താൾ:CiXIV258.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൦

യ്തു ശിഷ്യന്മാർ പക്ഷെ ആ ശരീരം മൊഷ്ടിച്ചുകൊണ്ടു പൊയി അവൻ
ജീവിച്ചെഴുനീറ്റു എന്നു ഒരുശ്രുതിയെ പരത്തും എന്നുവിചാരിച്ചു ഭയ
പ്പെട്ടു അധികാരികൾ പിലാതനൊടു ചില ആയുധക്കാരെ തരെണ്ട
തിന്നുഅപെക്ഷിച്ചു കാവലിന്നു അവരെശ്മശാനത്തിന്നു അരികിൽ
പാൎപ്പിക്കയും ചെയ്തു-

൪., യെശുവിന്റെപുനരുത്ഥാനവുംസ്വൎഗ്ഗാരൊഹണവും

പിറ്റെദിവസംശബത്ത് ആയതു ശിഷ്യന്മാർ ദുഃഖെന യരുശലെമി
ൽ പാൎത്തുകഴിച്ചു- പിറ്റെനാൾ രാവിലെകൎത്താവിന്റെ ശരീരംദ്ര
വിച്ചുപൊകാതിരിക്കെണ്ടതിന്നു സുഗന്ധസ്രവ്യങ്ങളെചെൎപ്പാനായി ചി
ല സ്ത്രീകളും പെത്രൻ യൊഹനാൻ എന്ന ശിഷ്യന്മാരും പുറപ്പെട്ടു ശ്മശാ
നത്തിന്നരികിൽ എത്തിയാറെ കാവല്ക്കാർ ഒടിയതും ശ്മശാനം തുറ
ന്നു ഒഴിഞ്ഞ പ്രകാരവുംകണ്ടു ഒരു ദൈവദൂതൻ അവിടെഇരുന്ന സ്ത്രീ
കളൊടു നിങ്ങൾ അന്വെഷിക്കുന്നവൻ ഇവിടെ ഇല്ല ജീവിച്ചെഴുനീ
റ്റുഗലീലയിൽ അവനെകാണും എന്നറിയിച്ചു- അന്നുതൊട്ടുയെ
ശുമഹത്വമുള്ള ശരീരത്തൊടെ ഇങ്ങിടങ്ങിതനിക്കുള്ളവൎക്ക പ്രത്യ
ക്ഷനായി അന്യന്മാർ അവനെ കാണായ്കകൊണ്ടു ശിഷ്യന്മാർ വന്നു ശ
വത്തെ മൊഷ്ടിച്ചുകൊണ്ടുപൊയപ്രകാരം യഹൂദ്യാധികാരികൾ
ഒരു ശ്രുതിപരത്തി ശിഷ്യന്മാർ ദൂതവചനം അനുസരിച്ചു ഗലീലയിൽ
പൊയി കൂടക്കൂട അവനെകാണുകയും ചെയ്തു- ഒരു ദിവസം അ
വൻ പതിനൊന്നുപെരൊടും നിങ്ങൾ സകലജാതികൾ‌്ക്കുംസുവിശെ
ഷം അറിയിച്ചു വിശ്വസിക്കുന്നവരെ പിതാപുത്രൻ പരിശുദ്ധാത്മ
ാവ് എന്നീനാമത്തിൽ സ്നാനം കഴിക്കെണം എന്നും സ്വൎഗ്ഗത്തിലും ഭൂ
മിയിലും സകല അധികാരവും ഞാൻ പ്രാപിച്ചു യുഗാവസാനത്തൊ
ളം നിങ്ങളൊടുകൂടെ ഇരിക്കുമെന്നും കല്പിച്ചു- ൪൦ദിവസം കഴിഞ്ഞ
ശെഷം യരുശലെം പട്ടണസമീപമുള്ള ഒലിവ്മലമെൽ അവ െ
രകൂടി പരിശുദ്ധാത്മസ്നാനം ലഭിക്കുംവരെ യരുശലെമിൽത
ന്നെ പാൎക്കെണം അതിന്റെശെഷം അവിടെയും യഹൂദ്യശമൎയ്യ
ദെശങ്ങളിലും ലൊകാവസാനത്തൊളവും തനിക്കസാക്ഷികളാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/158&oldid=192663" എന്ന താളിൽനിന്ന് ശേഖരിച്ചത്