താൾ:CiXIV258.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൫

ടുവാഴിയായ ഫെലിക്ഷപാൎക്കുന്ന കൈസരയ്യെക്ക അയച്ചു വിസ്താ
രമുണ്ടായപ്പൊൾ നാടുവാഴികുറ്റം ഒന്നും കണ്ടില്ലെങ്കിലുംരണ്ടുവൎഷം അ
വനെതടവിൽ പാൎപ്പിച്ചു ഒടുവിൽ ഫെസ്തൻ എന്ന പുതുനാടുവാഴി അവ െ
നയഹൂദമൂപ്പന്മാരിൽ എല്പിപ്പാൻ മനസ്സുകാട്ടിയാറെ പൌൽരൊമകൈ
സരെ അഭയം പറഞ്ഞതുകൊണ്ടു വിസ്താരത്തിന്നുരൊമയിൽ പൊകെണ്ടി
വന്നു അവിടെ ചങ്ങലയും ഒരു പടയാളികാവലും ഉള്ളതല്ലാതെ താൻപ്രത്യെ
കംവീടുവാങ്ങിപാൎപ്പാൻ കല്പനവന്നു ഇങ്ങിനെ തടവുകാരനെങ്കിലും ആമ
ഹാലൊകനഗരത്തിലും സുവിശെഷം അറിയിപ്പാൻ തനിക്കസംഗതി ഉണ്ടായി-

൭., പുറജാതികളിൽനിന്നും യഹൂദന്മാരിൽനിന്നും ഉള്ള
ക്രിസ്ത്യാനരുടെഭെദം തീൎന്നുപൊയ പ്രകാരം-

മെൽപറഞ്ഞതടവിൽ നിന്നു പൌലിന്നു വിടുതൽ ഉണ്ടായി ചിലവൎഷം
കഴിഞ്ഞശെഷം അവനും പെത്രനും ഒരുമിച്ചു രൊമനഗരത്തിൽ
തന്നെസാക്ഷിമരണം ഏറ്റു- അതിന്നുമുമ്പെയാക്കൊബ് എന്നു െ
പരുള്ള അപൊസ്തലൻ യഹൂദരാജാവായ ഹെരൊദഗ്രിപ്പയുടെക്രൂ
രതയാലെ യരുശലെമിൽനിന്നുതന്നെ അന്തരിച്ചു സുവിശെഷഘൊ
ഷണം മൂലം ജനങ്ങൾ ഇളകി ചിലർ മൊശധൎമ്മവും മറ്റുചിലർ ബിംബാ
രാധനയും വിട്ടു യെശുവിലെ വിശ്വാസത്താലെ പുതിയമാൎഗ്ഗം അംഗീക
രിച്ചതിനാൽ ക്രിസ്ത്യാനർ പുറജാതികളാലും യഹൂദന്മാരാലും നിന്ദ്യന്മാ
രായ്ഭവിച്ചു- അകാരണമായിഒരൊഹിംസകളെ അനുഭവിക്കെ
ണ്ടിവന്നു- എങ്കിലും ക്രിസ്തമൂലം ദൈവത്തൊടുള്ള സമാധാനവും
അനന്തജീവന്റെനിശ്ചയവും ലഭിച്ചിട്ടു അവർ പലവകഭെ
ദ്യങ്ങളെയും മരണവും കൂടെ സന്തൊഷത്തൊടെ സഹിച്ചു ഉപ
ദ്രവങ്ങളാൽ സഹൊദരസ്നെഹം മുഴുക്കയും ചെയ്തു- അവരിൽ
ഉണ്ടായ ഐകമത്യം ലൊകത്തിൽ അഭൂതപൂൎവ്വംതന്നെ ദെശ
വൎണ്ണാചാരഭെദങ്ങൾ എല്ലാം ദൈവാത്മാവിന്റെ വ്യാപാരത്താ
ൽ ഇല്ലാതെപൊയി- എല്ലാവൎക്കും ഒരു കൎത്താവും ഒരു വിശ്വാസവും
ഒരു ഭാഗ്യവും ആകകൊണ്ടു ഇസ്രയെലരുടെയും പുറജാതികളു െ
ടയും മദ്ധ്യത്തിലെ മൊശധൎമ്മം ആകുന്നനടുച്ചുവരും ക്രമത്താ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/163&oldid=192668" എന്ന താളിൽനിന്ന് ശേഖരിച്ചത്