താൾ:CiXIV258.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൧

പഠിച്ചു ക്രിസ്തുസഭയിൽ വളൎന്നു എങ്കിലും തങ്ങടെ വംശത്തിൽ ദൈവഭ
ക്തി കുറച്ചമെ ഉള്ളു എന്നുകണ്ടു അഛ്ശൻ സ്വഭാൎയ്യയെയും മകനെയും
കൊല്ലിച്ച പ്രകാരവും അറികകൊണ്ടു സത്യത്തിൽ നടക്കാതെ സഹര
ക്ഷകന്മാരെ നീക്കി അന്യൊന്യം കലശലും യുദ്ധവും തുടങ്ങി അതിൽ
കൊംസ്തന്തീൻ തൊറ്റുമരിച്ചു കൊംസ്തഞ്ചിന്നും ഒരു കലഹത്തിൽ ആപ
ത്തു വന്നാറെ മൂന്നാമവനായ കൊംസ്തന്ത്യൻ രാജ്യം അടക്കിവാണു സഭാ
വിവാദം തീൎക്കാതെ അധനാസ്യന്റെ വിശ്വാസപ്രമാണം വിട്ടുപുത്രൻ
സൃഷ്ടി അല്ലപിതാവൊടു സമനുമല്ല ഏകദെശം സദൃശഭാവൻ അ
ത്ര ആകുന്നു എന്നു കല്പിച്ചു നയഭയങ്ങളെകൊണ്ടും അപ്രകാരം എങ്ങും
നടത്തുവാൻ ഉത്സാഹിച്ചു സംബന്ധിയായ യൂല്യാൻ ൩൬൧. ക്രി. അ. ദ്രൊ
ഹം തുടങ്ങിയപ്പൊൾ അന്തരിക്കയും ചെയ്തു– സഭാവിവാദങ്ങളെയും ഒ
രൊമതഭെദങ്ങളെയും കാണ്കയാൽ യൂല്യന്നു ക്രിസ്തുസഭയിൽ രസം
തൊന്നിയില്ല അവൻ മുമ്പെ പഠിച്ച ക്രിസ്ത്യൊപദെശങ്ങളെ എല്ലാം ത
ള്ളിയവന തത്വജ്ഞാനികളുടെ വിദ്യാവിശെഷങ്ങളെയും ദെവകഥ
കളെയും സത്യം എന്നുവെച്ചു അവലംബിച്ചു കൈസരായ്വന്നശെഷം
ക്രിസ്തുവൈരിയായി നടന്നു പുറജാതികൾ്ക്ക ക്ഷെത്രങ്ങളെ കെട്ടിച്ചു ഉ
ത്സവങ്ങളെയും കഴിപ്പിച്ചു ക്രിസ്ത്യാനരെ സ്ഥാനമാനങ്ങളിൽ നിന്നു നീ
ക്കി സുവിശെഷത്തിന്റെ നെരെ ദൂഷണവും നീരസവും വരുത്തുവാ
ൻ ഒരൊപുസ്തകങ്ങളെയും തീൎത്തു യെശുവിന്റെ പ്രവാചകം നിഷ്ഫല
മാക്കെണ്ടതിന്നു യരുശലെമിലെ ദൈവാലയം പുതുതായി കെട്ടുവാൻ ക
ല്പിച്ചു പണിതുടങ്ങിമ്പൊൾ നിലത്തുനിന്നു തീ പുറപ്പെട്ടുവെലക്കാർ പലരും ന
ശിച്ചു ശെഷമുള്ളവർ പെടിച്ചു പൊയിക്കളഞ്ഞു– രണ്ടാമതും പണിതുടങ്ങുമ്മു
മ്പെ യൂല്യാൻ മരിച്ചു എല്ലാം അസാദ്ധ്യമായിപ്പൊകയും ചെയ്തു— ൩൬൩
ആം. ക്രി. അ. കൈസർ പാൎസികളൊടുപൊരുവാൻ പുറപ്പെട്ടു യുദ്ധം
തീൎത്തുമടങ്ങിവന്നാൽ ക്രിസ്തുമതം ഇല്ലാതാക്കുവാൻ നിശ്ചയിച്ചു ഫ്രാത്ത്-
തിഗ്രിനദികളെ കടന്നു ജയിച്ചു എങ്കിലും കുന്തം തറെച്ചു മുറിയെറ്റ
പ്പൊൾ ഹാഗാലീല്യാ നീ ജയിച്ചു എന്നു ക്രുദ്ധിച്ചു നിലവിളിച്ചു പ്രാണനെ ഉ
പെക്ഷിക്കയും ചെയ്തു– അവന്റെ അനന്തരവന്മാർ ക്രിസ്ത്യാനരാക

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/179&oldid=192689" എന്ന താളിൽനിന്ന് ശേഖരിച്ചത്