താൾ:CiXIV258.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൭

യുദ്ധത്തിൽ കൈസർ മരിച്ചു ൮൪൦—ക്രി—അ. അനന്തരം അവന്റെ പു
ത്രന്മാർ രാജ്യാവകാശം ചൊല്ലി തമ്മിൽ കലഹിച്ചു പടവെട്ടി തുടങ്ങി
അതിൽ ഹ്ലുഥർ തൊറ്റു പൊയാറെ ൮൪൩.ക്രി.അ. സന്ധിച്ചു രാജ്യം
മൂന്നംശങ്ങളാക്കി പകുത്തു പടിഞ്ഞാറെ അംശമായ ഫ്രങ്കരാജ്യം ക
രലിന്നും ഗൎമ്മാന്യരാജ്യം എന്ന കിഴക്കെ അംശം ഹ്ലുദ്വിഗിന്നും ബുരി
ഗുന്ത ഇതല്യ രജ്യങ്ങളും കൈസർ സ്ഥാനവും ഹ്ലുഥരിന്നും നിശ്ചയിച്ചു
വാഴുകയും ചെയ്തു— അന്നു തൊട്ടു മഹാകരൽ കൈസരുടെ രാജ്യം
ക്ഷയിച്ചു—രാജാക്കന്മാർ കൂട ക്കൂട അന്യൊന്യം കലഹിച്ചു പൊരുക
യാൽ ഒരൊ അംശത്തിൽ പല ഇടപ്രഭുക്കളും സ്വാതന്ത്ര്യ വാഴ്ചയെകാം
ക്ഷിച്ചു ഉയൎന്നതുമല്ലാതെ അന്നെത്തെ പാപ്പാക്കാളും ആവൊളംരാ
ജാക്കന്മാരെ താഴ്ത്തി മെലധികാരികളായി നടപ്പാൻ തുടങ്ങി—ഇപ്ര
കാരം പല കലക്കങ്ങളും ആപത്തുകളും ഒരൊ അംശങ്ങളിൽ ഉണ്ടായ
തിന്റെ ശെഷം ഗൎമ്മാന്യരാജാവായഹ്ലുദ്വിഗിന്റെ പുത്രൻ സ്ഥൂലൻ എ
ന്ന പെർ ലഭിച്ച കരലിന്നു തന്നെ ൩ അംശങ്ങളെ ചെൎത്തു ഒരു കൊല്ക്ക
ടക്കുവാൻ സംഗതി വന്നു— അല്പകാലം കഴിഞ്ഞ ശെഷം ഗൎമ്മാന്യരും
ഫ്രങ്കരും അവനെ നിസ്സാരനെന്നു കണ്ടു ൮൮൭ ക്രി.അ. സ്ഥാനഭ്രഷ്ട
നാക്കിയപ്പൊൾ അവൻ സൎവ്വത്യക്തനായി ക്ലെശിച്ചു ചിലകാലം ക
ഴിഞ്ഞാറെ മരിക്കയും ചെയ്തു—അനന്തരം രാജ്യത്തിൽ എങ്ങും പക്ഷ
ഛിദ്രങ്ങൾ വൎദ്ധിച്ചു കരൽ കൈസരുടെ വംശ്യന്മാർ ഒരൊഅംശ
വാഴ്ചയെ പ്രാപിച്ചെങ്കിലും നിസ്സാരന്മാരാകകൊണ്ടു രാജ്യം പലഖ
ണ്ഡങ്ങളായി പിരിഞ്ഞു നശിച്ചു അന്യവംശങ്ങളുടെവശത്തിൽ അക
പ്പെട്ടു—വടക്കെ അതിർ നാടുകളിൽ നൊൎത്മന്നരും ഇതല്യകടപ്പുറങ്ങ
ളിൽ അറവികളും എല്ബനദീപ്രദെശങ്ങളിൽ സ്ലാവരും ഥൈസ്സ് പു
ഴവക്കത്തുമജാരർ എന്ന ഉംഗ്രരും അതിക്രമിച്ചു കവൎന്നു രാജ്യത്തെ
ഛെദിച്ചതുമല്ലാതെപല പ്രഭുക്കളും അദ്ധ്യക്ഷന്മാരും രാജാക്കന്മാരു
ടെ മെല്കൊയ്മയെ തള്ളി സ്വന്തവാഴ്ചകളെ സ്ഥാപിച്ചതു കൊണ്ടുരാ
ജാക്കന്മാൎക്ക അതിർനാടുകളെ അക്രമക്കാരുടെ കൈയിൽ നിന്നുവി
ടുവിച്ചു രക്ഷിപ്പാനും രാജ്യധൎമ്മം നടത്തുവാനും കഴിവില്ലാതെ വന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/205&oldid=192748" എന്ന താളിൽനിന്ന് ശേഖരിച്ചത്