താൾ:CiXIV258.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൧

യുംആക്രമിച്ചപ്പൊൾപടിഞ്ഞാറെരാജ്യങ്ങളിൽഅറവികളുടെജയമാ
ലഅറ്റുപിന്നെപുതുതായികെട്ടുവാൻകഴിയാതവണ്ണംഅവരുടെഒട്ട
ത്തിന്നുഘൊരമായമുടക്കംസംഭവിക്കയുംചെയ്തു–

൨൪., ഫ്രങ്കരാജാക്കന്മാരുടെകൊവിലധികാരികൾ

പടിഞ്ഞാറെക്രീസ്തുസഭെക്കൟശുശ്രൂഷചെയ്തതഫ്രങ്കരാജാക്കന്മാര
ല്ലവാഴ്ചഅന്നുവെറെആളുകളുടെവശത്തിലായിരുന്നുഅതിന്റെസം
ഗതിയാവിതു–പറങ്കിരാജാക്കന്മാരുടെ൭മന്ത്രീകളിൽഅധികാരംഏ
റിയവർകൊവിലധികാരികൾതന്നെ–ഒരൊരൊഹെത്വന്തരെണ
പലപാളയക്കാർരാജസന്നിധിയിൽവന്നുപാൎക്കുമ്പൊൾഫ്ലുദ്വിഗി
ന്റെഅനന്തരവന്മാർമിക്കവാറും സ്ത്രീഭാവംധരിച്ചുഭീരുക്കളായിനടക്ക
കൊണ്ടുൟവന്നവരെനൊക്കിരക്ഷമുതലായപണികളെകൊവി
ലധികാരികളിൽഎല്പിച്ചുഅവരുടെമാനത്തെയുംമറ്റുംവൎദ്ധിപ്പിക്കയും
ചെയ്തു–ക്രമത്താലെഅവർസൎവ്വാധികാൎയ്യക്കാരായിഉയൎന്നുരാജാക്ക
ന്മാരൊടുചൊദിക്കാതെകാൎയ്യാദികളെനടത്തുവാൻതുടങ്ങി–൭ാം-നൂറ്റാണ്ടി
ൽഗ്രീമുവല്ദ്എന്നൊരുകൊവിലധികാരിതന്റെപുത്രനെരാജാവുമ
രിച്ചാൽഅനന്തരവനാക്കിവാഴിപ്പാൻ ഭാവിച്ചതുകൊണ്ടുപ്രജകൾക
ലഹിച്ചുഅവനെയുംപുത്രനെയുംനിഗ്രഹിച്ചു–അനന്തരംഅവന്റെ
സഹൊദരിഒരുരൊമകുഡുംബത്തിൽപിറന്നഅ ങ്കീസന്റെഭാൎയ്യ
യായിഹെരിസ്തല്ക്കാരൻഎന്നപെർധരിച്ചപിപ്പീനെപ്രസവിച്ചുഅവ
ൻവളൎന്നുപ്രാപ്തനായപ്പൊൾഫ്രങ്കരുടെമൂന്നുരാജ്യങ്ങളിൽകൊവില
ധികാരംഎറ്റുഅന്നുതൊട്ടുരാജാക്കന്മാൎക്കപെരെഉള്ളുഅധികാരമെ
ല്ലാംമന്ത്രീയുടെവശത്തിലായിപൊയി–അവൻമരിച്ചപ്പൊൾപുത്രനായ
കരൽമൎദ്ദകൻആസ്ഥാനത്തിൽവന്നുഅവന്റെകാലത്തിൽഅറവി
കൾമെൽപറഞ്ഞപ്രകാരംസെനകളൊടുകൂടപിരനയ്യമലയെകയറി
ഫ്രങ്കരാജ്യംആക്രമിച്ചുതൂർപട്ടണത്തിന്റെഅരികെഎത്തിയാ
റെകരൽഫ്രങ്കരൊടുംഗൎമ്മാന്യരൊടുംകൂടഅവരെഎതിരിട്ടുചിലദിവ
സത്തൊളംപടവെട്ടിജയിച്ചുഅബ്ദരഹ്മാൻഎന്നഅറവിസെനാ
ധിപന്നുംആപത്തുവരുകയുംചെയ്തു–൭൩൨ാംക്രീ–അ–അതിന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/199&oldid=192733" എന്ന താളിൽനിന്ന് ശേഖരിച്ചത്