താൾ:CiXIV258.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൪

രയിലെ വെസ്തഗൊഥരൊടു ചെൎന്നു ദനുവിന്റെ തെക്കെ തീരത്തിങ്ക
ൽ വസിപ്പാൻ മതിയായ ദെശം തരെണമെന്നു പലന്തൊടു അപെ
ക്ഷിച്ചു ആയുധച്ചെകം എടുപ്പാനും ക്രിസ്തുമാൎഗ്ഗം അനുസരിപ്പാനും സമ്മതി
ച്ചതിനാൽ കൈസർ അവരെമെസ്യനാട്ടിൽ കുടിയിരുത്തി- അനന്ത
രം ഉൾഫില എന്ന അദ്ധ്യക്ഷൻ ക്രിസ്തുമതം ഗ്രഹിപ്പിച്ചു വെദവും അ
വരുടെ ഭാഷയിൽ പകൎത്തു കൊടുക്കയും ചെയ്തു– അങ്ങിനെ കുറയകാ
ലം കഴിഞ്ഞാറെ മൃഗകൂട്ടങ്ങളെമെയ്പാൻ സ്ഥലം പൊരാ എന്നും ഭക്ഷ
ണ സാധനങ്ങളെ വിലെക്കു വാങ്ങുമ്പൊൾ വിധികാരികൾ വളരെ ചതി
ക്കുന്നു എന്നും കണ്ടു അവർ ഫ്രിദിഗർ എന്ന നായകനെ അനുസരിച്ചു ക
ലഹിച്ചു തുടങ്ങി ഹദ്രിയാനപുരിക്കരികെവെച്ചു രൊമസെനകളൊ
ടു എതിരിട്ടു ഛിന്നഭിന്നമാക്കി കൈസൎക്കും ആപത്തു വരുത്തുകയും ചെ
യ്തു– ൩൭൮ാം ക്രി. അ. അതിന്റെ ശെഷം ഗൊഥർ കരിങ്കടൽ തുടങ്ങി
അദ്രിയസമുദ്രത്തൊളമുള്ള നാടതിക്രമിച്ചു കൊള്ളയിട്ടു വന്നപ്പൊൾ
വലന്തിന്റെ അനന്തരവനായതെയൊദൊസ്യൻ അവരെ നീക്കി മു
മ്പെത്ത ദെശത്തിലാക്കി സന്ധിക്ക ഇടവരുത്തുകയും ചെയ്തു– അനന്തരം
കൈസർ ൨ പുത്രന്മാൎക്കും രൊമസംസ്ഥാനം വിഭാഗിച്ചു കൊടുത്തു കിഴ
ക്കെ അംശത്തിന്നു അവകാശിയായ അൎക്കാദ്യന്നു രൂഫിനെയും പടിഞ്ഞാ
റെ സംസ്ഥാനം ഭരിപ്പവനായ ഹൊനൊൎയ്യന്നു സ്തിലികുവെയും സഹ
രക്ഷകന്മാരാക്കി കൊടുത്തു അല്പകാലം കഴിഞ്ഞിട്ടു മരിക്കയും ചെയ്തു-
൩൯൫.ക്രി. അ. വെസ്തഗൊഥരാജാവായ അയരീക നിയമലംഘനം
ഹെതുവായി പട്ടാളങ്ങളെ ചെൎത്തു അൎക്കാദ്യനൊടു കലഹിച്ചു മക്കദൊ
ന്യയവനരാജ്യങ്ങളെ കൊള്ളയിട്ടു പാഴാക്കി ഇല്ലുൎയ്യനാടു പിടിച്ചടക്കി
പാൎക്കുമ്പൊൾ രൂഫിന്നുപകരം സഹ രക്ഷകസ്ഥാനത്തിൽ വന്ന യൂ
ത്രൊപ്യൻ സ്തിലികുപിൽ അസൂയപ്പെടുകയാൽ ഇതല്യഅൎദ്ധദ്വീപി
നെ അതിക്രമിക്കെണ്ടതിന്നു അലരീകെ ഉത്സാഹിപ്പിച്ചു ആയതിനെ
അവൻ അനുസരിച്ചു സൈന്യങ്ങളൊടു കൂടപുറപ്പെട്ടുപൊലെന്ത്യനഗ
രത്തിന്റെ അരികെ സ്തിലീക് അവനൊടു എതിരിട്ടു ജയിച്ചു വെസ്തഗൊ
ഥർ ഹൊനൊൎയ്യന്റെ ചെകവരായി സെവിക്കെണ്ടതിന്നു സംഗതിവരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/182&oldid=192695" എന്ന താളിൽനിന്ന് ശേഖരിച്ചത്