താൾ:CiXIV258.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൭

രൊമരാജ്യവും ക്രിസ്തുസഭയും

൮., ഔഗുസ്തകൈസരുടെ വംശം-

ക്രിസ്തുരാജ്യം ലൊകത്തിൽ പ്രവെശിക്കയാൽ ഉടനെ രൊമരാജ്യ
ത്തിൽ മാറ്റം സംഭവിക്കാതെ എല്ലാം മുമ്പെപൊലെനടന്നു കണ്ടു-
ചക്രവൎത്തികളുടെ അധികാരം സ്ഥിരപ്പെട്ടു ദെശപരിപാലനത്തി
ന്നുള്ള ചട്ടങ്ങൾ തികഞ്ഞുരാജ്യത്തിൽ എങ്ങും സമാധാനം ഉണ്ടാക െ
കാണ്ട ധനസമൃദ്ധിയും സുഖഭൊഗങ്ങളും വൎദ്ധിച്ചുവരികയും ചെയ്തു-
ഐഹികഭൊഗങ്ങളെ മതിയാവൊളം അനുഭവിപ്പാറാക്കുന്നവരെപ്ര
ജകൾ ദെവന്മാരെന്നുമാനിച്ചുതുടങ്ങി- യൂല്യൻ കൈസരുടെവംശംമു
ടിഞ്ഞപ്പൊൾ അതിന്റെ അതിക്രമങ്ങളെ ശീലിച്ചുപൊന്നിട്ടു പൂൎവ്വ
ധൎമ്മം ചൊദിപ്പാൻ ആരും തുനിഞ്ഞതുമില്ല- ഔഗുസ്തകൈസൎക്കും െ
രാമനാമത്തിന്നും ൯ആം ക്രിസ്താബ്ദത്തിൽ ഒരു വലിയ ആപത്തു
വന്ന പ്രകാരം പറയുന്നു- സാമ്രാജ്യത്തിൽ രൊമ അതിരുകളെകൂട
ക്കൂട അതിക്രമിച്ചുവന്ന ഗൎമ്മാന്യജാതികളെ സ്വാധീനമാക്കെണ്ടതിന്നു
ഔഗുസ്തൻ ദനുവരൈൻ നദീതീരങ്ങളിലെക്കു സൈന്യങ്ങളെ അയ
ച്ചു ദ്രൂസൻ എന്നപടനായകൻ ചിലവട്ടം ജയിച്ചു റൈൻ നദീതീരത്തുപ
ല കൊട്ടകളെപണിയിച്ചു അതിരുകളെ ഉറപ്പിച്ചശെഷം തിബൎയ്യ
ൻ ഗൎമ്മാന്യരാജ്യത്തിന്റെ പടിഞ്ഞാറെ അംശം പല ഉപായങ്ങളെ
പ്രയൊഗിച്ചു സ്വാധീനമാക്കി രൊമധൎമ്മവുംശാസനയും നടത്തിഗൎമ്മാന
ർ എല്ലാം അനുസരിക്കുന്ന ഭാവം നടിച്ചു ഗൂഢമായി രൊമരുടെനാ
ശത്തിന്നു ആലൊചിച്ചു അൎമ്മീന്യൻ എന്ന പ്രഭുവെ അനുസരിച്ചു കൂടി
രൊമസെനാനി ഒന്നും നിനയാത്തസമയം ഒരുമിച്ചു രൊമഗണങ്ങ
ളെ ചുറ്റും വളഞ്ഞു എകദെശം മൂലഛെദം വരുത്തിശെഷമുള്ളവ
രെ റൈൻ നദിക്കക്കരെയൊളം ഒടിക്കയുംചെയ്തു- ഔഗുസ്തൻ ൧൪ആം
ക്രി. അ. മരിച്ചപ്പൊൾ പൊറ്റുമകനായ തിബൎയ്യൻ അനന്തരവനാ
യിവാണു തുടങ്ങി അവൻ അസൂയവൈരശങ്കകളും മുഴുത്തവനാകകൊ
ണ്ടു സംഗതികൂടാതെ പലരെയും ഹിംസിച്ചുകൊല്ലിച്ചു സഹൊദരന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/165&oldid=192670" എന്ന താളിൽനിന്ന് ശേഖരിച്ചത്