താൾ:CiXIV258.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൩

ൎയ്യം കാട്ടിമരിക്കുന്നവർ വീരസ്വൎഗ്ഗത്തിലെഴുന്നെള്ളി ബുധസന്നിധി
യിങ്കൽ വാണു സുഖിക്കും ശെഷിച്ചവരെല്ലാവരും ഹെലാപരിപാലി
ക്കുന്ന പാതാളം പുക്കു കഷ്ടിച്ചു പാൎക്കും എന്നവരുടെമതം– ജാതി ധൎമ്മം
ലംഘിക്കുന്നവൎക്കും യുദ്ധബദ്ധന്മാൎക്കും മരണശിക്ഷ എന്നവെപ്പു- പ
ക വീളുന്നത് ന്യായമാകകൊണ്ടു ജീവനെയും വസ്തുവകകളെയും
ദ്രൊഹിക്കുന്നവനൊടു പ്രതിക്രിയചെയ്യുന്നത് ദൊഷമല്ല അവ
ൎക്കു രാജത്വമില്ലായ്കയാൽ ശ്രെഷ്ഠസഭാ യൊഗം കൂടിവന്നു ആചാൎയ്യ
സഹായത്താൽ നെരും ന്യായവും നടത്തും മൂത്തമക്കൾ മാത്രം അവകാ
ശികളാകകൊണ്ടുശെഷമുള്ളവർ വീടുപണിക്കാരായും ആയുധപാ
ണികളായും ഒരൊ പ്രഭുക്കന്മാരെ ആശ്രയിച്ചു സെവിക്കും സ്വദെശ
ത്തിൽ സന്ധിയുള്ളപ്പൊൾ അവർ പുറനാട്ടിൽ ചെന്നു അന്യന്മാരെ അ
തിക്രമിച്ചു നാടുകളെയും ധനങ്ങളെയും പിടിച്ചുപകുത്തെടുക്കും ഇവക
ദുഷ്പ്രവൃത്തികളെ നടത്തുവാൻ ഒരൊജനസംഘങ്ങളും കൂടിതാ
ന്താങ്ങടെ പ്രഭുക്കളെ അനുസരിച്ചു ഭാൎയ്യാപുത്രന്മാരൊടു കൂട പു
റപ്പെട്ടു അന്യന്മാരെയും ചെൎത്തു പുതിയവാസസ്ഥലങ്ങളെയും അ
ന‌്വെഷിച്ചു നിലം പറമ്പുകളെ പിടിച്ചടക്കി ശക്തിയുള്ള ജാതികളായി
വൎദ്ധിക്കയും ചെയ്തു–

൧൬., ഗൎമ്മാനർ രൊമരാജ്യത്തിലും സ്ഥാനങ്ങളി
ലും വന്നപ്രകാരം-

ഈ പറഞ്ഞ ദുൎജ്ജനസംഘങ്ങൾ ചിലതു ൩൦൦. ക്രി. അ. മുതൽ രൊ
മസംസ്ഥാനത്തിന്റെ വടക്കെ അതിരുകളിൽ കലഹിച്ചു ഒരൊനാടു
കളെ അടക്കി പാൎത്തു കൊണ്ടിരിക്കുമ്പൊൾ രൊമർ അവരെ നീക്കി ക
ളയാതെ ശൂരന്മാരെ വരിച്ചു സ്വഗണങ്ങളൊടു ചെൎത്തു മറ്റവരൊടുക
പ്പം വാങ്ങുകയും ചെയ്തു- വലന്തകൈസർ കിഴക്കെ സംസ്ഥാനം പ
രിപാലിക്കുമ്പൊൾ മുമിളജാതിക്കാരായ ഹൂണർ ചീനക്കാൎക്ക കീഴ്പെ
ടുവാൻ മനസ്സില്ലായ്കയാൽ സ്വദെശം വിട്ടുവൊല്ഗാ നദിയെ കടന്നു ബ
ല്ത്യ കടൽ തുടങ്ങി കരിങ്കടൽ പൎയ്യന്തമുള്ള ഒസ്തഗൊഥരുടെ രാജ്യം
സ്വാധീനമാക്കിയശെഷം ഒസ്ത ഗൊഥർ ദനുവനദിയുടെ വടക്കെ ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/181&oldid=192694" എന്ന താളിൽനിന്ന് ശേഖരിച്ചത്