താൾ:CiXIV258.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൩

യപ്രകാരം അറിഞ്ഞപ്പൊൾ കുഡുംബത്തൊടുകൂടെ സ്നാനം എല്പി
ച്ചു സഭയൊടു ചെൎക്കയും ചെയ്തു- എന്നിട്ടും പുറജാതികളുടെ അ െ
പാസ്തലൻ അതുവരെയും ഉദിച്ചില്ലാഞ്ഞു ആവലിയവെലയെന
ടത്തെണ്ടതിന്നു കൎത്താവു പൌൽ എന്നൊരു പറീശനെ നിശ്ചയി
ച്ചു- ആയവൻ മുമ്പെ ക്രിസ്തുദ്വെഷികളിൽ ഒരു പ്രധാനിയായി
ശിഷ്യന്മാരെ എവിടെനിന്നുംപിടിച്ചു നിഗ്രഹിപ്പാൻ അത്യുത്സാഹ െ
ത്താടെ അന്വെഷിച്ചുനടക്കുമ്പൊൾ കൎത്താവു അതിശയവഴിയായി
അവനെസ്വാധീനമാക്കി രക്ഷയെവരുത്തുന്ന വിശ്വാസം നല്കുകയും
ചെയ്തു- ചിലകാലം കഴിഞ്ഞശെഷം യരുശലെമിലെ അപൊസ്തലന്മാ
ർ അന്ത്യൊക്യസഭയെചെന്നു ക്രമത്തിലാക്കെണ്ടതിന്നു ബൎന്നബാ
വെ നിയൊഗിച്ചപ്പൊൾ ആയവൻ പൌലെ അന്വെഷിച്ചുകൂട്ടികൊ
ണ്ടു അന്ത്യൊക്യയിൽ ചെന്നു ഇരുവരുടെ പ്രയത്നത്താൽ സഭഅ
ത്യന്തം വൎദ്ധിച്ചതിനാൽ ആ പട്ടണത്തിൽ യെശുശിഷ്യന്മാൎക്ക
ആദ്യം ക്രിസ്ത്യാനർ എന്നപെർ വരികയുംചെയ്തു- അനന്തരം പൌ
ലും ബൎന്നബാവും പുറപ്പെട്ടുകുപ്രദ്വീപിലും പിസീദ്യപംഫുല്യമുതലാ
യചിറ്റാസ്യനാടുകളിലും ചെന്നു സുവിശെഷം എങ്ങും ഘൊഷിച്ചു
യഹൂദന്മാർ അസൂയപ്പെട്ടു അവരെ പുറത്താക്കിയതിനാൽ പ്രത്യെ
കം പുറജാതികളെ നെടുവാൻ ശ്രമിച്ചു ഒരൊസഭകളെ സ്ഥാപിക്ക
യുംചെയ്തു- ആസമയം ഇസ്രയെല്യ ക്രിസ്ത്യാനർ അന്ത്യൊക്യയിൽ
വന്നുപുറജാതികളിൽ നിന്നുള്ള സഭക്കാരൊടുയെശുവിങ്കലെവി
ശ്വാസം പൊരാമൊശെ കല്പിച്ച പ്രകാരം ചെലയും കഴിക്കെണം
അല്ലാഞ്ഞാൽ രക്ഷയില്ല എന്നുമുട്ടിച്ചു പറഞ്ഞപ്പൊൾ ബൎന്നബാ
വും പൌലും വിരൊധിച്ചു ആ കാൎയ്യത്തിന്നു നിശ്ചയം വരുത്തെണ്ടതി
ന്നു യരുശലെമിലെക്ക് യാത്രയായി അപൊസ്തലന്മാരൊടും മൂപ്പ
ന്മാരൊടും ഒരുമിച്ചു നിരൂപിച്ചാറെ അനെകർ ചെലയും മൊശധൎമ്മാ
നുഷ്ഠാനവും രക്ഷെക്ക അത്യാവശ്യം തന്നെഎന്നു വാദിച്ചപ്പൊൾ
പെത്രൻ ചെലയില്ലാത്ത കൊൎന്നെല്യൻ പരിശുദ്ധാത്മാവെ പ്രാപി
ച്ചുവല്ലൊ എന്നുംമറ്റുംപറഞ്ഞു തൎക്കക്കാരുടെ വായടെച്ചു സൎവ്വസ

20

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/161&oldid=192666" എന്ന താളിൽനിന്ന് ശേഖരിച്ചത്