താൾ:CiXIV258.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൦

ൾ അത്രെ എന്നുവിചാരിച്ചു കൊണ്ടു അപ്രകാരം പ്രവൃത്തിച്ചു നടത്തുവാൻ ത
ക്കം നൊക്കി കൊണ്ടിരുന്നു- ചക്രവൎത്തിയായ യുസ്തിന്യാൻ വാഴും കാലത്തു
വന്താലരാജാവായ ഹില്ദരീൿ കൈസരൊടിണങ്ങി സാധാരണ സഭ
ക്കാരുടെ പക്ഷം നിന്നു യുദ്ധാഭ്യാസത്തിന്നു മടിവുകാട്ടുക കൊണ്ടു പ്രജ
കൾ അവനെ ഉപെക്ഷിച്ചു ഗലിമർ എന്നൊരുത്തനെ അവരൊധിച്ചു വാ
ഴിച്ചു– രാജ്യ ഭ്രഷ്ടനായി പൊയവനെ കൈസർ ചെൎത്തു രക്ഷിച്ചു പൊ
രിൽ കീൎത്തിപെട്ട പടനായകനായ ബലിസരനെ സെനയൊടും കൂട
അഫ്രികയിൽ അയച്ചപ്പൊൾ വന്താലർ സുഖാനുഭവത്താൽ സ്ത്രീഭാവം
തിരിഞ്ഞിതു കൊണ്ടും പ്രജകളിൽ മതപ്പിണക്കം തീരായ്കകൊണ്ടും ചി
ലമാസത്തിന്നകം തൊറ്റുപൊയി ൫൩൪ാം ക്രി. അ. ഗലിമർ ആശ്രിതഭാ
വം കാട്ടി തന്നെതാൻ ശത്രുവെഭരമെല്പിച്ചു ജയപ്രദക്ഷിണത്തിൽ ബ
ലിസരന്റെ അടിമയായി നടകൊണ്ടുകാണപ്പെടുകയും ചെയ്തു– പൊ
രാട്ടത്തിനിടയിൽ ഹില്ദരീക്കിന്നു അപമൃത്യു വരികകൊണ്ടു യുസ്തിന്യാൻ
വന്താലരാജ്യത്തെ തന്റെ വശമാക്കി കൊള്ളുകയും ചെയ്തു– അനന്ത
രം ഒസ്തഗൊഥരുടെ യുദ്ധം തുടരുവാൻ കാരണം- ധിയദ്രീകിൻ മകളാ
യ അമലസ്വിന്തയെ ബന്ധുവായധിയ ദത്തൻ വെട്ട ഉടനെ അവനെ
കുലചെയ്തത് കെട്ടാറെ ഇതുയുദ്ധത്തിന്നു നല്ലതരം എന്നിട്ട കൈ
സർ ബലിസരനെ ബലങ്ങളുമായി അയച്ചപ്പൊൾ തെക്കെ ഇതല്യ
യെ അടക്കിയ സമയത്തു ഗൊഥരിൽ മഹാലൊകരായവർ രാജാവി
നെ കൊന്നു വിത്തികെ ആ സ്ഥാനത്താക്കി യുദ്ധത്തിന്നുത്സാഹിപ്പിക്ക
യും ചെയ്തു– എന്നിട്ടും ശ്രീ ഉണ്ടായില്ല ബലിസരൻ രൊമപുരിയെ പിടിച്ചു
രവന്നയെ വളഞ്ഞു കൊണ്ടു ചതി പ്രയൊഗത്താൽ കൊട്ടയിൽ കയറി
വിത്തികെ കൈക്കലാക്കി ചങ്ങലയിട്ടു കൊംസ്തന്തീനപുരിക്കയച്ചു വി
ട്ടു– മന്ത്രികളുടെ അസൂയകൊണ്ടു ബലിസരനെ സ്ഥാനത്തു നിന്നു നീ
ക്കിയപ്പൊൾ ഗൊഥരിൽ യുദ്ധശീലം തികഞ്ഞതൊതിലാ എന്ന രാജാ
വുദിച്ചതിനാൽ ജയവും അപജയവും വളരെ ഉണ്ടായിട്ടും തീൎച്ച അണഞ്ഞി
ല്ല എന്നു കൈസർ കണ്ടു ബലിസരനെ മടക്കി അയച്ചു– പണവും സന്നാ
ഹങ്ങളും ഏറ്റവും കുറകയാൽ ബലിസരന്നും ജയം വന്നില്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/188&oldid=192707" എന്ന താളിൽനിന്ന് ശേഖരിച്ചത്