താൾ:CiXIV258.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൨

ക്ഷികളായി നടന്നുവെദവചനം പ്രാൎത്ഥനരാത്രിഭൊജനം മുതലായ
വറ്റെകൊണ്ടു തങ്ങളെ സ്ഥിരീകരിച്ചുധനവാന്മാർ നിലങ്ങളെ വിറ്റു
മുതൽ ദരിദ്രരുടെ രക്ഷെക്കായി അപൊസ്തലരിൽ എല്പിക്കയും ചെ
യ്തു- അല്പകാലംകഴിഞ്ഞശെഷം അപൊസ്തലന്മാർ സാധുക്കളുടെ ശു
ശ്രൂഷെക്കായി എഴാളുകളെ നിശ്ചയിച്ചു അവരുടെമെൽ കൈക െ
ളവെച്ചനുഗ്രഹിച്ചു ശുശ്രൂഷാസ്ഥാനത്തിലാക്കി- മൂപ്പന്മാർ സഭയിൽ
നിത്യകാൎയ്യവിചാരത്തിന്നു ഉത്സാഹിച്ചു ൧൨ അപൊസ്തലന്മാർ വിശ്വ
സിക്കുന്നവരെ സെവിച്ചുപൊറ്റി സഭയെനടത്തി കൊണ്ടിരുന്നു- യ
ഹൂദാധികാരികളുടെശാസനയാലുംശിക്ഷകളാലും സുവിശെഷഘൊ
ഷണത്തെയും സഭയുടെ വൎദ്ധനയെയും നിറുത്തുവാൻ കഴിഞ്ഞി
ല്ല- കൎത്താവിന്റെസാക്ഷിക്കായി ശത്രുകയ്യാൽ മരിച്ചവരിൽ ഒന്നാ
മൻ ആ എഴുശുശ്രൂഷക്കാരിൽ കൂടിയ സ്തെഫാൻ എന്നവൻ തന്നെ-
അന്നുണ്ടായ ഉപദ്രവത്തിൽ അപൊസ്തലന്മാർ ഒഴികെ സഭമിക്കതും
യരുശലെമെവിട്ടു ഒടിപ്പൊകയും ചെയ്തു-

൬., പുറജാതികളുടെഅപൊസ്തലനായ പൌൽ

യരുശലെമിൽ നിന്നൊടിപൊയവർ യഹൂദ്യനഗരങ്ങളിൽ മാത്രമ
ല്ലശമൎയ്യപൊയ്നീക്യ ദെശങ്ങളിലും കുപ്രദ്വീപിലുംദമസ്ക്ക അന്ത്യൊ
ക്യ മുതലായപട്ടണങ്ങളിലുംചെന്നു യെശുക്രിസ്തുവിനാൽ ഉണ്ടായര െ
ക്ഷക്ക വാക്കുകൊണ്ടും ക്രിയകൊണ്ടും യഹൂദന്മാൎക്ക സാക്ഷ്യംകാട്ടി ശ
മൎയ്യരും അനെകർ സുവിശെഷം അംഗീകരിച്ചു സ്നാനത്താലെസ
ഭയൊടുചെൎന്നു- ചിലർ അന്ത്യൊ ക്യപട്ടണത്തിലെയവനന്മാരൊടും
സദ്വൎത്തമാനമറിയിച്ചതിനാൽ ആപുറജാതികൾ്ക്കും കൎത്താവായ െ
യശുവെ അറിഞ്ഞു വിശ്വസിക്കെണ്ടതിന്നു സംഗതിവന്നു- ഉപദ്രവം
അല്പം നീങ്ങിയപ്പൊൾ യരുശലെമിലുള്ള ശിഷ്യന്മാൎക്ക ദൈവകല്പന
യാൽ തന്നെസുവിശെഷം യഹൂദജാതിക്ക മാത്രമല്ല സൎവ്വമനുഷ്യ
വംശത്തിന്നും അറിവാറായിവരെണമെന്നു നിശ്ചയം വന്നാറെപെ
ത്രൻ മടിക്കാതെരക്ഷാഗ്രഹമുള്ള കൊൎന്നെല്യൻ എന്നരൊമനാ
യകനെ ചെന്നുകണ്ടു യെശുവെ അറിയിച്ചു പരിശുദ്ധാത്മദാനം കിട്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/160&oldid=192665" എന്ന താളിൽനിന്ന് ശേഖരിച്ചത്