താൾ:CiXIV258.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൮

മകനായ ഗൎമ്മാനിക്കനെ അസൂയനിമിത്തം ദൂരരാജ്യത്തിൽ പടനായ
കനാക്കി അയച്ചു ഗൂഢമായി വിഷം കുടിപ്പിച്ചുദെഹനാശം വരുത്തി ക
ലീഗുലഎന്ന മകനെ ഒഴികെ അവന്റെവംശം മുഴുവനും നശിപ്പിച്ചുരാ
ജ്യാധികാരം എല്ലാം ചങ്ങാതിയായ സെയ്യാനന്റെ കൈക്കൽ എല്പി
ച്ചുകപ്രയ്യദ്വീപിൽ പൊയിപാൎത്തുഒരൊ രാക്ഷസക്രിയകളെ പ്രവൃത്തി
ക്കയുംചെയ്തു- ഇങ്ങിനെ ൨൩വൎഷം വാണശെഷം ചിലമഹാലൊകർ
ഇനി സഹിച്ചു കൂടാഎന്നുവിചാരിച്ചുകിടന്നുറങ്ങുമ്പൊൾ ശ്വാസംമുട്ടി
ച്ചു അവനെ കൊല്ലുകയും ചെയ്തു- അനന്തരവനായ കലീഗുലായ െ
ഥഷ്ടം രാഗമൊഹാദികളെ നിവൃത്തിച്ചു ഭ്രാന്തനെപൊലെനടന്നു. ൪൧
ആം. ക്രി. അ. ദ്രൊഹത്താൽ മരിച്ചശെഷം വൃദ്ധമാലക്കാർ ഒരു
കൈസരെ കൂടാതെ വാഴുവാൻ ഭാവിച്ചാറെ വെൽ്ക്കാർ(അകമ്പടി
ക്കാർ) ഗൎമ്മാനിക്കന്റെസഹൊദരനായ ക്ലൌദ്യൻ എന്നൊരുപൊ
ട്ടനെ അന്വെഷിച്ചിരുത്തി വാഴിക്കയുംചെയ്തു- രാജ്യകാൎയ്യങ്ങളെ
നടത്തുവാൻ അവന്നു രസവും പ്രാപ്തിയുമില്ല്ലായ്കകൊണ്ടു മെസ്സെലീന
അഗ്രിപ്പീന എന്ന ഭാൎയ്യമാരിരുവരും ചില അടിമകളൊടും കൂടവാ
ണു- ൫൪ ആം. ക്രി. അ. അഗ്രിപ്പീന അവനെ വിഷംകൊടുത്തുകൊ
ന്നു ഇഷ്ടപുത്രനായനെരൊനെവാഴിക്കയുംചെയ്തു- എല്ലാ നിഷ്ക
ണ്ടകന്മാരിലും മുമ്പൻ ൟനെരൊതന്നെ ചിലവൎഷം വാണശെ
ഷം അവൻ മാതാവെയും ഭാൎയ്യയെയും ഗുരുജനങ്ങളെയും കൊന്നി
ട്ടു പുതിയദൊഷങ്ങളെ ദിവസെന വിചാരിച്ചു രാജ്യാവസ്ഥകളെനൊ
ക്കാതെ തെരാളിയും നടഗായകനുമായിനടിച്ചു ജനങ്ങളെ രസിപ്പി
ച്ചുപുറനാട്ടിലും ചെന്നു ലജ്ജകൂടാതെ തന്റെ കളികളെ കാട്ടിനടന്നു
ഒരുസമയം അവൻ ൟരൊമപട്ടണത്തെ ഭസ്മമാക്കിയാൽ നല്ല
തീകാണും പുതുതായിപണിചെയ്താൽ നിത്യകീൎത്തിയും ലഭിക്കുംഎ
ന്നു നിനെച്ചു പട്ടണത്തെ ചിലദിക്കിൽ കത്തിച്ചു ജ്വാലനൊക്കി
കൊണ്ടു പാടിതുള്ളിയാറെ ജനങ്ങൾ ഇതുകൈസരുടെ പണി എന്നുള്ള
ശ്രുതിയെ പ്രമാണിച്ചുകൊപപരവശന്മാരായിപൊയി അതുകൊണ്ടു
നെരൊഇതിനെ ചെയ്തതു ക്രിസ്ത്യാനർ എന്ന പുതുമതക്കാരത്രെസൎവ്വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/166&oldid=192671" എന്ന താളിൽനിന്ന് ശേഖരിച്ചത്