താൾ:CiXIV258.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൭

മ്യാൻ തന്നെ– അവൻ പുത്രനുമായി ഇടഞ്ഞു മരുമകനായ കൊംസ്തന്തീ
ന്റെ അടുക്കൽ ഒടിപാൎത്തു അവനെ കൊല്ലുവാൻ ഭാവിച്ചതിനാൽ ത
നിക്കമരണശിക്ഷ എന്ന വിധി ഉണ്ടായി– അന്തരം ഗലെൎയ്യൻ ക്രിസ്തുദ്വെ
ഷി എങ്കിലും ദുൎദ്ദീനം പിടിച്ചു കിടന്നുവലെഞ്ഞപ്പൊൾ ക്രിസ്ത്യാനരൊടുള്ള
ദ്രൊഹം മതിയാക്കി തനിക്കവെണ്ടി പ്രാൎത്ഥിക്കെണ്ടതിന്നു അവരൊടു അ
പെക്ഷിച്ചു മരിക്കയും ചെയ്തു- അതിന്റെ ശെഷം മക്ഷിമീൻലിക്കിന്യനൊ
ടും മക്ഷെന്ത്യൻ കൊംസ്തന്തീനൊടും യുദ്ധം ചെയ്താറെ ലിക്കിന്യനും കൊം
സ്തന്തീനും തമ്മിൽ ചെൎന്നു ജയിച്ചതിനാൽ മക്ഷിമീൻ വിഷം കുടിച്ചും മ
ക്ഷെന്ത്യൻ പടയിൽ പട്ടും നശിച്ചു പൊയി- കൊംസ്തന്തീൻ ആദിമുതൽ അ
ഛ്ശന്റെ ചെൽ എടുത്തു ക്രിസ്ത്യാനൎക്കനുകൂലനായി നടന്നു- മക്ഷെന്ത്യനൊ
ടു പടകൂടുവാൻ ഗാല്യയിൽ നിന്നു പുറപ്പെടുമ്പൊൾ വളരെ ഭയമുണ്ടായിട്ടു
താൻ അറിയാത്ത ദൈവത്തൊടു ഒരു ദിവസം പ്രാൎത്ഥിച്ചാറെ ആകാശത്തി
ൽ ക്രൂശിന്നു സമമായി ഒരു പ്രകാശവും ഇതിനാൽ ജയിക്ക എന്ന എഴുത്തും
കണ്ടു പടയിൽ ജയം കൊണ്ട ഉടനെ ക്രൂശചിഹ്നം തനിക്ക രക്ഷഎന്നു
വിചാരിച്ചു ക്രിസ്ത്യാനരുടെ ദൈവത്തെ അല്പം മാനിപ്പാൻ തുടങ്ങി– താൻ
പടിഞ്ഞാറും ലിക്കിന്യൻ കിഴക്കും വസിച്ചുമെല്ക്കൊയ്മ നടത്തിയനാൾ മു
തൽ ഒരൊരുത്തന്നു ഇഷ്ടമായ മാൎഗ്ഗത്തെ വിരൊധം കൂടാതെ അനുസ
രിക്കാം എന്നു പരസ്യമാക്കി ൩൧൩- ക്രി. അ. എങ്കിലും കൈസൎമ്മാൎക്ക
അന്യൊന്യം മമതഉറച്ചു വന്നില്ല- ക്രിസ്ത്യാനാർ എല്ലാടവും കൊംസ്തന്തീ
ന്റെ പക്ഷം ചെൎന്നതിനാൽ ലിക്കിന്യൻ അസൂയപ്പെട്ടു അദ്ധ്യക്ഷന്മാ
രെകൂടക്കൂട താഴ്ത്തി ചിലപള്ളികളെയും അടെപ്പിച്ചു കൊവിലകത്തു ക്രിസ്ത്യാ
നർ അരുത് എന്നും രാജധാനിയിൽ പള്ളിവെണ്ടാവെളിയിൽ കൂടിയാ
ൽ അധികം സൌഖ്യം എന്നും മറ്റും കല്പിച്ചു– ഒടുവിൽ കൈസൎമ്മാർ ഇ
രുവൎക്കും തമ്മിൽ നീരസം വൎദ്ധിച്ചു യുദ്ധം ഉണ്ടായാറെ കൊംസ്തന്തീൻ ക്രൂ
ശടയാളവും ക്രിസ്തുനാമവും കൊടിയിൽ ചെൎത്തു ആശ്രയിച്ചു പടകൂടി ജ
യിച്ചു ലിക്കിന്യനെ പിടിച്ചു ഉപായത്താലെ കൊല്ലിക്കയും ചെയ്തു– ൩൨൪
ആം. ക്രി. അ. ഇണ്മിനെ കൊംസ്തന്തീൻ രൊമസംസ്ഥാനത്തിൽ സൎവ്വാ
ധികാരിയായി വന്നശെഷം വിഗ്രഹാരാധനയെ വെറുത്തു ക്രൂശിനാൽ ജ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/175&oldid=192681" എന്ന താളിൽനിന്ന് ശേഖരിച്ചത്