താൾ:CiXIV258.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൬

ദ്ധത്തിന്നു പുറപ്പെട്ടു അവരെ പരിഭവിച്ചു തിഗ്രിനദിയൊളം എത്തിമരി
ക്കയും ചെയ്തു–

൧൨., ദ്യൊക്ലെത്യാനും കൊംസ്തന്തീനും–

ൟവക ജയങ്ങളെ കൊണ്ടു രാജ്യത്തിന്നു വളരെ പ്രയൊജനം വന്നില്ല
ദ്യൊക്ലെത്യാൻ ൨൮൪ ആം. ക്രി. അ. കൈസരായിവാണു തുടങ്ങിയപ്പൊ
ൾ ചങ്ങാതിയായ മക്ഷിമ്യാൻ എന്ന സെനാനിയെ അതിർ നാടുകളെ നി
ത്യം കാക്കെണ്ടിയസംഗതിയാൽ സഹരക്ഷകനാക്കി രൊമപുരിയിൽ
അയച്ചു പാൎപ്പിച്ചുതാൻ ചിറ്റാസ്യയിൽ ബിഥുന്യരാജധാനിയായ നി
ക്കമെദ്യയിൽ വസിച്ചു പൂൎവ്വദിക്കിലെ മൎയ്യാദ പ്രകാരം തന്നെ കാണ്മാ
ൻ വരുന്നവരെ നമസ്കരിക്കുമാറാക്കി ആ സ്ഥാനത്തിൽ താൻ കൂടി ചെ
ല്ലാതെ പാൎത്തു സുഖിക്കയും ചെയ്തു- ഇങ്ങിനെ ചിലസംവത്സരം കഴിഞ്ഞ
ശെഷം അവൻ തന്റെ സഹായത്തിന്നായി ഗലെൎയ്യനെയും മക്ഷിമ്യാ
ന്റെ തുണെക്കായി കൊംസ്തന്ത്യനെയും അവരൊധിച്ചു വാഴിച്ചു ഗലെൎയ്യൻ
രൊമദെവകളെ സെവിക്കാതെ നടക്കുന്ന ക്രിസ്ത്യാനരെ ദ്വെഷിച്ചു ഹിം
സിച്ചു നിഗ്രഹിപ്പാൻ ദ്യൊക്ലെത്യാനൊടു സമ്മതം വാങ്ങി അവരുടെ പള്ളി
കളെ നശിപ്പിച്ചു വെദപുസ്തകങ്ങളെയും ചുട്ടു പലശിഷ്യന്മാരെ പിടിച്ചു ദ
ണ്ഡിപ്പിച്ചു കൊല്ലിക്കയും ചെയ്തു– അനന്തരം ദ്യൊക്ലെത്യാൻ വാൎദ്ധക്യാ
നിമിത്തം സ്ഥാനം വിട്ടുമക്ഷിമ്യാനെയും അപ്രകാരം തന്നെ ചെയ്വാൻ
ഉത്സാഹിപ്പിച്ചു കൊംസ്തന്ത്യൻ ഗലെൎയ്യൻ എന്നിവരുടെ പക്കൽ രാജ്യാ
ധികാരം എല്പിച്ചപ്പൊൾ ഗലെൎയ്യൻ മെൽകൊയ്മയുടെ ഭാവം നടിച്ചു ൨ സ
ഹരക്ഷകന്മാരെ നിശ്ചയിച്ചതു കൊംസ്തന്ത്യൻ വിരൊധിയാതെ ബ്രീത
ന്യ–ഗാല്യ–സ്പാന്യ-മൌരിതാന്യദെശങ്ങളെ സുഖെന പരിപാലിച്ചുപൊന്നു-
മരിച്ചപ്പൊൾ അവന്റെ പുത്രനായ കൊംസ്തന്തീൻ. ൩൦൬. ക്രി. അ. കൈ
സർ നാമം ധരിച്ചതു ഗലെൎയ്യൻ കെട്ടാറെ വളരെ ക്രുദ്ധിച്ചുലിക്കിന്യൻ മ
ക്ഷിമീൻ എന്നിരുവരെയും കൈസൎമ്മാരാക്കി വെച്ചതുമല്ലാതെ മക്ഷി
മ്യാൻ സ്വപുത്രനായമക്ഷന്ത്യനുമായി ഇതല്യയിലും ആഫ്രിക്കയിലും കൈ
സൎമ്മാർ എന്നുനടിച്ചു നടക്കുകയാൽ ആ സമയം രൊമരാജ്യത്തിൽ ൬
കൈസൎമ്മാർ ഉണ്ടായ്വന്നു- അവരിൽ ഒന്നാമത് നീങ്ങി പൊയവൻ മക്ഷി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/174&oldid=192679" എന്ന താളിൽനിന്ന് ശേഖരിച്ചത്