താൾ:CiXIV258.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൧

വാലയത്തിയെ വിശുദ്ധപാത്രങ്ങളെ രൊമയിലെക്ക് കൊണ്ടുപൊകയും
ചെയ്തു– ഇങ്ങിനെ വിശുദ്ധനഗരം രണ്ടാമതും പാഴായും യഹൊവാജ
നം രാജഹീനന്മാരായും ദെവസെവയില്ലാത്തവരായും ഭവിച്ചു– ആ സംവ
ത്സരത്തിൽ തന്നെ രൊമർ ബത്തവ്യനാട്ടിലും പടു തീപൊലെ പരന്നു വൎദ്ധി
ച്ചുള്ള ഒരു കലഹം ശമിപ്പിക്കെണ്ടിവന്നു- വെസ്പസ്യാൻ. ൭൯ ആം. ക്രിസ്താ
ബ്ദത്തൊളം- നെരും ന്യായവും നടത്തിവാണു മരിച്ചപ്പൊൾ അവന്റെ
പുത്രനായതീതൻ അനന്തരവനായി സൎവ്വ പ്രജകളുടെ സ്നെഹം പ്രാപി
ച്ചു ഭരിച്ചു- ൮൧ ആം. ക്രി. അ. അന്തരിച്ചാറെ അനുജനായ ദൊമിത്യാ
ൻ എന്നൊരു ക്രൂരൻ കൈസരായി അക്കാലത്തിൽ രൊമസെനാനിയാ
യ അഗ്രികൊല കല ദൊന്യരുടെ മലനാടു ഒഴികെ ബ്രിത്തന്യരാജ്യം മുഴു
വനും പിടിച്ചടക്കി രൊമയൊടുചെൎത്തു-

൧൦, വൃദ്ധമാലക്കാരുടെ കൈസൎമ്മാർ-

ദൊമിത്യാൻ ൯൬ാം ക്രീ. അ. കലഹത്തിൽ മരിച്ചപ്പൊൾ വൃദ്ധമാലക്കാ
ർ തങ്ങളുടെ സംഘത്തിൽ കൂടിട്ടുള്ള നെൎവ്വ എന്നവനെ വരിച്ചു വാഴി
ച്ചു അകമ്പടിക്കാർ കലഹിച്ചപ്പൊൾ അവൻ രാജ്യരക്ഷെക്കായി താ
ൻ പൊരാ എന്നുകണ്ടു പടനായകനായ ത്രയാൻ എന്നൊരു സ്പാന്യനെ സ
ഹരക്ഷകനാക്കി ൯൮ാം ക്രി. അ. മരിച്ചപ്പൊൾ ആ ത്രയാൻ തന്നെ കൈ
സരായി വാണു ദയാശീലനും ശൂരനുമായി അവൻ സങ്കടപ്പെടുന്നവ
രെ ആശ്വസിപ്പിപ്പാനും ഗൎവ്വീഷ്ഠന്മാരെ കീഴടക്കുവാനും മതിയായി വന്നു- രാ
ജ്യപരിപാലനത്തിന്നു ഒരൊരൊന്യായം വൃദ്ധമാലക്കാൎക്ക സമ്മതിച്ചു
എങ്കിലും കാൎയ്യാദികളെ നടത്തെണ്ടതിന്നു താൻ തന്നെ പ്രത്യെകം
ഉത്സാഹിക്കെണമെന്നുവെച്ചു എല്ലാം നൊക്കി രക്ഷിച്ചു കൊണ്ടിരുന്നു-
ദനുവനദീ തീരത്തുദാക്യരെയും ഫ്രാത്ത് തിഗ്രീ നദികളുടെ നടു പ്രദെ
ശത്തിൽ വാഴുന്നപാൎത്ഥരെയും സ്വാധീനമാക്കി സ്വരാജ്യം വൎദ്ധിപ്പിക്ക
യും ചെയ്തു- അവൻ ൧൧൭ാം ക്രി. അ. അന്തരിച്ചാറെ അനന്ത
രവനായ യഹദ്രീയാൻ ഫ്രാത്ത നദിക്കക്കരയുള്ള ദെശങ്ങളെ നിത്യക
ലഹം കൂടാതെ സ്വാധീനമാക്കുവാൻ കഴികയില്ലെന്നു കണ്ടു ആ നദിയെ
തന്നെ അതിരാക്കി പാൎത്ഥരുടെ രാജ്യത്തിൽ നിന്നു കിട്ടിയതു പി

21

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/169&oldid=192674" എന്ന താളിൽനിന്ന് ശേഖരിച്ചത്