താൾ:CiXIV258.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൦

ണ്ടായ മഹാവിവാദം വിസ്തരിക്കെണ്ടിവന്നു- പലമതഭെദങ്ങളെയും തടു
ത്തും വിഗ്രഹാരാധാനയെ അവലംബിച്ച ശാസ്ത്രികളെ തൎക്കത്തിൽ ജയി
ച്ചും കൊള്ളെണ്ടതിന്നും ക്രിസ്തിയത്വം അംഗീകരിപ്പാൻ ഇഛ്ശിക്കുന്ന ത
ത്വജ്ഞാനികളെ വെണ്ടും വണ്ണം ഉപദെശിക്കെണ്ടതിന്നും സുവിശെഷ
ത്തിലെ മൂലൊപദെശങ്ങൾ പൊരാ എന്നുവെച്ചു പണ്ടുകൎത്തഹത്തിലെ ക്രി
സ്ത്യാനരായതെൎത്തുല്യാനും കുപ്രിയാനും അലക്ഷന്ത്ര്യ നഗരത്തിൽ പഠിപ്പി
ച്ചു വരുന്ന ക്ലെമാനും ഒരിഗനാവും ക്രിസ്ത്യൊപദെശങ്ങളുടെ സംബന്ധ
വും വിവരവും തെളിവാക്കെണ്ടതിന്നു അത്യന്തം ഉത്സാഹിച്ചു നടന്നശെഷ
വും യവനഭാഷ നടക്കുന്ന സഭകളിൽ പുത്രന്നു പിതാവൊടുള്ള സംബന്ധം
ഏതു പ്രകാരമാകുന്നു എന്നു സൂക്ഷ്മ മറിവാൻ സംഗതി വരായ്കകൊണ്ടു
അലക്ഷന്ത്ര്യ നഗരത്തിൽ അരീയൻ എന്നൊരു മൂപ്പൻ വിചാരിച്ചു പു
ത്രന്നു പിതാവിന്നുള്ള പൊലെ അനാദിസ്ഥിതിയില്ല സൃഷ്ടികളിൽ അ
വൻ ആദ്യസൃഷ്ടിയത്രെ എന്നുതൎക്കിച്ചു പറഞ്ഞപ്പൊൾ ഒരുകഠിനവി
വാദം കിഴക്കെ സംസ്ഥാനത്തിൽ എങ്ങും പരന്നു വൎദ്ധിക്കയും ചെയ്തു– ആ
യതു തീൎക്കെണ്ടതിന്നു കൈസർ ൩൨൫ാം ക്രി-അ. സൎവ്വാദ്ധ്യക്ഷന്മാരെ
യും നിക്കയ്യ പട്ടണത്തിൽ കൂട്ടി വരുത്തിഅവരും നിരൂപിച്ചു വിസ്തരി
ച്ചു അധനാസ്യന്റെ പക്ഷം എടുത്തു അരീയൻ സത്യത്തിൽ നിന്നുതെ
റ്റി എന്നു കണ്ടു പരിഭ്രമം വൎജ്ജിക്കെണ്ടതിന്നു പുത്രന്നു പിതാവൊടു
സമത്വം എന്നുറപ്പിക്കുന്നൊരു വിശ്വാസ പ്രമാണം അംഗീകരിച്ചു കല
ഹക്കാരെ സഭാ ഭ്രഷ്ടന്മാരാക്കി നാടുകടത്തെണ്ടതിന്നു സംഗതിവരു
ത്തുകയും ചെയ്തു– അല്പകാലം കഴിഞ്ഞശെഷം ചിലർ കൈസരൊ
ടു അരീയൻ കുറ്റക്കാരനല്ല സാധാരണസഭ അംഗീകരിച്ച പ്രകാരമ
ത്രെ വിശ്വാസിക്കുന്നത് പഠിപ്പിച്ചവൻ എന്നുബൊധിച്ചു– വസ്തുതഗ്ര
ഹിച്ചു വിധിപ്പാൻ ബുദ്ധിപൊരായ്കയാൽ അവൻ അരീയനെ പി
ന്നെയും സഭയിൽ കൈക്കൊൾ്വാൻ കല്പിച്ചു അത് നിമിത്തം അലക്ഷന്ത്ര്യ
യിലെ അദ്ധ്യക്ഷനായ അധനാസ്യൻ പടിഞ്ഞാറെ സംസ്ഥാനത്തെക്ക്
ഒടിപ്പൊകെണ്ടിവന്നു- വാദം തീരും മുമ്പെ കൊംസ്തന്തീൻ മരിച്ചു. കൊം
സ്തന്തീൻ കൊംസ്തഞ്ച്- കൊംസ്തന്ത്യൻ എന്നുമൂന്നു പുത്രന്മാർ വെദം

22.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/178&oldid=192687" എന്ന താളിൽനിന്ന് ശേഖരിച്ചത്