താൾ:CiXIV258.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൮

രൊമകൈസരെ സ്ഥാന ഭ്രഷ്ടനാക്കി ൪൭൬ാം ക്രി. അ. ഇതല്യരാജാ
വെന്നുപെർ ധരിച്ചു വാഴ്ചയുടെ സ്ഥിരതെക്കായി സികില്യദ്വീപിനെ വ
ന്താലൎക്കും ഗാല്യരാജ്യത്തിൽ ഒരംശം വെസ്തഗൊഥൎക്കും കൊടുത്തു വാഴു
കയും ചെയ്തു– ചിലവൎഷം കഴിഞ്ഞ ശെഷം ഫ്രങ്ക പ്രഭുവായ ഫ്ലുദ്വിഗ്
ഗാല്യയിൽ വാഴുന്ന സിയഗ്രിയന്റെ നെരെ കലഹിച്ചു ൪൮൬ാം ക്രി. അ.
യുദ്ധം ഉണ്ടായാറെ അവനെ തൊല്പിച്ചു രാജ്യം തനിക്ക സ്വാധീനമാക്കി
യപ്പൊൾ പടിഞ്ഞാറെ സംസ്ഥാനത്തിൽ രൊമരുടെ വാഴ്ച എല്ലാം ഒടുങ്ങി
രാജ്യം നഷ്ടമായി വരികയും ചെയ്തു– അതിന്റെ ശെഷം ആഫ്രികയി
ൽ വന്താലരും സ്പാന്യഗാല്യ ദെശങ്ങളിൽ സ്വെവർ. അലാനർ- വെസ്ത
ഗൊഥർ- ഫ്രങ്കർ– ബുരിഹുന്തർ മുതലായ ജാതികളും റൈൻ നദിയുടെ
തീരത്തു അലമന്നരും ദനുവനദിയുടെ പടിഞ്ഞാറെ പ്രദെശത്തിൽ ബ
വൎയ്യരും ബ്രിതന്യയിൽ ബ്രീതരും സഹ്സരും കുടിയിരുന്നുവാണു- ഇതല്യ
യിൽ ഒരു ഗൎമ്മാന്യ പ്രഭുപലജാതികളിൽ നിന്നു ചെൎത്തസൈന്യങ്ങളു
ടെ സഹായത്താൽ രാജാവായി ഭരിക്കയും ചെയ്തു-

൧൮., അരീയക്കാരായഗൎമ്മാനരുടെ നടുവിലുള്ള സാധാ
രണസഭക്കാരായ പറങ്കികൾ

മെൽപറഞ്ഞ അവസ്ഥെക്ക ആദ്യം മാറ്റം വരുത്തിയതു ഒസ്തഗൊഥരു
ടെ രാജാവായധിയദ്രിക് തന്നെ– കിഴക്കെ രൊമകൈസർ അവനെ
വളരെ മാനിച്ചു ഒതകരെ സ്ഥാനഭ്രഷ്ടനാക്കി ഇതല്യയിൽ നിന്നാട്ടിക
ളയെണ്ടതിന്നുത്സാഹിപ്പിക്കയും ചെയ്തു– ധിയദ്രിക് ചിലവൎഷം യുദ്ധം
ചെയ്തതിന്റെ ശെഷം വെസ്തഗൊഥരുടെ സഹായത്താൽ അത്രെ ഒത
കരെ ജയിച്ചു ഒടിച്ചുരവെന്ന കൊട്ടയെയും വളഞ്ഞു കൈക്കലാക്കിയ
പ്പൊൾ അവനെയും ബദ്ധനാക്കി കൊന്നു- അവന്റെ സ്ഥാനം ഏറ്റു ഇ
തല്യ രാജ്യത്തിൽ രാജാവായി വാഴുകയും ചെയ്തു- ൪൯൩ാം ക്രി-
അ. പ്രജകളുടെ മമതയെ കിട്ടെണ്ടതിന്നു അവൻ എത്രപ്രയത്നം ചെ
യ്തിട്ടും ഗൊഥർ അരീയക്കാരും ഇതലർ സാധാരണ വിശ്വാസികളമാകകൊ
ണ്ടു നല്ല ചെൎച്ചയുണ്ടായില്ല പടിഞ്ഞാറെ രൊമസംസ്ഥാനത്തിൽ കുടിയെറി
വസിക്കുന്ന ജാതികളുടെ മെല്ക്കൊയ്മയായ്വരെണ്ടതിന്നു അവൻ ഫ്ര

23

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/186&oldid=192703" എന്ന താളിൽനിന്ന് ശേഖരിച്ചത്