താൾ:CiXIV258.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൭

പ്രകാരം നിരന്നു സന്ധിച്ച ശെഷം സത്യലംഘനക്കാരനായി അവനെ
സൎവ്വ കുഡുംബത്തൊടും സെവകന്മാരൊടും കൂടമുടിക്കയും ചെയ്തു– ഫ്രങ്കപ്ര
ഭുക്കളിരുവരിൽ ഒരുവൻ അത്തിലയുടെ പക്ഷം എടുത്തു മറ്റെവൻ രൊ
മരൊടു ചെൎന്നു– അക്കാലം മെൽപറഞ്ഞ അയത്യൻ ഗാല്യയിൽ
നാടുവാഴിയായി ഹൂണർ മുതലായ മ്ലെഛ്ശകൂട്ടരുടെ സൈനകൾ വരുന്നതു
കെട്ടു ബദ്ധപ്പെട്ടു ധിയദ്രീക് എന്ന വെസ്തഗൊഥ രാജാവെയും ബു
രിഗുന്തർ- ഫ്രങ്കർ- അൎമ്മൊരിക്കർ- മുതലായ ജാതികളെയും ചെൎത്തു
൪൫൧ാം ക്രി. അ. ശലൊൻ പൊൎക്കളത്തിൽ അത്തിലയെ എതിരിട്ടു ജയി
ച്ചു റൈൻ നദിക്കക്കരയൊളം ആട്ടിക്കളകയും ചെയ്തു– അനന്ത
രം അത്തില തെക്കൊട്ടു തിരിഞ്ഞു ഇതല്യാൎദ്ധദ്വീപിൽ പുക്കുമിലാൻ
മുതലായ നഗരങ്ങളെ ഭസ്മമാക്കിയപ്പൊൾ ലെയൊപാപ്പാ അവനെ
ചെന്നു കണ്ടു രൊമയുടെ രക്ഷെക്കായി അപെക്ഷിച്ചു രാജ്യം വിട്ടുപൊ
കുമാറാക്കി– അനന്തരം അവൻ യൂരാമലയെറി തെക്കെ ഗാല്യരാജ്യം
അതിക്രമിക്കെണ്ടതിന്നു പൊകുമ്പൊൾ വെസ്തഗൊഥർ അവനൊടു എതി
രിട്ടു മടക്കി അയച്ചു കുറയകാലം കഴിഞ്ഞാറെ അവൻ മരിച്ചു– പുത്രന്മാ
ർ വാഴ്ചക്കായി തമ്മിൽ കലശൽ കൂടി പൊരുതപ്പൊൾ അധീനന്മാരാ
യ ഗൎമ്മാന്യജാതികൾ കലഹിച്ചു ഹൂണരുടെ നുകം തള്ളിസ്വാതന്ത്ര്യം
പ്രാപിക്കയും ചെയ്തു- ഇപ്രകാരം ആപത്തുകളൊരൊന്നു നീങ്ങി പൊയി
ട്ടും പടിഞ്ഞാറെ രൊമസംസ്ഥാനം ഉറപ്പിപ്പാൻ എല്ലാം പൊരാതെയായ്വ
ന്നു- ആമ്ലെഛ്ശന്മാരെ നീക്കി കളഞ്ഞ അയത്യനെ വലന്തിന്യാൻ കൈസ
ർ താൻ കൊന്നു അയത്യന്റെ ചങ്ങാതി കയ്യാൽ മരിക്കയും ചെയ്തു– ആ
ക്രൂര പ്രവൃത്തികൾ്ക്ക സംഗതി വരുത്തിയ പെത്രൊന്യൻ അനന്തരവനായി
വാണു- വലന്തിന്യാന്റെ വിധവയെ ബലാല്ക്കാരെണ ഭാൎയ്യയാക്കി എടുത്തു
അതിന്റെ പ്രതിക്രിയെക്കായി അവൾ വന്താലരെരൊമയിലെക്ക് വ
രുത്തി അവർ പെത്രൊന്യനെ വധിച്ചു രൊമനഗരത്തെ കൈക്കലാക്കി
കൊള്ളയിടുകയും ചെയ്തു– അതിന്റെ ശെഷം ഉണ്ടായകൈസൎമ്മാർ എല്ലാവ
രും ഗൎമ്മാന്യ പടച്ചെകവരുടെ സ്വാധീനത്തിൽ ആയ്വന്നു ആയവർ സാ
മ്രാജ്യത്തിന്റെ ഒരൊ അംശങ്ങളെ പിടിച്ചു വാണു ഒതകർ ഒടുക്കമുള്ള

23

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/185&oldid=192701" എന്ന താളിൽനിന്ന് ശേഖരിച്ചത്