താൾ:CiXIV258.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൪

മ്മതംവരുത്തിപുറജാതികൾ്ക്ക രക്ഷെക്കായി ചെലകൊണ്ടൊരാവശ്യവുമി
ല്ല എന്നു കല്പിച്ചു എഴുതിയ പത്രിക പൌൽബൎന്നബാവെന്നിരുവരു
ടെ പക്കൽ കൊടുത്തയച്ചു അന്ത്യൊക്യമുതലായ സഭകളൊടറിയി
ക്കയുംചെയ്തു- അനന്തരം പൌൽ സുവിശെഷഘൊഷണത്തിന്നു പി
ന്നെയും യാത്രയായി ഭ്രുഗ്യ-ഗലാത്യമുതലായ ചിറ്റാസ്യനാടുകളിൽ
കൂടികടന്നു ത്രൊവാസിൽ എത്തിയപ്പൊൾ യുരൊപയിലെക്ക പുറ
പ്പെട്ടുപൊകെണ്ടതിന്നു അവന്നു സ്വപ്നത്തിൽ ദൈവനിയൊഗം ഉണ്ടാ
യ ഉടനെ അവൻ കപ്പൽകയറി മക്കദൊന്യെക്ക് ചെന്നു ഫിലിപ്പി തെ
സ്സലനീക്ക ബരൊയ്യ മുതലായ പട്ടണങ്ങളിൽ യഹൂദന്മാരുടെവിരൊ
ധം ഉണ്ടായിട്ടു പ്രത്യെകം പുറജാതികളൊടു സുവിസെഷം അറിയിച്ചു
സഭകളെ സ്ഥാപിക്കയും ചെയ്തു- അഥെനപട്ടണക്കാൎക്ക യെശുമരിച്ച
വരിൽ നിന്നു എഴുനീറ്റവൎത്തമാനം ഭൊഷത്വം തന്നെഎന്നു തൊ
ന്നിയതിനാൽ ചിലർമാത്രം വിശ്വസിച്ചുപൌൽ അവിടെനിന്നു പുറ
പ്പെട്ടു കൊറിന്തിലെക്ക ചെന്നു ആ വലിയകച്ചവടനഗരത്തിൽ ഒന്ന
രസംവത്സരം പാൎത്തുക്രൂശിൽ തറെച്ചുമരിച്ചവനെ ശക്തിയൊടെ അറി
യിച്ചു വളരെ ആളുകളെ ശിഷ്യരാക്കിയശെഷം യഹൂദയവനവിശ്വാ
സികൾ്ക്ക ചെൎച്ചയുണ്ടാകെണ്ടത്തിന്നു പിന്നെയും യരുശലെമിലെക്ക് പൊ
യി സഭയെകണ്ടു യാത്രയുടെ അനുഭവം അറിയിക്കയുംചെയ്തു- അ
തിന്റെശെഷം അവൻ ഭ്രുഗ്യഗലാത്യസഭകളിൽ കടന്നു എഫെസു
പട്ടണത്തിൽചെന്നു രണ്ടുസംവത്സരം പാൎത്തു ചിറ്റാസ്യനാടുകളിലെ സു
വിശെഷപ്രകടനത്തിന്നു അദ്ധ്വാനിച്ചു രണ്ടാമത് മക്കദൊന്യയവന
രാജ്യങ്ങളിൽചെന്നു സഭകളെ സ്ഥിരീകരിച്ചുഇങ്ങിനെ യരുശലെംതു
ടങ്ങി ഇല്ലുൎയ്യനാടൊളം എങ്ങും സുവിശെഷവചനം അറിയിച്ചശെഷം
രൊമയിലും അന്നു അറിവാറായ ഭൂമിയുടെ പടിഞ്ഞാറെ അറ്റമാകു
ന്ന സ്പാന്യരാജ്യത്തിലും പൊവാൻ നിശ്ചയിച്ചു അതിന്നുമുമ്പെ അവ
ൻ യരുശലെമിലെ ദരിദ്രക്രിസ്ത്യാനൎക്കവെണ്ടിയവനസഭകളിൽ ധൎമ്മം
ശെഖരിച്ചുകൊണ്ടു ചെന്നാറെ ദ്വെഷികളായ യഹൂദന്മാർ കലഹിച്ചു
കൊല്ലുവാൻ ഉത്സാഹിച്ചപ്പൊൾ രൊമനായകൻ അവനെപിടിച്ചനാ

20

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/162&oldid=192667" എന്ന താളിൽനിന്ന് ശേഖരിച്ചത്