താൾ:CiXIV258.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൮

പ്രമാണിക്കെവെണ്ടു എന്നിങ്ങിനെഎല്ലാം പറഞ്ഞുകൊണ്ടു പട്ടണസമീ
പമായഗതസെമന എന്ന് പെരുള്ളപറമ്പിൽ എത്തി അവിടെത
ന്നെ സൎവ്വലൊകത്തിന്റെപാപഭാരവും യെശുചുമന്നു പീഡിച്ചു പ്രാ
ൎത്ഥിച്ചു വിയൎപ്പുരക്തതുള്ളിയായിട്ടു നിലത്തു വീഴുമാറു വ്യസനപ്പെ
ട്ടു ശിഷ്യന്മാരൊ അവന്നു തുണെക്കെണ്ടിയ സമയം തളൎന്നുകിടന്നു
റങ്ങി ഒരു ദൈവദൂതൻ അവന്റെ തുണെക്കായി ഇറങ്ങി ആ
യുധപാണികളൊടു കൂടെ അരികത്തു വന്നാറെ നിങ്ങൾ അന്വെഷി
ക്കുന്നവൻ ഞാൻ തന്നെഎന്ന യെശുവചനത്തിന്റെ ശക്തി കൊണ്ടു
എല്ലാവരും നിലത്തുവീണു പിന്നെതന്നെ കെട്ടി കൊണ്ടു പൊവാ
ൻ അവൻ വിരൊധിച്ചതുമില്ല- അപ്പൊൾ പെത്രനും യൊഹനാ
നും ഒഴികെ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടൊടി- അല്പനെ
രം ചെന്നിട്ടു പെത്രനും കൂടെ ആപത്തുവരും എന്നു വിചാരിച്ചു പെടി
ച്ചു അവനെ നിഷെധിച്ചു പറഞ്ഞു ഉപെക്ഷിക്കയുംചെയ്തു- ആരാത്രി
യിൽതന്നെ ആയുധക്കാർ യെശുവിനെ വിസ്താരസഭയിൽ കൊ
ണ്ടുപൊയി നിൎത്തിവിസ്താരമുണ്ടായപ്പൊൾ കള്ളസാക്ഷികളും എഴുനീ
റ്റുസാക്ഷ്യം ഒത്തു വരായ്കകൊണ്ടു മഹാചാൎയ്യനായ കയഹാമറ്റൊ
രു വഴിയില്ലെന്നു കണ്ടു അവനൊടു നീ ദൈവപുത്രനായ മശീഹാ
ആകുന്നുവൊ എന്നു ചൊദിച്ചു- അതിന്നു യെശു അതെ എന്നുന
ല്ല സ്വീകാരവാക്കുപറഞ്ഞതു കെട്ടു വിസ്താരസഭഒക്കയും ഇതുദൈ
വദൂഷണം ഇവൻ മരണശിക്ഷെക്ക യൊഗ്യൻ എന്നു വിധിക്കയും
ചെയ്തു- മെലധികാരം രൊമൎക്കാകയാൽ അവർ യെശുവിനെ നാടു
വാഴിയായ പൊന്ത്യപിലാതന്റെ സന്നിധിയിങ്കലെക്ക് അയച്ചുഇ
വൻ കലഹക്കാരൻ തന്നെ രാജാവാക്കുവാൻ ഭാവിച്ചു എന്നു കുറ്റം
ചുമത്തി- നാടുവാഴി അതിന്നു തെളിവുഒന്നും കാണാതെ അന്നുയ
രുശലെമിൽ പാൎത്തുവരുന്ന ഹെരൊദന്തിപ്പാവിന്റെ അടുക്കൽ
യെശുവിനെയും അയച്ചു ആ ക്രൂരനൊടു അവൻ ഒരുവാക്കും ഉത്തര
മായി പറയായ്കകൊണ്ടു പിന്നെയും പിലാതന്റെ അടുക്കൽ തന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/156&oldid=192661" എന്ന താളിൽനിന്ന് ശേഖരിച്ചത്