താൾ:CiXIV258.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൩

മറ്റുമുള്ള ദുഷ്കീൎത്തിയെ ശത്രുക്കൾ പരത്തിയതുമല്ലാതെ തങ്ങൾ്ക്കു വരവു
കുറഞ്ഞു ബിംബസെവയും ക്ഷെത്രനെൎച്ചകളും അത്യന്തം താണു എന്നു ക
ണ്ടു വിറച്ചു പുരൊഹിതന്മാർ ആകുന്നെടത്തൊളം വൈരം വൎദ്ധിപ്പിക്കെ
ണ്ടതിന്നുത്സാഹിച്ചു ക്ഷാമം വ്യാധി മുതലായ കാലദൊഷങ്ങളുദിക്കുന്തൊ
റും ക്രിസ്ത്യാനരുടെ നിമിത്തം ദെവന്മാരുടെ കൊപവും നീരസവും അസ-
ഹ്യമായി ഞങ്ങളിൽ അകപ്പെടുന്നെന്നു വെച്ചു വിഗ്രഹാരാധനക്കാർ
ഭ്രാന്തന്മാരെ പൊലെ കുറ്റമില്ലാത്തവരെ ആക്രമിച്ചു കരുണ കൂടാതെ
ഹിംസിച്ചു നിഗ്രഹിച്ചു അധികാരികളും ആയതിനെ തടുക്കാതെ പ
ലപ്പൊഴും ഉപദ്രവങ്ങൾ വൎദ്ധിച്ചു വരെണ്ടതിന്നു സഹായിച്ചു ഒരൊ പി
ധെനക്രിസ്തുസഭയെ ഇല്ലാതാക്കുവാൻ ഉത്സാഹിച്ചു കൊണ്ടിരുന്നു- ക്രി
സ്ത്യാനരും യഹൂദന്മാരും ഒന്നു തന്നെ എന്നു രൊമർ ആദ്യം വിചാരിച്ചു
ക്രമത്താലെ അവരുടെ അവസ്ഥ പ്രസിദ്ധമായപ്പൊൾ പുതിയമാൎഗ്ഗം
അരുതെന്നുവെച്ചു പ്രമാണികൾ മിക്കവാറും അവരെ ദ്വെഷിച്ചു ഹിം
സിച്ചതുമല്ലാതെ ക്രിസ്ത്യാനർ കൈസൎമ്മാൎക്കദെവമാനം കൊടുക്കാതെ
ബിംബാരാധയൊടു സംബന്ധിച്ചിട്ടുള്ളതൊക്കയും നിരസിച്ചു രൊമ ഉ
ത്സവങ്ങളെയും മറ്റും കഴിക്കായ്കകൊണ്ടും അവരെ ദ്രൊഹികൾ എന്നു
പറഞ്ഞു ഇഷ്ടം പൊലെ പീഡിപ്പിക്കയും ചെയ്യും- ഇപ്രകാരം കൂടക്കൂട
സാക്ഷിമരണം പ്രാപിച്ചവരുടെ കൂട്ടം വൎദ്ധിച്ചു ത്രയാൻ കൈസരുടെ
കാലത്തിൽ യരുശലെമിലെ അദ്ധ്യക്ഷനായ ശിമ്യൊൻ കഴുമെലെറി
മരിച്ചു അന്ത്യൊക്യയിലെ ഇജ്ഞാത്യൻ കൈസർ കല്പനായാലെ കാട്ടു മൃ
ഗങ്ങൾ്ക്കിരയായി ഭവിച്ചു മക്കൌരല്യൻ കൈസർ ശിഷ്യന്മാരിൽ ജ്ഞാ
നത്താലല്ല വിശ്വാസം മൂലം ഉണ്ടാകുന്ന ഉറപ്പും സന്തൊഷവും കണ്ടു നിന്ദി
ച്ച പ്രത്യെകംഗാല്യ നാട്ടിൽ ലുഗ്ദൂന- വിയന്നപട്ടണങ്ങളിൽ ഉള്ളവരെ ക
ഠൊരമായി ഹിംസിച്ചു അനെകരെ കൊല്ലിക്കയും ചെയ്തു- അക്കാലത്തി
ൽ തന്നെ സ്മിൎന്ന പട്ടണത്തിൽ വെച്ചുപൊലുകൎപ്പൻ എന്ന അപൊസ്ത
ലശിഷ്യൻ യെശുവിൻ നാമം നിമിത്തം തടിയെറി അഗ്നിപീഡയാൽ
സാക്ഷിമരണം അനുഭവിക്കെണ്ടിവന്നു- ഇപ്രകാരം രൊമർ പുനൎജ്ജ
ന്മം എന്ന ദിവ്യകൎമ്മം വെറുത്തു ക്ഷുദ്രക്കാരൊടും ലക്ഷണം പറയുന്നവരൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/171&oldid=192676" എന്ന താളിൽനിന്ന് ശേഖരിച്ചത്