താൾ:CiXIV258.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൭

നപുരിയിലെനെസ്തൊൎയ്യനുമായിയെശുവിങ്കലെദിവ്യമാനുഷസ്വഭാ
വങ്ങളെകുറിച്ചുവാദംതുടങ്ങിആയതുതീൎപ്പാൻ൪൩൧ാംക്രീ–അ–എഫെസി
ൽസാധാരണസഭാസംഘംകൂടിവിസ്തരിച്ചുനെസ്തൊൎയ്യന്റെഉപദെ
ശംതെറ്റുതന്നെഎന്നുനിശ്ചയിച്ചുഅവനെസ്ഥാനത്തുനിന്നുംരാജ്യ
ത്തിൽനിന്നുംഭ്രഷ്ടനാക്കിഎങ്കിലുംഅവന്റെപക്ഷക്കാർകിഴക്കൊ
ട്ടുപുറപ്പെട്ടുമെസൊപതാമ്യയിലുംമറ്റുംചെന്നുപാൎത്തുയെശുവിലെ
സ്വഭാവങ്ങളെവെർതിരിക്കുന്നഉപദെശംകിഴക്കെജാതികളി
ൽഘൊഷിച്ചുപരത്തുകയുംചെയ്തു–അനന്തരം കുരില്ലൻജയം
കൊണ്ടസംഗതിയാൽമദിച്ചുപലഅസഹ്യങ്ങളെകൊണ്ടുപ്രത്യെകംസു
റിയനാട്ടിലെപാതിരിമാരെഉപദ്രവിച്ചുഅനെകർസഭയെവിട്ടു
നെസ്തൊൎയ്യരൊടുചെരുവാൻസംഗതിവരുത്തിയെശുവിലുള്ളദിവ്യ
മാനുഷസ്വഭാവങ്ങൾരണ്ടല്ലമുറ്റുംഒന്നത്രെഎന്നുപദെശിച്ചത്അ
വന്റെഅനന്തരവനായദിയൊസ്ക്കൂരൻഎഫെസിലെസാധരണസ
ഭാസംഘത്തെകൊണ്ടുനടത്തുകയുംചെയ്തു—അപ്പൊൾസന്യാസി
ഭീരുവായ൨ാംതെയൊദൊസ്യൻമരിച്ചുഅനന്തരവനായമൎത്ത്യാൻ
കൈസർ൪൫൯ാംക്രീ–അ–ഒരുപുതിയസഭാസംഘംഖല്ക്കെദൊനിൽ
ചെൎത്തുരൊമാദ്ധ്യക്ഷനായഒന്നാംലെയൊവിന്റെസഹായത്താൽ
സുവിശെഷസത്യംപൊലെആഉപദെശംഉറപ്പിച്ചാറെഏകസ്വ
ഭാവക്കാർആസംഘവിധികളെവിരൊധിച്ചുകനാൻമിസ്രരാജ്യ
ങ്ങളിൽചിലവട്ടംകലഹിച്ചുസഭയിൽനിന്നുപിരിഞ്ഞുപൊയി ചില
കൈസൎമ്മാർനയഭയങ്ങളെകൊണ്ടുവിവാദംതീൎപ്പാൻശ്രമിച്ചതെ
ല്ലാംഅസാദ്ധ്യമായി–ഒടുവിൽഹെരക്ലിയൻകൈസർയെശുവിൽ
രണ്ടുസ്വഭാവങ്ങൾഉണ്ടെങ്കിലുംഒരുചിത്തമെഉള്ളുഎന്നുപറഞ്ഞുഇരുവ
കക്കാരെഒന്നാക്കുവാൻശ്രമിച്ചപ്പൊൾവാദംപുതുതായിജ്വലിച്ചുംഏ
കചിത്തക്കാരെന്നൊരുപുതിയപക്ഷത്തിന്നുല്പത്തിയായ്തീരുകയും
ചെയ്തു–ഇങ്ങിനെഉള്ളകലഹങ്ങളിൽമൂപ്പന്മാർസത്യവുംസഭാസൌഖ്യ
വുമല്ലകൈസൎമ്മാരുടെപ്രസാദമത്രെകാംക്ഷിച്ചന്വെഷിച്ചത്കൊ
ണ്ടുവിശ്വാസസ്നെഹങ്ങളുംഏറ്റംകുറഞ്ഞുക്രീസ്തുസഭഉണക്കമരത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/195&oldid=192725" എന്ന താളിൽനിന്ന് ശേഖരിച്ചത്