താൾ:CiXIV258.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൨

ന്നെയും ഉപെക്ഷിച്ചു കളഞ്ഞു- കാൎയ്യാദികളെ നടത്തുവാൻ അവന്നു പ്രാപ്തി
യും ഉത്സാഹവും നന്ന ഉണ്ടായി ഒരൊ ആവശ്യങ്ങളെ കണ്ടറിയെണ്ടതിന്നും
യൊഗ്യമാകും വണ്ണം ഒരൊന്നു ഗുണമാക്കെണ്ടതിന്നും അവൻ താൻ
രാജ്യത്തിൽ എങ്ങും പ്രയാണംചെയ്തു അവസ്ഥകളെ നൊക്കി വെണ്ടു
ന്നത് കല്പിച്ചു നടത്തിക്കയും ചെയ്തു- അക്കാലത്തിൽ യഹൂദന്മാർ ഫ്രാത്ത്
നദി മുതൽ മദ്ധ്യതറന്യ സമുദ്രത്തൊളമുള്ള ദെശങ്ങളിൽ കലഹിച്ചു
വെന്തഴിഞ്ഞ യരുശലെം പട്ടണം ശൊഭിച്ച സ്ഥലത്തു രൊമർ ഒരു പുതിയ
നഗരം കെട്ടുവാൻ തുനിഞ്ഞതിനാൽ ഉന്മത്തരായി ബാൎക്കൊക്പാ എന്നൊ
രു കള്ളമശീഹയെ അനുസരിച്ചു കനാൻസുറിയനാടുകളിൽ ആസു
രക്രിയകളെ എറിയൊന്നു പ്രവൃത്തിച്ചു ജാതികൾ്ക്ക വിശെഷാൽ സ്വ
ജനത്തിന്നും അത്യന്തം നാശം വരുത്തുകയും ചെയ്തു- ഹദ്രീയാൻ ൧൩൮
ആം. ക്രി. അ. കഴിഞ്ഞപ്പൊൾ ദത്തപുത്രനായ അന്തൊനീൻ സിംഹാ
സനം ഏറി ൧൬൧ാം ക്രി. അബ്ദത്തൊളം മഹാശാന്തനും സത്യവാനു
മായി വാണുകൊണ്ടിരുന്നു- അവന്റെ ശെഷം മൎക്കൌരല്യൻ ബുദ്ധി
യൊടെ രാജ്യം രക്ഷിച്ചു വൃദ്ധമാലക്കാരെ വെണ്ടും വണ്ണം മാനിച്ചത് കൊ
ണ്ടു പ്രജകൾക്ക അക്കാലത്തും അല്പം ഒരു സ്വാതന്ത്ര്യം അനുഭവിപ്പാറായി
വിദ്യാ കൌശലങ്ങൾ്ക്കും ക്ഷാമമുണ്ടായില്ല എങ്കിലും പണ്ടെത്ത രൊമ പ്ര
താപം മുതിൎന്നുവരാത്തവണ്ണം ക്ഷയിച്ചു രാജ്യം വാൎദ്ധക്യം പൂണ്ടപ്രകാ
രം വലെഞ്ഞു യെശുക്രിസ്തുവിൻ പിതാവായ ദൈവത്തിങ്കലെ വിശ്വാ
സത്താലെ പുനൎജ്ജന്മം ലഭിക്കുന്നതിന്നും ഏറിയതാമസം ഉണ്ടായി. ക്രിസ്തു
സഭയുടെ അവസ്ഥ അക്കാലത്തിലും രാജ്യത്തിലെങ്ങും തഴച്ചു ഒരൊസഭ
കൾ്ക്ക അന്യൊന്യം ഐക്യം വൎദ്ധിച്ചു അപൊസ്തലർ മരിച്ചതിന്റെ ശെ
ഷം മൂപ്പന്മാരെ അനുസരിച്ചു അവരുടെ മദ്ധ്യത്തിൽ നിന്നൊരൊ അ
ദ്ധ്യക്ഷന്മാരെ അവരൊധിച്ചു ഇങ്ങിനെ അനെക അവയവങ്ങളായി
ട്ടു ക്രിസ്തുവിന്റെ ഏകശരീരം വളൎന്നുപൊന്നു- ക്രമത്താലെ പല ഉപദ്രവങ്ങ
ളും അനുഭവിക്കെണ്ടിവന്നു ഇവർ കുഞ്ഞങ്ങളെ വധിച്ചു തിന്നു വെശ്യാ
സംഗം മുതലായ ദൊഷങ്ങളെ പ്രവൃത്തിച്ചിട്ടും സൎവ്വലൊകത്തെക്കാൾ
തങ്ങൾ നല്ലവരെന്നു വിചാരിച്ചു മറ്റവരെ ദ്വെഷിച്ചു നടക്കുന്നു എന്നും

21

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/170&oldid=192675" എന്ന താളിൽനിന്ന് ശേഖരിച്ചത്