താൾ:CiXIV258.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൯

ചകങ്ങളെയും കൈക്കൊള്ളാത്തവരെ ശിഷ്യന്മാരല്ല എന്നു വെച്ചു നി
രസിച്ചു തള്ളി– ജ്ഞാതാക്കൾ എന്ന മറ്റൊരു വകക്കാർ സ്വന്തബുദ്ധി
വിശെഷങ്ങളെയും നിനവുകളെയും മണി എന്നൊരു പാൎസി ക്രിസ്ത്യാനൻ
അഗ്നിസെവയിലെ ഒരൊവിശെഷങ്ങളെയും ക്രിസ്തീയ ഉപദെശങ്ങളൊ
ടു ചെൎത്തു സുവിശെഷവെളിച്ചം മറിച്ചു കളവാൻ ഉത്സാഹിച്ചു കൊണ്ടിരുന്നു-
ഈവകദുൎമ്മതങ്ങൾ ഉദിച്ചപ്പൊൾ സ്വസ്ഥൊപദെശത്തിന്റെ ശുദ്ധിക്കായി
പൊരുതുകൊള്ളെണ്ടതിന്നു സത്യ വിശ്വസികൾ ഒന്നിച്ചു ചെൎന്നു കള്ള
ശിഷ്യന്മാരെ നിഷെധിച്ചു യെശുവിന്റെ ഉപദെശങ്ങളെയും അപൊസ്ത
ലന്മാരുടെ സാക്ഷ്യങ്ങളെയും പ്രമാണമാക്കി സുവിശെഷഘൊഷണം
സ്നാനം രാത്രിഭൊജനം മുതലായവറ്റെകൊണ്ടു ക്രിസ്തു ശരീരത്തെ
പൊറ്റിവളൎക്കുകയും ചെയ്തു– സഭാപരിപാലനത്തിന്നായിട്ടു ക്രമത്താ
ലെ ഒരൊസ്ഥാനികൾ വെണ്ടിവന്നു- പഴയനിയമത്തിലുള്ള മഹാചാൎയ്യൻ-
ആചാൎയ്യൻ– ലെവ്യൻ എന്നീ ൩ സ്ഥാനികൾ്ക്ക സമമായി ക്രിസ്ത്യാനർ പുതി
യനിയമത്തിന്റെ ശുശ്രൂഷെക്കായി അദ്ധ്യക്ഷന്മാർ മൂപ്പർ ശുശ്രൂഷ
ക്കാർ എന്നിങ്ങിനെ മൂന്നുവിധം സെവകന്മാരെ അവരൊധിച്ചു- ഉപ
ദെശങ്ങളിലും സഭാപരിപാലനത്തിലും വ്യത്യാസം വരാതിരിക്കെണ്ട
തിന്നു ഒരൊനാട്ടിലെ അദ്ധ്യക്ഷന്മാർ സംവത്സരത്തിൽ ഒരുവട്ടം ഒന്നി
ച്ചു കൂടി നിരൂപിച്ചു പിഴകളെ തീൎത്തു യൊഗ്യതപൊലെ ഒരൊന്നു കല്പി
ച്ചു നടത്തുകയും ചെയ്തു– പ്രധാനപട്ടണങ്ങളിലെ അദ്ധ്യക്ഷന്മാൎക്കു ക്രമ
ത്താലെ അധികം മാനവും മെലദ്ധ്യക്ഷൻ എന്ന പെരും ഉണ്ടായി– മെ
ലദ്ധ്യക്ഷന്മാരിൽ മുമ്പുള്ളവർ. അലക്ഷന്ത്ര്യ- അന്ത്യൊക്യ- രൊമ- യ
രുശലെം എന്നീനാലു മുഖ്യനഗരങ്ങളിൽ വസിച്ചു വാണവർ തന്നെ-
രൊമചക്രവൎത്തി ക്രിസ്ത്യാനിയായി വന്നപ്പൊൾ ഇപ്രകാരം ആയിരു
ന്നു സഭയുടെ അവസ്ഥ–

൧൪., ബിംബാരാധനരൊമരാജ്യത്തിൽ നിന്നു
നീങ്ങിയ പ്രകാരം-

കൊംസ്തന്തീൻ കൈസർ കിഴക്കെ രൊമസംസ്ഥാനം സ്വാധീനമാക്കി
വാണു കുറയകാലം കഴിഞ്ഞ ശെഷം അവിടത്തെ ക്രിസ്തുസഭയിലു

22

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/177&oldid=192685" എന്ന താളിൽനിന്ന് ശേഖരിച്ചത്