താൾ:CiXIV258.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൮

യം വന്നു എന്നു മനസ്സിൽ ഉറപ്പിച്ചു കഴിയുന്നെടത്തൊളം ക്രിസ്തുസഭെക്ക
പുറമെയുള്ള സ്വാസ്ഥ്യവും സൌഖ്യവും ഉണ്ടാക്കി രക്ഷിക്കയും ചെയ്തു– രൊമ
പുരിയിൽ തന്റെടക്കാരും ക്ഷെത്രങ്ങളും നിറഞ്ഞിരിക്ക കൊണ്ടുവസിപ്പാ
ൻ സൌഖ്യമില്ലെന്നുവെച്ചു അവൻ മദ്ധ്യതറന്യ സമുദ്രത്തിന്റെ പട ക്കി
ഴക്കെ കടപ്പുറത്തുള്ള ബിജന്ത്യനഗരം അലങ്കരിച്ചു കൊവിലങ്ങളെ
യും അനെക ക്രിസ്തീയപള്ളികളെയും പണിയിച്ചു കൊംസ്തന്തീനപുരി എ
ന്ന പെരിട്ടു രാജധാനിയാക്കി സംസ്ഥാനത്തിന്റെ എല്ലാവ്യവസ്ഥെക്കും
പുതുക്രമം വരുത്തിവാണു- ൬൪ വയസ്സുള്ളാവനായി വ്യാധിപിടിച്ചപ്പൊൾ
പാപങ്ങളെ ഏറ്റുപറഞ്ഞു സ്നാനത്തിന്നപെക്ഷിച്ചു അദ്ധ്യക്ഷന്മാർ സ
ത്യാനുതാപവും താഴ്മയും ഉണ്ടെന്നു കണ്ടു അവനെ സഭയൊടുചെൎത്തു അ
ല്പകാലം കഴിഞ്ഞിട്ടു അവൻ ഇത്ര കരുണചെയ്ത ദൈവത്തെ കാണ്മാ
ൻ ഞാൻ ആഗ്രഹിക്കുന്നു എന്നുപറഞ്ഞു മരിക്കയും ചെയ്തു–

൧൩., ക്രിസ്തുസഭയുടെ ഐക്യത.

ഇപ്രകാരം ക്രിസ്തുസഭെക്ക് കൈസരുടെ വിശ്വാസത്താൽ രാമരാജ്യ
ത്തിൽ ആധിക്യം വരുമ്മുമ്പെ അതിന്റെ ഉൾക്രമവും ഉറപ്പിച്ചു മെലാൽ പു
റജാതികളുടെ ൟൎഷ്യകൊണ്ടു വല്ല ഉപദ്രവം വന്നാലും മുമ്പെപൊലെ നാ
ശം പറ്റാതിരിക്കെണ്ടതിന്നു വിശ്വാസികൾ പ്രയത്നം കഴിച്ചു സഭയുടെ
രക്ഷെക്കായി ഒരൊസ്ഥിര വ്യവസ്ഥ വരുത്തിയിരുന്നു– ആദി മുതൽ പ
ലവ്യാജൊപദെശങ്ങളും ദുൎന്നടപ്പുകളും ഉത്ഭവിച്ചു സഭയിൽ നുഴഞ്ഞു പ
രന്നതിനാൽ സദ്വിശ്വാസികൾ ആവക തടുത്തു പുറത്താക്കെണ്ടതിന്നു
ഒരുമവെണമെന്നുവെച്ചു തമ്മിൽ ചെൎന്നു നടന്നു– എബ്യൊനിക്കാർ എ
ന്നൊരുവകയഹൂദ ക്രിസ്ത്യാനർ യവനവിശ്വാസികളൊടു ചെരാതെ മൊ
ശധൎമ്മം ആചരിച്ചു യെശുലൊക രക്ഷിതാവായ ദൈവപുത്രനല്ലമൊ
ശെക്കസമനായ ധൎമ്മ ദാതാവാത്രെ എന്നു പ്രമാണിച്ചു നടന്നു ആദിയിൽ
സഭയുടെ സ്ഥിരതെക്കായി പരിശുദ്ധാത്മാവിനാൽ ഉണ്ടായ അത്ഭുത ക
ൎമ്മങ്ങൾ ക്രമത്താലെ കുറഞ്ഞു നീങ്ങി പൊകുമ്പൊൾ ഭ്രുഗ്യനാട്ടിലെ മൊ
ന്താൻ എന്നൊരുവൻ യെശു ശിഷ്യന്മാൎക്ക വാഗ്ദത്തഞ്ചെയ്ത ആശ്വാ
സ പ്രദൻ താൻ തന്നെ എന്നുപറഞ്ഞു തന്റെ ആജ്ഞകളെയും പ്രവാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/176&oldid=192683" എന്ന താളിൽനിന്ന് ശേഖരിച്ചത്