താൾ:CiXIV258.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൫

പൂൎണ്ണമായി വന്നതു കൊണ്ടു ഒരു മഹൊത്സവം കഴിച്ചു- അനന്തരം അതി
രുകളെ അതിക്രമിക്കുന്ന ജാതികളൊടു ചെറുപ്പാൻ തുനിയായ്കയാൽ ദെ
ക്യൻ അവനെ നീക്കി കൈസരായി വാഴുകയും ചെയ്തു- കിഴക്കെ ദി
ക്കിൽ കലഹിക്കുന്ന പാൎസികളെയും വടക്കെ അതിരുകളെ അതിക്രമി
ക്കുന്ന സൊവരെയും പടിഞ്ഞാറെ ദെശങ്ങളെ സ്വാധീനാമാക്കി കുടി
യെറുന്ന ഫ്രങ്കരെയും നീക്കെണ്ടതിന്നു പൂൎവ്വദെവകളുടെ സെവരാജ്യത്തി
ൽ എങ്ങും നടക്കെണം എന്നു വെച്ചു അവൻ ക്രിസ്തുസഭയെ മുഴുവനും ന
ശിപ്പിപ്പാൻ നിശ്ചയിച്ചു ഉപദ്രവം തുടങ്ങി അനെക വിശ്വാസികളെ കൊ
ല്ലിക്കയും ചെയ്തു- അക്കാലം കരിങ്കടല്ക്കരയിൽനിന്നു ഗൎമ്മാന്യജാതിക്കാ
രായ ഗൊഥർ ദനുവ നദിയുടെ തെക്കെതീരത്തു വന്നുനാടതിക്രമിച്ചു വാ
ൎത്തു അവരൊടു ചെയ്തയുദ്ധത്തിൽ ദെക്യൻ മരിച്ചു ൨൫൧. ക്രി. അ. അവ
ന്റെ ശെഷമുള്ള കൈസൎമ്മാരുടെ കാലത്തിലും ക്രിസ്ത്യാനരിലെ ഉപദ്രവം
മുമ്പെപൊലെ നടന്നു കൎത്തഹത്തിലെ അദ്ധ്യക്ഷനായ കുപ്രിയാനും മൂ
ന്നു രൊമാ അദ്ധ്യക്ഷന്മാരും യെശുവിന്റെ സാക്ഷിക്കായി ഒരൊഹിം
സകളെ സഹിച്ചു ജീവനെ ഉപെക്ഷിക്കയും ചെയ്തു- പാൎസികൾ വലൎയ്യാൻ
കൈസരുടെ കാലത്തു കപ്പദൊക്യദെശം പിടിച്ചു ഗൊഥർ ചിറ്റാസ്യയി
ലെ പട്ടണങ്ങളെയും നശിപ്പിച്ചു ഫ്രങ്കർ രൊമരാജ്യത്തിൽ ഗാല്യ അയമ
ന്യ എന്ന മലപ്രദെശങ്ങളെ ആക്രമിച്ചു കവൎന്നു പൊന്നു. പാൎസികൾ വലൎയ്യാൻ
കൈസരെ ബദ്ധനാക്കിതടവിൽ പാൎപ്പിച്ചെങ്കിലും പുത്രനായ ഗല്യെന
ൻ അഛ്ശന്നു വെണ്ടി ഒന്നും ചെയ്യാതെ പലവിധെനസുഖഭൊഗങ്ങളി
ൽ രസിച്ചു കാലം കഴിച്ചതകൊണ്ടു ശത്രുക്കൾ ചുറ്റും അതിർ നാടുകളെ ഉപദ്ര
വിച്ചതുമല്ലാതെ അകമ്പടിക്കാർ ഒരൊദെശങ്ങളിൽ അതാതകൈസൎമ്മാ
രെ അവരൊധിച്ചുയൎത്തിക്ഷാമവ്യാധികളാൽ രാജ്യത്ത് അനെകാപത്തു
കളുണ്ടായാറെ ഗല്യെനൻ ഇനിക്രിസ്ത്യാനരെ ഹിംസിക്കരുതെന്നും പരസ്യ
മാക്കി അനന്തരം ക്ലൌദ്യൻ കലഹിച്ചു അവനെ കൊന്നു കൈസാരായി
വാണു. അവനും അനന്തരവനായ ഔരല്യാനും സകല ശത്രുക്കളെയും
അതിരുകളിൽ നിന്നുനീക്കി പ്രൊബൻ വടക്കു പടിഞ്ഞാറെ ദിക്കുകളി
ൽ അതിക്രമിച്ചു വന്നവരെയും ജയിച്ചു കാരൻ പാൎസികളുടെ നെരെയു

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/173&oldid=192678" എന്ന താളിൽനിന്ന് ശേഖരിച്ചത്