താൾ:CiXIV258.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൪

ന്നവിശ്വാസമുണ്ടല്ലൊ ഇപ്പൊൾ സല്ക്രിയ കാണിച്ചു തരെണമെന്നു ചൊ
ദിക്കയാൽ ക്രിയകളെ കാണിക്കുമാറാക്കിയാൽ മതി ക്രിയകളെ ജനിപ്പി
ക്കുന്ന അന്തൎഭാവം ദൈവത്തിനറിയാം എന്നും എറിയ ജനങ്ങൾ ഉറച്ചി
ട്ടു ഭിക്ഷ ചെയ്തു പ്രാൎത്ഥനകളെ വൎദ്ധിപ്പിച്ചു ജന്മഭൂമികളെ ദൈവസ്വ
മാക്കി എല്പിച്ചു പല തപസ്സുകളെയും ശീലിച്ചു ഇങ്ങിനെനാനാവിധമായി
സല്ഗതിക്കു യൊഗ്യതവരുത്തിതുടങ്ങുകയും ചെയ്തു-മിസ്രയിൽ അന്തൊ
നിയും പകൊമ്യനും മനുഷ്യസംഗം വിട്ടുപിരിഞ്ഞു മുതലും ഗൃഹസ്ഥനില
ഉം ഉപെക്ഷിച്ചു യൊഗം അഭ്യസിച്ചു എകാന്തത്തിൽ വാനപ്രസ്ഥന്മാരാ
യും മഠവാസികളായും ദിവസം കഴിപ്പാൻ തുനിഞ്ഞപ്പൊൾ അനെ
കർ അപ്രകാരം ചെയ്‌വാൻ തുടൎന്നു കീൎത്തി സമ്പാദിക്കയും ചെയ്തു-യൊ
ഗവും തപസ്സും ചെയ്തു വരുന്ന പുണ്യം പലൎക്കും അസാദ്ധ്യം എന്നിട്ടു അതി
പുണ്യവും അതിനാൽ സാധിക്കുന്ന അതിസല്ഗതിയും അടിയങ്ങൾ്ക്കവെ
ണ്ടാ നരകത്തിൽനിന്നു തെറ്റി സ്വൎഗ്ഗപ്രാപ്തി ഉണ്ടാകെവെണ്ടുഎന്നു ക
ല്പിച്ചു ഞാൻ സഭയിൽ കൂടിയവനെന്നും സ്നാനം ചെയ്തു സദ്വചനം
ഗ്രഹിച്ചവനെന്നും വെണ്ടാസനം ചെയ്യാതെ അല്പം ചില തെറ്റുക
ൾ്ക്കായിട്ടു അനുതാപംനന്നായി കാണിക്കുന്നവനെന്നും ക്രിസ്തുസംബ
ന്ധത്തെ രാത്രിഭൊജനംകൊണ്ടു വൎദ്ധിപ്പിച്ചുവരുന്നവനെന്നും ഇവ്വ
ണ്ണം സഭക്കാർ മുറ്റും ഉറച്ചു ആശ്വസിക്കയും ചെയ്തു- രൊമരാജ്യക്കാർ
അശെഷം സഭയിൽ ചെരുന്ന കാലം തുടങ്ങി ഇങ്ങിനെ ബാഹ്യക്രി
സ്തീയത്വം മെൽ കൊണ്ടുപരന്നുവരികയാൽ ഗൎവ്വാനർ മുതലായ അ
ന്യജാതികളും മാൎഗ്ഗത്തെ ആശ്രയിപ്പാൻ പ്രയാസംകൂടാതെയാ
യ്‌വന്നു- ഒരൊരൊ ഹെത്വന്തരെണ ആയിരം നൂറായിരവും ഒരു
മ്പെട്ടു സ്നാനത്തെ ഏല്കുകകൊണ്ടു ഒരൊ ആത്മാവിനെ പരീക്ഷ ചെ
യ്‌വാനൊ സത്യം അഭ്യസിപ്പിപ്പാനൊ ഇട ഒട്ടും വന്നില്ല- ഇവർകള്ള
ദെവകളെ വിടുന്നത് മതി പരലൊകത്തെയും ഭൂലൊകത്തെയു‌മം‌പ
ടച്ചു അവരെയും വിചാരിച്ചു വരുന്ന ഏകദൈവത്തിന്റെയും പാടു
പെട്ടു മരിച്ചു അവരെയും നെടിമഹത്വവൈഭവം കനി
ഞ്ഞുകൊൾ്‌വാനും തള്ളികളവാനും ശക്തനായ ഏകരക്ഷിതാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/192&oldid=192719" എന്ന താളിൽനിന്ന് ശേഖരിച്ചത്