താൾ:CiXIV258.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൯

തിരിച്ചുപൊകെണ്ടിവന്നു- അതിന്നിടയിൽ യെശു തനിക്ക് ദൈവ
പുത്രനെന്നു പെരിട്ടപ്രകാരം പിലാതൻ കെട്ടു ഭയപ്പെട്ടു അവനെ
വിടീപ്പാൻ മനസ്സായി എങ്കിലും ആ രാക്ഷസസമൂഹം പിന്നെയും
പിന്നെയും മുട്ടിച്ചു അവനെ ക്രൂശിൽ തറെക്കെണമെന്നും ചെയ്യാ
ഞ്ഞാൽ തിബൎയ്യൻ കൈസരൊടു സങ്കടം ബൊധിപ്പിക്കും എന്നും
പറഞ്ഞു ആൎത്തുവിളിച്ചപ്പൊൾ പിലാതൻ പെടിച്ചു അടങ്ങിജന
ങ്ങളെ രസിപ്പിക്കെണ്ടതിന്നു യെശുവിന്നു ക്രൂശിലെമരണം എന്നു
വിധിക്കയുംചെയ്തു- അവനെ വിശ്വസിച്ചവരിലും അല്പദിവസം
മുമ്പെ രാജാവെപൊലെ മാനിച്ചവരിലും ഒരുത്തനും വിസ്താരത്തി
ൽ അവന്റെ പക്ഷമായി ഒരുവാക്കും പറഞ്ഞതുമില്ല- യെശു ആ
രാത്രിയിൽ ഉറക്കവും മനഃപീഡയും വിസ്താരസഭകളിൽ യഹൂദരു
ടെ ഹിംസയും രൊമആയുധപാണികളുടെ അടികളും മറ്റും സഹി
ക്കയാൽ പിറ്റെനാൾ ക്രൂശിനെ വധസ്ഥലത്തൊളം ചുമക്കെണ്ടിവ
ന്നപ്പൊൾ മഹാക്ഷീണനായി വീണു- അസംഖ്യം പുരുഷാരങ്ങളൊ
ടു കൂട കുലനിലത്തിൽ എത്തിയാറെ അവർ അവനെ രണ്ടു കള്ള
ന്മാരുടെ നടുവിൽ ക്രൂശിൽ തറെച്ചു- ചുറ്റും നില്ക്കുന്നവർ അവന്റെ
വെദനകളെ വിചാരിയാതെ പരിഹസിച്ചു ദുഷിച്ചു- അന്ധകാരവും നാ
ട്ടിൽ എങ്ങും വ്യാപിച്ചാറെ ഭയംഅധികം വൎദ്ധിച്ചിട്ടു അവൻ എൻ
ദൈവമെ എൻ ദൈവമെ നീ എന്നെ കൈവിട്ടത് എന്തിന്നുഎന്നു
ദുഃഖിച്ചു വിളിച്ചുമരിച്ചപ്പൊൾ ദൈവാലയത്തിലെ തിരശ്ശീല ചീന്തി
ഭൂകമ്പവും ഉണ്ടായി പാറകളും പിളൎന്നു ശവക്കുഴികളും തുറന്നു മരി
ച്ചവർപലരും എഴുനീറ്റു എറിയ ആളുകൾക്ക പ്രത്യക്ഷരായി- വൈ
കുന്നെരത്തു അരിമത്യക്കാരനായ യൊസെഫ് എന്നൊരു ധനവാൻ
യെശുവിന്റെ ശരീരം ക്രൂശിൽനിന്നിറക്കി ശ്മശാനത്തിൽ വെക്കെണ്ട
തിന്നു വിലാതനൊടു അപെക്ഷിച്ചുസമ്മതം വാങ്ങിയെശുവിന്റെ അ
മ്മയൊടും മറ്റ ചിലഗാലീല്യസ്ത്രീകളൊടും നിക്കദെമൻ എന്ന ശ്രെഷ്ഠ
സഭക്കാരനൊടും കൂടശവം എടുത്തു പാറയിൽ കൊത്തിയതന്റെ
കുഴിയിൽ കിടത്തി വാതില്ക്കൽ ഒരു കല്ലു ഉരുട്ടിവെച്ചു പൊകയും ചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/157&oldid=192662" എന്ന താളിൽനിന്ന് ശേഖരിച്ചത്