താൾ:CiXIV258.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൨

ൽ ൨ പെർ പക്ഷനിയൊഗത്താൽ സ്ഥാനത്തിൽ വന്നു ഗ്രെഗൊർ എ
ന്ന മൂന്നാമൻ ആയതിനെ വില കൊടുത്തു വാങ്ങി ഈ അപമാനംസ
ഭയിൽ നിന്നു നീക്കി അവസ്ഥമാറ്റെണ്ടതിന്നു ഹൈന്രീക് കൈ
സർ ഒരു സഭാസംഘം കൂട്ടി പാപ്പാക്കൾ മൂവരെയും സ്ഥാനഭ്രഷ്ടന്മാ
രാക്കുകയും ചെയ്തു— അന്നു തൊട്ടു കൈസർ താൻ സഭാ തലവരെ
അവരൊധിച്ചു ൯ാം ലെയൊപാപ്പാവിന്നു അദ്ധ്യക്ഷന്മാരെ
കീഴാക്കുവാനും പട്ടാക്കാരുടെ അജ്ഞാനത്തെയും അവാച്യദൊ
ഷങ്ങളെയും എതിരിട്ടു ചുരുക്കുവാനും സഭാവസ്ഥയെ വെടിപ്പാ
ക്കി നടത്തുവാനും അത്യന്തം ഉത്സാഹിച്ചു തുണനില്ക്കയും ചെയ്തു—

൩൧., ഹില്ദ ബ്രന്ത്

കരൽ കൈസർ മരിച്ചതിന്റെ ശെഷം അവന്റെ രാജ്യത്തിൽ കല
ഹങ്ങളും യുദ്ധങ്ങളും നിത്യം വൎദ്ധിച്ചു നടന്നതിനാൽ ക്രീസ്തുസഭയുടെ അ
വസ്ഥ അത്യന്തം വഷളായ്തീൎന്നു– രാജാക്കന്മാർ വിശ്വാസസ്നെഹാ
ദികളെ വിചാരിയാതെ നിസ്സാര ചങ്ങാതിമാരെ അദ്ധ്യക്ഷരാക്കി
പലവട്ടവും സഭാസ്ഥാനങ്ങളെ ദ്രവ്യത്തിന്നു വില്ക്കയും ചെയ്തു—
പള്ളിസ്ഥാനങ്ങളൊടു ഒരൊ ലൌകികഭൊഗങ്ങളും ഇടവകവാഴ്ച
കളും മറ്റും ചെൎന്നു വന്നതിനാൽ അദ്ധ്യക്ഷന്മാർ സഭകളുടെ ഗുണം
വിചാരിയാതെ ലൌകികമാനസന്മാരായി രാജസന്നിധിയിലും യു
ദ്ധകൊലാഹലങ്ങളിലും രസിച്ചു പാൎത്തു സ്ത്രീസെവ–മദ്യപാനം–സ്ഥാ
ന കച്ചവടം മുതലായ ദൊഷങ്ങളിൽ മുഴുകി ഉരുളുകയും ചെയ്തു— പ
ട്ടക്കാരൊമൽസ്ഥാനികളുടെ നടപ്പുനൊക്കി ദൊഷത്തിന്നു ഒരു
വിധി ഇല്ലെന്നു കണ്ടു മിക്കവാറും മൃഗപ്രായമുള്ളവരായി ഭവി
ച്ചു— രൊമനഗരത്തിൽ അതിക്രമങ്ങളെ അല്പം ശമിപ്പിച്ചു സാര
മുള്ള പാപ്പാവെവാഴിപ്പാൻ കഴിവുവന്നശെഷം ൩ാം ഹൈന്രീക്
കൈസർ ൯ാം ലെയൊവിന്നു സഭാഗുണീകരണത്തിന്നായി സഹായി
ച്ചു പട്ടക്കാരുടെ അധമപ്രവൃത്തികളെയും സഭാസ്ഥാന കച്ചവട
ത്തെയും തടുത്തു ആല്പമലകളെ കയറി ഗൎമ്മാന്യയിൽ വന്നരൊ
മദൂതന്മാരെയും മാനിച്ചു പാപ്പാജ്ഞകളെയും രാജ്യത്തിൽ എ


26.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/210&oldid=192758" എന്ന താളിൽനിന്ന് ശേഖരിച്ചത്