താൾ:CiXIV258.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൦

ല്യൻ രാജ്യാധികാരം എറ്റു കണ്ണുംവയറും വലിയവനായി ബഹുദ്രവ്യ
നാശം വരുത്തിസുഖിച്ചുപൊന്നു- അക്കാലത്തു വെസ്പാന്യൻ യഹൂദന്മാ
രുടെ കലഹം അമൎത്തുവെക്കെണ്ടതിന്നു സുറിയനാട്ടിൽ രൊമസെനാ
നിയായി വ്യാപരിക്കുന്നുണ്ടു- ഗലീലയെപിടിച്ചടക്കിയ യഹൂദന്മാരെഎ
ങ്ങും ജയിച്ചു യരുശലെംപട്ടണവും സ്വാധീനമാക്കെണ്ടതിന്നു പുറപ്പെ
ടുമ്പൊൾ ഗണങ്ങൾ അവനെകൈസരാക്കി ദനുവനദീ പ്രദെശത്തി
ലുള്ള പട്ടാളങ്ങളും അവന്റെ പക്ഷം ചെൎന്നു ഒരുമിച്ചു ഇതല്യയിൽ
ചെന്നുരൊമപട്ടണം പിടിച്ചു ആ കലഹത്തിൽ വിത്തല്യനെവധിച്ചു
വെസ്പസ്യാനെവാഴിക്കയും ചെയ്തു- അവന്റെ പുത്രനായതീതൻ ൭൦ആം
ക്രി. അ. യഹൂദ്യയുദ്ധം സമൎപ്പിച്ചു- യരുശലെം പട്ടണത്തെ വളഞ്ഞു
നില്ക്കുമ്പൊൾ പെസഹാപെരുനാളാചരിക്കെണ്ടതിന്നു പത്തുപന്ത്രണ്ടു
ലക്ഷംപുരുഷാരങ്ങളൊളം അതിൽ തിങ്ങിവിങ്ങി പാൎത്തതുകൊണ്ടു
ഭക്ഷണത്തിന്നുഅത്യന്തം മുട്ടുണ്ടായതുമല്ലാതെ നിവാസികൾ രണ്ടു
പക്ഷമായിപിരിഞ്ഞു കലഹിച്ചു കരുണകൂടാതെ അന്യൊന്യംന
ശിപ്പിച്ചു മഹാവ്യാധികളും ജനസംഘത്തെ നന്നകുറെച്ചുവെച്ചെങ്കി
ലും ആ ക്രൊധപരവശന്മാർ പ്രവാചകവചനങ്ങളിൽ ആശ്രയിച്ചുയ
ഹൊവതങ്ങളുടെ രക്ഷെക്കായിഒരത്ഭുതം ചെയ്യുമെന്നു വിചാരിച്ചു
ചെറുത്തുനിന്നു ഒടുവിൽ രൊമഗണങ്ങൾ പട്ടണത്തിൽ കയറി. അ െ
പ്പാൾ യഹൂദന്മാർ അനെകർ ദൈവാലയത്തിൽ ഒടിചെന്നു അതി
ന്റെ രക്ഷെക്കായി യഹൊവ എന്തെങ്കിലും ചെയ്യുമെന്നു വിചാരി
ച്ചു അത്യന്തം ശൂരതയൊടെ രൊമഗണങ്ങളെ തടുത്തു നിന്നു തീതനും
ആ അതിശയപണികളെരക്ഷിപ്പാൻ മനസ്സായി എങ്കിലും യദൃഛ്ശ
യാ അതിൽ തീവീണു കത്തികെടുപ്പാൻ കഴിയാതെവണ്ണം ജ്വാലക
യറി തീതൻ അതിനെ കണ്ടിട്ടുകൊപപരവശനായി പട്ടണം മുഴുവ
നും ഇടിച്ചുനിലത്തിന്നു സമമാക്കി ശെഷിച്ച നിവാസികളെ ജീവ
നൊടെ പിടിച്ചു അനെകരെ അടിമകളാക്കി വിറ്റുകളഞ്ഞു ചില െ
രജനങ്ങളുടെ വിനൊദത്തിന്നായി ഒരൊനാടകശാലകളിലെക്ക്
അയച്ചു ദുഷ്ടമൃഗങ്ങളൊടു അങ്കം പൊരുതിമരിപ്പാറാക്കിദൈ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/168&oldid=192673" എന്ന താളിൽനിന്ന് ശേഖരിച്ചത്