താൾ:CiXIV258.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൪

ടും മറ്റും ചൊദിച്ചു രക്ഷകാണാതെ പൊകയും ചെയ്തു-

൧൧., ഗണങ്ങൾ വാഴിച്ച കൈസൎമ്മാർ

രൊമർ ഗൎമ്മാന്യരാജ്യം സ്വാധീനമാക്കുവാൻ ഭാവിക്കാതെ എറകാലം
അതിർ നാടുകളെ സൂക്ഷിപ്പാനത്രെ ഉത്സാഹിച്ചത്- അതിന്നായിഹദ്രീയാ
ൻ കൈസർദനുവറൈൻ നദികളടെ ഇടനാടുകളിൽ ഒരുവാടി ഉ
ണ്ടാക്കിച്ചെങ്കിലും മൎക്കൌരല്യന്റെ കാലത്തു മൎക്ക മന്നർ. ക്വാദർയജീ
ഗർ മുതലായ വടക്കെജാതികൾ തെക്കൊട്ടുചെന്നു ദനുവനദിയെ കട
ന്നുരൊമൎക്കുള്ള മലനാടുകളെ അതിക്രമിച്ചു പാൎത്തു- അവരുടെ നെരെ
കഴിച്ചയുദ്ധത്തിൽ മൎക്കൌരല്യൻ മരിച്ചപ്പൊൾ പുത്രനായ കൊമ്മദൻ ത
നിക്ക നായാട്ടുകളിപയറ്റു മുതലായ നെരമ്പൊക്കുകൾ്ക്ക സമയം കിട്ടെണ്ട
തിന്നു അവരൊടു സന്ധിച്ചു നാണം കെട്ടു മടങ്ങി വന്നാറെ കമ്പടിക്കാ
ർ അവനെ ദ്രൊഹിച്ചു കൊന്നു വെൎത്തീനക്കെവരിച്ചു വാഴിക്കയും അ
ല്പകാലം കഴിഞ്ഞിട്ടു വധിക്കുകയും ചെയ്തശെഷം ആരെങ്കിലും അധി
കം പണം കൊടുത്താൽ കൈസരാകും എന്നു പ്രസിദ്ധമാക്കിയപ്പൊൾ
ദിദ്യൻ യൂല്യൻ എന്നൊരു വൃദ്ധമാലക്കാരൻ സ്ഥാനത്തെവിലെക്കവാ
ങ്ങി വാഴുവാൻ തുടങ്ങിയതുകെട്ടു ബ്രിതന്യ ഇല്ലുൎയ്യ സുറിയ നാടുകളിലെ ഗ
ണങ്ങൾ മത്സരിച്ചു ആദ്യം രൊമയിലെത്തിയ ഇല്ലുൎയ്യസൈന്യം യൂല്യനെ പി
ഴുക്കി വധിച്ചു സെനാനിയായ സെപ്തിമ്യൻ സെവെരനെ കൈസരാക്കി
വാഴിക്കയും ചെയ്തു- അവൻ അയല‌്വക്കത്തുള്ള ജാതികളെ പെടിപ്പിച്ചു
നീക്കി കഠിനനായിവാണു മരിച്ചപ്പൊൾ പുത്രനായ കറകല്ലകൈസർ
സ്ഥാനം ഏറ്റു അമ്മയുടെ മുമ്പാകെ സഹൊദരനെ കൊന്നു നിസ്സാരനും ക്രൂരനുമായി
നടന്നതിനാൽ അകമ്പടിക്കാർ അവനെ നീക്കി നിഗ്രഹിച്ചു ഹെല്യഗ
ബാൾ എന്നൊരു സൂൎയ്യ പുരൊഹിതനെ വാഴിച്ചു അല്പകാലം ചെന്നിട്ടു വ
ധിച്ചാറെ അലക്ഷന്തർ സെവെരൻ അവരെ കീഴടക്കുവാൻ ഭാവിച്ച
പ്പൊൾ മുമ്പെ കുടിയനായി കൃഷി ചെയ്തും ഭടനായിമിടുക്കുകൾ എറകാ
ണിച്ചുമുള്ളമക്ഷിമീൻ അവനെ കൊന്നു കൈൎസരായി കുറയകാലം
വാണശെഷം അറപിക്കാരനായ ഫിലിപ്പ് അവനെ മുടിച്ചു കളഞ്ഞു
സിംഹാസനം കയറി രൊമ പട്ടണം നിൎമ്മിച്ചമുതൽ ൧൦൦൦ സംവത്സരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/172&oldid=192677" എന്ന താളിൽനിന്ന് ശേഖരിച്ചത്