIV258.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൮

പൊയി—

൨൮., ഖലീഫമാരുടെ രാജ്യം ക്ഷയിച്ചു പൊയതു—

അന്നു അറവികളുടെ രാജ്യവും ക്ഷയിച്ചു പുതുമാൎഗ്ഗത്തിന്റെ പ്രകടന
ത്തിന്നായിട്ടുള്ള ഉത്സാഹം കുളിൎത്തുപൊയതു ക്രിസ്തീയരാജ്യങ്ങൾ്ക്കു ഭാഗ്യ
മായ്തീൎന്നു—പല കലഹങ്ങളുടെ ശെഷം ആലിയുടെ പക്ഷക്കാർ ജയി
ച്ചു ൭൫൦.ക്രി.അ. മറുപക്ഷക്കാരെല്ലാവരെയും വധിച്ചു മുഹമ്മത്തി
ന്റെ വംശക്കാൎക്ക ഖലീഫ സ്ഥാനം വരുത്തുകയും ചെയ്തു—ആദ്യം
ആ ഖലീഫമാർ പ്രാപ്തിയും ധനവും ഏറി എങ്ങും ജയിച്ചു ബഗ്ദദ്ന
ഗരം പണിയിച്ചു മൂലസ്ഥാനമാക്കി വാണു—അവരിൽ മുഖ്യൻ ഹറു
ന റഷീദ് തന്നെ—അവൻ കിഴക്കെ രൊമസംസ്ഥാനത്തിൽ കൂടക്കൂ
ട ആക്രമിച്ചു പ്രബലപ്പെട്ടു കൈസൎമ്മാരൊടു കപ്പം വാങ്ങി പ്രജ
കളുടെ മ്ലെഛ്ശഭാവം മാറ്റെണ്ടതിന്നു സാരമുള്ള വിദ്യകളിൽ രസവും
താല്പൎയ്യവും ജനിപ്പിച്ചു ബഹുകീൎത്തിമാനായി ഭരിക്കയും ചെയ്തു—അ
വന്റെ പുത്രൻ അങ്ങിനെ അല്ലപലവിധസുഖഭൊഗങ്ങളിൽ
രസിച്ചു രാജ്യകാൎയ്യങ്ങളിൽ ഉദാസീനനായി നടക്കകൊണ്ടുഖലീഫ
മാർ അന്നുമുതൽ ഒരൊസ്ഥാനികൾ്ക്കും പടനായകന്മാൎക്കും ദാസന്മാ
രായി ഭവിച്ചു പലമതഭെദങ്ങളും ഉയൎന്നു കലഹിച്ചു ഖലീഫരാജ്യം
ക്ഷയിപ്പിക്കയും ചെയ്തു—

ഗൎമ്മാന്യകൈസൎമ്മാരും രൊമപാപ്പാക്കളും

൨൯., ഗൎമ്മാന്യരാജ്യം

കരൽ കൈസരുടെ രാജ്യം ക്ഷയിച്ചുപൊയി എങ്കിലും പടിഞ്ഞാറെ
ക്രിസ്തുസഭസാധാരണ വിശ്വാസ പ്രമാണം ഉപെക്ഷിയാതെ വടക്കെ
രാജ്യങ്ങളിലും പരന്നു വൎദ്ധിക്കയും ചെയ്തു— മുസല്മാനർസ്പാന്യരാജ്യ
ത്തിൽ പരത്തിയ വിദ്യാ വിശെഷങ്ങളെ അയല്വക്കത്തുള്ള ക്രിസ്ത്യാ
നരും ശീലിച്ചു നടത്തി എങ്കിലും ആക്രിസ്തുശത്രുക്കളുടെ നെരെ ഒടുങ്ങാ
ത്തയുദ്ധം കഴിച്ചു പല വട്ടവും ജയിച്ചു അവരുടെ ബലം കുറച്ചുവെ
ക്കയും ചെയ്തു—ഹ്ലുദ്വിഗ് കൈസരുടെ കാലത്തിൽ അംസ്ക്കാർഎന്നൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/206&oldid=192750" എന്ന താളിൽനിന്ന് ശേഖരിച്ചത്