താൾ:CiXIV258.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൦

ശാലയെവിലയെറിയഗ്രന്ഥങ്ങളൊടുംകൂടതീകൊടുത്തുചുട്ടുകളകയും
ചെയ്തു–ഒമാരുടെഅനന്തരവനായഒസ്മാൻദ്രൊഹത്തിൽമരിച്ചശെ
ഷംനബിയുടെആദ്യശിഷ്യനുംസംബന്ധിയുമായആലിഖലീഫായ്‌വ
ന്നപ്പൊൾഅനെകഅറവിപാളയക്കാർഅവനെഅനുസരിയാതെ
കലഹിച്ചുമറ്റൊരുവനെഖലീഫാക്കിയതിനാൽപലഇടച്ചലുംഉൾഛി
ദ്രങ്ങളുംഉണ്ടായിആലിയുംമക്കളുംതൊറ്റുമരിക്കുംവരെദീൻപടെ
ക്കുമുടക്കംവന്നു—അനന്തരംആലിയുടെപക്ഷക്കാർശെഷംനബിശിഷ്യ
ന്മാരിൽനിന്നുവെർവിട്ടുപിരിഞ്ഞുഅവരുടെഖലീഫമാരെയുംമുഹമ്മത്തി
ന്റെശെഷവചനസംഗ്രഹമായസുന്നയെയുംനിരസിച്ചുതള്ളുകകൊണ്ടു
മുസല്മാനരിൽസുന്നി–ശീയി–ഇങ്ങിനെരണ്ടുവകക്കാരുണ്ടായിഎങ്കിലുംരാ
ജ്യവിസ്താരത്തിന്നുംമതപ്രകടനത്തിന്നുംഅതിനാൽഒരുകുറവുംവന്നി
ല്ല–ചിറ്റാസ്യനാടുകളെയുംകൌകസുമലപ്രദെശങ്ങളെയുംകിഴക്കസി
ന്ധുനദിയൊളവുംപടിഞ്ഞാറുഅഫ്രീക്കഖണ്ഡത്തിന്റെവടക്കെരാജ്യ
ങ്ങളിൽകൂടിഅതലന്തികസമുദ്രത്തൊളവുംഅറവികൾഅതിക്രമിച്ചു
നടന്നുശുഭരാജ്യങ്ങളെപാഴാക്കിശവത്തിന്നുസമമായികിടക്കുന്നക്രീസ്തുസ
ഭയിൽഭെദംഎന്നിയെദൈവശിക്ഷയെനടത്തി൨വട്ടംകൊംസ്തന്തീ
നപുരിയെയുംവളഞ്ഞുഎങ്കിലുംമതിലിന്റെഉറപ്പുനിമിത്തംഅന്നുക
യറുവാൻവഹിയാതെയാക്കി–യുരൊപയുടെതെക്കപടിഞ്ഞാറെഅം
ശമായസ്പാന്യഅൎദ്ധദ്വീപെപിടിച്ചടക്കുവാൻകഴിവുവന്നുതാനും–അതെ
ങ്ങിനെഎന്നാൽഅവിടെവാഴുന്നവെസ്തഗൊഥരുടെരാജാക്കന്മാൎക്ക
നിത്യംകുടിപ്പലയുംഗൃഹഛിദ്രവുംഉണ്ടാകകൊണ്ടുചിലമഹാലൊകരും
തൊലെത്തുമെലദ്ധ്യക്ഷനുമായിപകവീളുവാൻകൂടിനിരൂപിച്ചുരുദ്രീ
ക്‌രാജാവെസ്ഥാനഭ്രഷ്ടനാക്കിപക്ഷക്കാരൊടുകൂടനിഗ്രഹിക്കെണ്ട
തിന്നുഅറവികളുടെസഹായംവെണമെന്നുനിശ്ചയിച്ചുഅതിന്നുതക്ക
ദൂതുകളെഅഫ്രീക്കയിലെക്കയച്ചപ്പൊൾതാരീഖ്‌പടനായകൻസെന
കളൊടുകൂടസ്പാന്യയിൽകടന്നു൭൧൧ാം–ക്രീ–അ–കഠിനയുദ്ധത്തിൽരു
ദ്രീകെജയിച്ചുരണ്ടുവൎഷത്തിന്നകം‌പിരനയ്യമലയൊളംദെശങ്ങളെഎ
ല്ലാംകൈവശമാക്കിയശെഷംഅതിന്നുവടക്കൊട്ടുള്ളഫ്രങ്കരാജ്യത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/198&oldid=192731" എന്ന താളിൽനിന്ന് ശേഖരിച്ചത്