താൾ:CiXIV258.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൬

ലെ ഇടിഞ്ഞു വീഴുകയും ചെയ്തു- എന്നാറെ അക്കാലത്തിലുംചിലയ
ഹൂദ ക്രിസ്ത്യാനർ സുവിശെഷം അംഗീകരിച്ചതുമല്ലാതെ സ്വജാതി
മൎയ്യാദകളെയും മൊശധൎമ്മത്തെയും ആചരിച്ചുമറ്റവൎക്കും ആനു
കം കഴുത്തിൽ വെപ്പാൻ ഉത്സാഹിച്ചു- കൊരിന്ത് മുതലായപട്ടണ
ങ്ങളിലെ യവനക്രിസ്ത്യാനർപലരുംസുവിശെഷ സ്വാതന്ത്ര്യം ദുൎന്ന
യമായി പ്രയൊഗിച്ചു വിശ്വാസത്തിന്നു വിരുദ്ധമല്ലാത്തതൊക്ക
യും ചെയ്യാമെന്നുവെച്ചു ഞങ്ങളുടെ നടപ്പിനാൽ മറ്റവൎക്കുണ്ടാകു
ന്ന ഇടൎച്ചയെ വിചാരിയാതെ ബിംബാരാധനയൊടു ചെൎന്നതൊ
രൊന്നു പിടിച്ചുനടന്നു- ൟവകഒക്കയും പൌൽ ആകുന്നെട െ
ത്താളം വിരൊധിച്ചു യഹൂദന്മാരെയും പുറജാതികളെയും ക്രിസ്തു
വിങ്കലെ വിശ്വാസം മൂലം ഏകസഭ ആക്കുവാൻ അത്യന്തം ഉത്സാ
ഹിക്കയുംചെയ്തു- പുനരുത്ഥാനംവരുവാനുള്ളതല്ലെന്നും യെശു
സത്യദൈവമല്ല സത്യമനുഷ്യനുമല്ല എന്നും ഇത്യാദി ദുരുപദെ
ശങ്ങൾ അപൊസ്തലരുടെ കാലത്തിൽ തന്നെ വ്യാജൊപദെഷ്ടാ
ക്കന്മാരിൽ നിന്നുദിച്ചുതുടങ്ങി- ഈ വകയാൽ ഒരൊസഭകളിൽ
സംശയംജനിച്ചനെരം പലനാട്ടിൽനിന്നും കൂടിവന്നു വിചാരിച്ചു
വിസ്തരിച്ചതിനാൽ ജാതിഭെദം മുറ്റും മറക്കെണ്ടതിന്നു സംഗതി
വന്നു എന്നാറെസ്വരാജ്യസ്ഥാപനത്തിന്നു യെശുവെഗം മടങ്ങിവരു െ
മന്നു തൊന്നുന്ന സമയമെല്ലാം ഇസ്രയെല്യക്രിസ്ത്യാനർ പലരുംയ
വനാദികളൊടുചെരാതെ ൟവാഗ്ദത്തം പ്രത്യെകംതങ്ങൾ്ക്കുള്ള
താകുന്നെന്നു വിചാരിച്ചു ശെഷിച്ച അപൊസ്തലന്മാരും യരുശലെമി
ൽ തന്നെപാൎത്തു ഒടുക്കം യഹൂദന്മാർ രൊമരുടെനെരെ കലഹിച്ച
തിനാൽ യെശു മുന്നറിയിച്ചപട്ടണനാശം രൊമഗണങ്ങളാൽ സംഭ
വിച്ചു ഇസ്രയെല്യരാജ്യത്തിന്റെ യഥാസ്ഥാപനം അടുക്കയല്ല
ഭാവിയിൽതന്നെ എന്നു സൎവ്വസമ്മതമാക്കി- അന്നുമുതൽ യഹൂദ
ക്രിസ്ത്യാനർ സ്വജാതിയെയും ധൎമ്മങ്ങളെയും വിട്ടുകൎത്താവിന്റെ
സഭ ഇക്കാലത്തിൽ വിശെഷാൽ പുറജാതികളിൽ പരക്കും എന്നറി
ഞ്ഞു യവനവിശ്വാസികളൊടുചെരുകയും ചെയ്തു-

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/164&oldid=192669" എന്ന താളിൽനിന്ന് ശേഖരിച്ചത്