താൾ:CiXIV258.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൯

ങ്കർ ബുരിഗുന്തർ. ധൂരിംഗർ. വെസ്തഗൊഥർ വന്താലരൊടും ബാന്ധം കെട്ടി ഫ്ര
ങ്കരാജാവായ ഹ്ലുദ്വിഗ് ചുല്വിക് പൊൎക്കളത്തിൽ അലമണരെ ജയിച്ചു രാജ്യം
വശമാക്കിയപ്പൊൾ ശെഷമുള്ളവർ ധിയദ്രികിൽ ആശ്രയിച്ചു വൎയ്യരും ബു
രിഗുന്തരും അവനെ തുണയാക്കി അനുസരിക്കയും ചെയ്തു. അനന്തരം ഹ്ലുദ്വിഗ്
ബുരിഗുന്തജാതിക്കാരത്തിയായ ഭാൎയ്യയുടെ ഉത്സാഹാപെക്ഷയെ അനുസരിച്ചു
൪൯൬ാം. ക്രി. അ. സ്നാനം ഏറ്റു സാധാരണസഭയൊടു ചെൎന്നു പ്രജകളെയും ത
ന്റെമതം അനുസരിക്കുമാറാക്കി അല്പമൊരു യുദ്ധം കഴിച്ചു ധിയദ്രിക് അവ
നെ തടുപ്പാൻ സംഗതി വരുമ്മുമ്പെ സാധാരണ വിശ്വാസികളായ വെസ്ത
ഗൊഥരെയും ജയിച്ചു അവരുടെ രാജ്യവും സ്വാധീനമാക്കി വാഴുകയും
ചെയ്തു- ഇപ്രകാരം ഉണ്ടാക്കിയവാഴ്ച സ്വവംശത്തിന്നു അവകാശമായി
വരുവാൻ ഹ്ലുദ്വിഗ് ക്രൂരവഴിയായി ഒരൊ ഫ്രങ്കപ്രഭുക്കളെ നീക്കിരാജ്യം
നാലുമക്കൾ്ക്ക പകുത്തു കൊടുത്തു ബുരിഗുന്തരുടെയും ധൂരിംഗരുടെയും രാജ്യ
ങ്ങളെ അടക്കുവാൻ വട്ടം കൂട്ടുമ്പൊൾ മരിക്കയും ചെയ്തു- പിന്നെ വിഭാഗ
ങ്ങളും ആപത്തുകളും പലതും ഉണ്ടായ ശെഷം ഹ്ലുഥർ എന്നവൻ സമ്രാട്ടാ
യി വാണു സംസ്ഥാനത്തെ പിന്നെയും ൪ പുത്രന്മാൎക്കും പകുത്തു കൊടുത്തു
അനന്തരം സഹൊദരന്മാർ വൈരവും അഭിമാനവും പൂണ്ടു തമ്മിൽ
പൊരുതുരാജ്യം മുച്ചൂടും അതിക്രമവും കലഹവും സംഭ്രമവും മുഴുക്കു മാറാ
ക്കി എങ്കിലും അതിരുകൾ വിസ്താരം കുറയാതെ ഒസ്തഗൊഥരുടെ വാഴ്ച
നാൾ കഴിഞ്ഞതിൽ പിന്നെ അലമന്യ ബവൎയ്യ എന്ന ഇടപ്രഭുദെശങ്ങൾ
കൂട ഫ്രങ്കരാജ്യത്തൊടു ചെരുകയും ചെയ്തു- ഇങ്ങിനെ രാജ്യത്തിന്നുറപ്പും
മഹാത്മ്യവും വൎദ്ധിച്ചതിന്റെ കാരണം. വന്താലർ. ഒസ്തഗൊഥർ- ഇവ
ൎക്ക കീഴ്പെട്ട പ്രജകൾ കൊയ്മയെ ആശ്രയിച്ചു അരിയമതത്തെ അം
ഗീകരിക്കായ്ക കൊണ്ടു ഐകമത്യം പൊരാഞ്ഞു കൊംസ്തന്തീനപുരി
യിൽ നിന്നയച്ച സൈന്യങ്ങൾ്ക്ക എതിർ നിന്നു കൊൾ്വാൻ ശക്തികാണുമാ
റില്ല ഫ്രങ്കരൊ കൊയ്മയും പ്രജകളും മതം ഭെദം കൂടാതെ ഒന്നിച്ചു സ്വൈ
രമായിവാണുകൊള്ളുകയത്രെ ചെയ്തതു- ഇങ്ങിനെ അരീയക്കാരുടെ
രാജ്യങ്ങൾ ഒടുങ്ങിയതിന്റെ വിവരമാവിത്– പ്രംചീനരൊമക്കാർ പശ്ചി
മദിക്കിന്നും അതിൽ കുടിയെറിയ ജാതികൾ്ക്കും കൎത്താക്കന്മാർ ഞങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/187&oldid=192705" എന്ന താളിൽനിന്ന് ശേഖരിച്ചത്