താൾ:CiXIV258.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൫

ത്തുകയും ചെയ്തു– അല്പകാലം കഴിഞ്ഞശെഷം രദഗസ്ത എന്നൊരു കവ
ൎച്ചക്കാരൻ– സ്വെവർ-വന്താലർ-അലാനർ-ഗൊഥർ-ഇത്യാദിജാതി
കളൊടു കൂടഇതല്യെക്ക അതിക്രമിച്ചു വന്നപ്പൊൾ ക്ഷാമം വ്യാധി മുതലാ
യ ബാധകൾ അവരിൽ വ്യാപിച്ചതുകൊണ്ടു സ്തിലീകന്നു അവരെ ജയി
ച്ചു രാജ്യത്തനിന്നു നീക്കെണ്ടതിന്നു കഴിവു വന്നു– അവർ വടക്കൊട്ടു തി
രിഞ്ഞു ബ്രിതന്യയിൽ വെച്ചു കൊംസ്തന്തീനെന്നൊരു കലഹക്കാരന്റെ
ചെകവരായി സെവിച്ചു അവിടെ നിന്നും തൊറ്റുപൊയശെഷം സ്പാന്യ
അൎദ്ധദ്വീപിൽ ഒരൊനാടുകളെ അതിക്രമിച്ചടക്കിവെവ്വെറെ കുടിയി
രിക്കയും ചെയ്തു– അതിന്നിടയിൽ ബുദ്ധികെട്ടഹൊനൊൎയ്യൻ വിശ്വസ്തമന്ത്രി
യായ സ്തിലീകുവെ അകാരണമായി കൊല്ലിച്ചു അലരീകൊടും ശെഷിച്ച
ഗൎമ്മാന്യ ചെകവരൊടും നിയമപ്രകാരമൊന്നും ആചരിക്കായ്ക കൊണ്ടു
എല്ലാവരും ഒരുമിച്ചു ഇതല്യയിൽ വന്നു കലഹിച്ചപ്പൊൾ ഹൊനൊൎയ്യ
ൻ ഭയപ്പെട്ടുരവന്നാകൊട്ടെക്കൊടിയാറെ അലരീകതടവു കൂടാതെ
൩ വട്ടം രൊമനഗരം വളഞ്ഞു പിടിച്ചു കൊള്ളയിട്ടശെഷം തെക്ക ഇതല്യയി
ൽ ചെന്നുപലനാശങ്ങൾ വരുത്തി- ൪൧൦ാം- ക്രി. അ. മരിക്കയും ചെയ്തു-
അവന്റെ അനന്തരവനായ അദുല്ഫൊടു ഹൊനൊൎയ്യൻ ഇണങ്ങി മെ
ൽ പറഞ്ഞജാതികളെ സ്പാന്യയിൽ നിന്നും ഒരു കലഹക്കാരനെ ഗാല്യയി
ൽ നിന്നും ജയിച്ചു മുടിക്കെണ്ടതിന്നു വെസ്തഗൊഥനെ സൈന്യങ്ങളൊ
ടു കൂട അയച്ചു ആയുദ്ധം സമൎപ്പിച്ചിട്ടു അവൎക്കു ഇതല്യയിൽ പാൎപ്പാൻ ഒരു
നാടുകൊടുക്കെണ്ടതിന്നു നിശ്ചയിക്കയും ചെയ്തു- അനന്തരം അദുല്ഫ്ഗാ
ല്യയിൽ ചെന്നുരൊമശത്രുക്കളെ ജയിച്ചു അവന്റെ പക്ഷക്കാരും അ
നന്തരവന്മാരും സ്പാന്യയിലും പ്രവെശിച്ചു പൊരുതു പിരനയ്യമലയുടെ
രണ്ടു ഭാഗത്തും ഒരു രാജ്യം സ്വാധീനമാക്കി ഇതല്യയിൽ മടങ്ങി വരാതെ
അവിടെ വാണു കൊണ്ടിരുന്നു- അക്കാലം ഹൊനൊൎയ്യൻ ഗാല്യദെശ
രക്ഷെക്കായിറൈൻ നദിവസ്ഗമല ഈ രണ്ടിന്റെ നടുപ്രദെശവും
ബുരിഗുന്തൎക്ക കൊടുത്തു കളഞ്ഞു–

൧൭ ., പടിഞ്ഞാറെ രൊമസംസ്ഥാനം നശിച്ചു പൊയപ്രകാരം-
ഹൊനൊൎയ്യൻ കൈസർ പുത്രനില്ലാതെ മരിച്ചപ്പൊൾ കിഴക്കെ സംസ്ഥാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/183&oldid=192697" എന്ന താളിൽനിന്ന് ശേഖരിച്ചത്