താൾ:CiXIV258.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൧

യി നില്ക്കെണമെന്നു അവരൊടു കല്പിച്ച ഉടനെ എല്ലാവരും കാണ്കെ
അവൻസ്വൎഗ്ഗാരൊഹണം ചെയ്തു ഒരു മെഘത്തിൽ മറഞ്ഞു അപ്പൊ
ൾതന്നെ രണ്ടു ദൈവദൂതർ അവരൊടു യെശു സ്വൎഗ്ഗാരൊഹണം ചെ
യ്തുകണ്ടത് എതപ്രകാരംതന്നെ പിന്നെയും ഇറങ്ങിവ
രുമെന്നുപറഞ്ഞു മറകയും ചെയ്തു-

൫., യഹൂദരുടെ അപൊസ്തലന്മാർ

ശിഷ്യന്മാർ കൎത്താവിന്റെ കല്പനപ്രകാരം യരുശലെമിൽ പാൎത്തു
വാഗ്ദത്തനിവൃത്തിക്കായി കാത്തുകൊണ്ടിരുന്നു ദ്രൊഹിയായ യഹൂ
ദ ദുഃഖപരവശനായി മരിച്ചു കളഞ്ഞതിനാൽ അവർ അപൊസ്തല
സംഖ്യതികഞ്ഞു വരെണ്ടതിന്നു ആദിമുതൽ അവരൊടു കൂടനടന്ന
മത്ഥിയഎന്നവനെ അവരൊധിച്ചു യഹൂദാവിന്റെ സ്ഥാനത്തിലാ
ക്കുകയുംചെയ്തു- കൎത്താവുസ്വൎഗ്ഗാരൊഹണം ചെയ്ത ൧൦ ദിവസംക
ഴിഞ്ഞശെഷം ആദിഫലങ്ങളുടെ പെരുന്നാൾ എന്ന പഞ്ചാശദ്ദിവ
സത്തിൽ എല്ലാവരും ഐകമത്യപ്പെട്ടു ഒരുസ്ഥലത്തിരുന്നപ്പൊ
ൾ ആകാശത്ത് നിന്നു കൊടുങ്കാറ്റൊട്ടം പൊലെ ഒരു മുഴക്കം ഉ
ണ്ടായി അവർ ഇരുന്നവീടു മുഴുവനും നിറഞ്ഞു ഒരൊരുത്തന്റെ
മെൽ ഒരൊരൊ, അഗ്നിജ്വാല ഇറങ്ങി ആവസിച്ചു എല്ലാവരും പ
രിശുദ്ധാത്മാവെ പ്രാപിച്ചുപെരുനാളിൽ കൂടിവന്ന പുരുഷാരങ്ങ
ളൊടു തങ്ങൾ കണ്ടുകെട്ടകാൎയ്യങ്ങളെ പലഭാഷകളിൽ അതിശയ
ശക്തിയൊടെ അറിയിക്കയും ചെയ്തു- പരിഹാസക്കാർ എഴുനീറ്റു
മദ്യംകുടിച്ചിട്ടവർ ഉന്മത്തരായി എന്നുപറഞ്ഞപ്പൊൾ പെത്രൻ പരി
ശുദ്ധാത്മാവിന്റെദാനവും ക്രിസ്തുവിന്റെപുനരുത്ഥാനവും സ്വൎഗ്ഗാ
രൊഹണവും സൂചിപ്പിക്കുന്ന പ്രവാചകവചനങ്ങളെ തെളിയിച്ചു
യഹൂദന്മാരുടെ അസൂയയാലെ ക്രൂശിൽതറെച്ചുമരിച്ച യെശുക
ൎത്താവും മശീഹയും ആകുന്ന പ്രകാരംകാണിച്ചാറെ മൂവായിരം ആളു
കൾ പാപമൊചനത്തിന്നായി യെശുവിൽ വിശ്വസിച്ചു പരിശുദ്ധാത്മാ െ
വപ്രാപിച്ചു സ്നാനം എല്ക്കയും ചെയ്തു- ക്രിസ്തുസഭയുടെ ആരംഭം അ
തുതന്നെ- അനന്തരം എല്ലാവരും ഒരുമനപ്പെട്ടു കൎത്താവിന്നുസാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/159&oldid=192664" എന്ന താളിൽനിന്ന് ശേഖരിച്ചത്