താൾ:CiXIV258.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൬

നത്തിലെ കൊയ്മ അവന്നുമൂന്നാം വലന്തിന്യാനെ അനന്തരവനാക്കി അ
വരൊധിച്ചു വാഴിച്ചു- അവന്റെ കാലത്തിൽ അയത്യൻ എന്നൊരു മഹാ
ൻ ആഫ്രികയിലെ പടനായകനായ ബൊനിഫക്യനിൽ അസൂയയാലെ
കുറ്റം ചുമത്തി ശിക്ഷെക്കഭയമുണ്ടായിട്ടു ബൊനിഫക്യൻ തനിക്ക കുറ്റ
മില്ലെന്നു കൈസൎക്കു ബൊധം വരുത്തെണ്ടതിന്നു ഉടനെ സ്ഥാനഭ്രംശം
വരരുതെന്നു വെച്ചു സ്പാന്യയിൽ വാഴുന്ന വന്താല രാജാവായ ഗൈസരീ
കെതുണെക്കായി വിളിച്ചു മന്ത്രിയുടെ വിസ്താരം തീൎന്നശെഷവും ഗൈസരീ
ക് മടങ്ങി പൊവാൻ മടുത്തു ആഫ്രികയിൽ രൊമശാസനയുടെ കീഴി
ലുള്ള നാടുകളെ അതിക്രമിച്ചടക്കി ധനവാന്മാരെയും സാധാരണ സഭ
ക്കാരെയും അത്യന്തം ഹെമിച്ചു നശിപ്പിക്കയും ചെയ്തു– അല്പകാലം കഴി
ഞ്ഞിട്ടു ബ്രിതന്യയിലും അപ്രകാരമുള്ള ഒരവസ്ഥ നടന്നു- കൊംസ്തന്തീ
ൻ കൈസരുടെ കാലം മുതൽ ബ്രീതർ രൊമൎക്ക അധീനന്മാരായി വാ
ണതിന്റെ ശെഷം വടക്കു നിന്നു പിക്തരും സ്കൊതരും വന്നു ആക്രമി
ച്ചു അവരൊടു ചെറുപ്പാൻ ആവതില്ലെന്നു കണ്ടു ബ്രീതർ ഗൎമ്മാന്യ ചെ
കവരെ വരുത്തി ആയവർ ഹെങ്കിസ്ത- ഹൊൎസ്സാഎന്നപടനായകന്മാ
രിരുവരെയും അനുസരിച്ചു വഴിയെ വന്നയൂത്തർ- സഹ്സർ- അംഗ്ലർ
മുതലായജാതികളൊടു ചെൎന്നു എറിയൊരു യുദ്ധം കഴിച്ചു ബ്രീതരെ പരി
ഭവിച്ചു അവരുടെ രാജ്യം തങ്ങൾ്ക്ക തന്നെ സ്വാധീനമാക്കുകയും ചെയ്തു-
അതിന്നിടയിൽ ഹൂണർ രണ്ടാമതും രൊമരാജ്യത്തിൽ പുക്കുദെവച
മ്മട്ടി എന്നൎത്ഥമുള്ള അത്തില എന്നൊരുമ്ലെഛ്ശൻ അവൎക്കു നായകനാ
യി ഉയൎന്നു അൎക്കാദ്യന്റെ പുത്രനായ രണ്ടാംതെയൊദൊസ്യൻ കൈ
സരൊടു യുദ്ധം കഴിച്ചു ഹെമുമലയൊളമുള്ള ദനുവ നദീപ്രദെശം എല്ലാം
പിടിച്ചടക്കുകയും ചെയ്തു– അതിന്റെ ശെഷം അത്തിലതെയൊദൊ
സ്യന്റെ അനന്തരവനായ മൎക്കിയാൻ കൈസരെധീരൻ എന്നറിഞ്ഞു
പെടിച്ചു വന്താലരാജാവായ ഗൈസരീകിന്റെ ചൊൽകെട്ടു പടി
ഞ്ഞാറെ രൊമസംസ്ഥാനം ആക്രമിക്കെണ്ടതിന്നു പുറപ്പെട്ടു ഒസ്തഗൊ
ഥർഗെപീദർ രുഗ്യർ- ശീരർ മുതലായ ജാതികളെ ചെൎത്തുറൈൻ ന
ദിയൊളംമെന്നു ബുരിഗുന്തരാജാവായ ഗുന്ധരൊടു അപെക്ഷ പ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/184&oldid=192699" എന്ന താളിൽനിന്ന് ശേഖരിച്ചത്