താൾ:CiXIV258.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൯

മനുഷ്യജാതിക്കും അവർ ശത്രുക്കളല്ലൊ എന്നരുളിച്ചെയ്തു- ആപെ
രുള്ള എല്ലാവരെയും പുരുഷാരത്തിന്നിരയാക്കികളഞ്ഞു പലവി
ധെനകൊല്ലിക്കയും ചെയ്തു- എന്നിട്ടും ആരാക്ഷസൻ സുന്ദരനുംദാന
ശീലനുമാക കൊണ്ടുനീചജാതികൾ മിക്കവാറും അവനെ മാനിച്ചു
മഹാലൊകരൊ അവന്റെക്രൊധവും അൎത്ഥാഗ്രഹവുംസഹിയാ െ
ത ചിലപ്പൊൾ കലഹിച്ചു എങ്കിലും അവനെ നീക്കുവാൻ കഴിവുവന്നി
ല്ല ൬൮ ആം. ക്രി. അ. സ്പാന്യരാജ്യത്തിലെഗണങ്ങൾ മത്സരിച്ചു സെനാ
നിയായ ഗല്ബാവെകൈസരാക്കിരൊമവൃദ്ധമാലക്കാരും അതിനെ
സമ്മതിച്ചു നെരൊനിൽ മരണവിധി കല്പിച്ചു അവനെ പിടിച്ചുകൊ
ല്ലെണ്ടതിന്നു ആളയച്ചുപട്ടണത്തിൽ കലഹം വൎദ്ധിച്ചപ്പൊൾ നെരൊ
ഒടിപ്പൊവാൻഭാവിച്ചു ആവതില്ലെന്നു കണ്ടു ഒരുശൂരിവാൾ എടുത്തു
എന്തൊരുവിദ്വാൻ മരിക്കുന്നു എന്നു പറഞ്ഞുതന്നെ കുത്തി ൩൨ വയ
സ്സുള്ളവനായി മരിച്ചുകളകയുംചെയ്തു- ഇങ്ങിനെ യൂല്യൻ കൈസരു
ടെ വംശം ഒടുങ്ങി അവന്റെ സ്ഥാനവും അധികാരവും ഗല്ബാവിന്റെ
കൈക്കൽ വന്നു കൈസരെന്നും ഔഗുസ്തനെന്നും ഉള്ള പെരുകൾ
അന്നുമുതൽ രൊമചക്രവൎത്തികൾ്ക്കെല്ലാവൎക്കും മാനനാമങ്ങളായി
തീൎന്നു-

൯., നെരൊന്റെ അനന്തരവന്മാർ-

നെരൊന്റെ മരണം രാജ്യസുഖത്തിന്നല്ല ഏറിയകലഹങ്ങൾക്കും
നാശങ്ങൾ്ക്കും അത്രെ ആരംഭമായിതീൎന്നു അവന്റെ ചങ്ങാതിയായ ഒ
ത്ഥൊസിംഹാസനം മൊഹിച്ചു ഗല്ബാവെ നിരസിക്കുന്ന പക്ഷക്കാരെചെ
ൎത്തു കലഹിച്ചു അകമ്പടിക്കാക്ക സമ്മാനം കൊടുത്തു അവനെ കൊല്ലിച്ചു
കൈസരായി സിംഹാസനം ഏറിവാഴുകയും ചെയ്തു- അനന്തരം ഗൎമ്മാന്യ
രാജ്യത്തിലെ ലെഖനങ്ങൾ മത്സരിച്ചു ഗല്ബാമരിച്ചു എന്നറിയാതെ അവ
നെ നീക്കി സെനാനിയായ വിത്തല്യനെവാഴിക്കെണ്ടതിന്നു ഇതല്യെ
ക്കു യാത്രയായി വഴിയിൽവെച്ചു രൊമയിൽ ഉണ്ടായ കലഹങ്ങളുടെ വ
സ്തുതയെ കെട്ടിട്ടും മടങ്ങിപൊകാതെ ഒത്ഥൊവെയും നീക്കെണ്ടതിന്നു
നിശ്ചയിച്ചുപടയുണ്ടായപ്പൊൾ ഒത്ഥൊ തൊറ്റുമരിച്ചുകളഞ്ഞു പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/167&oldid=192672" എന്ന താളിൽനിന്ന് ശേഖരിച്ചത്