താൾ:CiXIV258.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൧

അപ്പൊൾ നൎസ്സൻ മഹാസൈന്യങ്ങളൊടും വന്നു അവന്നു പകരം പട
നായകസ്ഥാനം എടുത്തു പൊരാടിയ ദിവസത്തിൽ ജയിച്ചു തൊതിലാ
വും പൊൎക്കളത്തിൽ പടുക കൊണ്ടുയുദ്ധം തീൎന്നു- ഗൊഥരിൽ അല്പമാ
യി ശെഷിച്ചജനം ക്രമത്താലെ മരിക്കകൊണ്ടും മലകളെ കടന്നു വടക്കെ
ജാതികളൊടു ഇടകലൎന്നു പൊകകൊണ്ടും ജാതിനാമത്തിന്നും മൂല
ഛ്ശദം വന്നു പൊകയും ചെയ്തു- ൫൫൪ാം ക്രി. അ. ഇതല്യപിന്നെയും അ
ശെഷം രൊമഭൂമിയായി എന്നാലും സൌഖ്യമുണ്ടായില്ല. ഫ്രങ്ക. ബുരിഗുന്ത.
അലമന്ന്യ ഇത്യാദിജാതികളും അതിക്രമിച്ചു ചെയ്ത പലയുദ്ധങ്ങളാ
ൽ നാടെല്ലാം കാടാക്കി പട്ടണങ്ങളിൽ ഉല്കൃഷ്ടമായരൊമപുരി പലവട്ടം
വലഞ്ഞും പിടിച്ചും പൊരുമ്പൊഴെക്ക പണ്ടെ ഉണ്ടായവിചിത്രമാളിക
മാടം രാജധാനി തുടങ്ങിയുള്ളവയും മറ്റും വിശിഷ്ട പണികൾ മിക്കവാറും
ചൂൎണ്ണിച്ചും ജീൎണ്ണിച്ചും കിടക്കയും ചെയ്തു–

൧൯., പടിഞ്ഞാറെ യുരൊപരാജ്യങ്ങളിൽ സാധാരണ
വിശ്വാസപ്രമാണം ആധിക്യം പ്രാപിച്ചത്–

യുസ്തിന്യാൻ വെസ്തഗൊഥരാജ്യവും വശത്താക്കുവാൻ ഭാവിച്ചു എങ്കിലും
സ്പാന്യകടപ്പുറത്തുമാത്രം സൈന്യങ്ങളെ അയപ്പാൻ സംഗതി വന്നതെ ഉ
ള്ളു– അവന്റെ അനന്തരവനായ ൨ാം യുസ്തീന്റെ കാലത്തിൽ ഇതല്യ
പിന്നെയും നഷ്ടമായി പൊയി- അതെങ്ങിനെ എന്നാൽ യുസ്തിന്യാൻ മു
മ്പെ ഗെപീദരെശങ്കിച്ചു അതിർ നാടുകളെ സൂക്ഷിപ്പാനായി ലംഗബൎദ
ർ എന്നൊരു ഗൎമ്മാന്യ ജാതിയെ ദ്രാവ. ദനുവനദികളുടെ മദ്ധ്യപ്രദെശ
ത്തിൽ പാൎപ്പിച്ചു– അവരുടെ രാജാവായ അൾ്ബുവിൻ ഗെപീദരെ മുടിച്ചു
കളഞ്ഞു ൫൬൮ാം ക്രി. അ. ആ രണ്ടാം യുസ്തീന്റെ മാറ്റാനായി ഇതല്യയി
ൽചെന്നു പ്രയാസം കൂടാതെ അതിന്റെ വടക്കെ അംശം പിടിച്ചടക്കി
പവീയനഗരം രാജധാനിയാക്കി വാഴുകയും ചെയ്തു– അവന്റെ അന
ന്തരവന്മാർ ക്രമത്താലെ അധികം തെക്കൊട്ടു ചെന്നു ഒരൊനാടുക
ളെയും നഗരങ്ങളെയും സ്വാധീനമാക്കി ഒടുവിൽ രൊമരവെന്നനവപൊലി മു
തലായകൊട്ടകളും ഇതല്യാൎദ്ധ ദ്വീപിന്റെ തെക്കെ കടപ്പുറങ്ങളും ഒഴികെ
ദെശമെല്ലാം അവരുടെ വശത്തിലായ്വരികയും ചെയ്തു– ൟലംഗബൎദർ ആദ്യം

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/189&oldid=192709" എന്ന താളിൽനിന്ന് ശേഖരിച്ചത്