താൾ:CiXIV258.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൬

ഉണ്ടുഇവനെ കെട്ടുകൊൾ്വിൻ എന്ന ദെവസാക്ഷ്യം രണ്ടാമത് അ
ന്നുതന്നെ അവന്നു ഉണ്ടായി-

൩., മനുഷ്യപുത്രന്റെ കഷ്ടാനുഭവവും മരണവും-

അങ്ങിനെരണ്ടുവൎഷം ചെന്നശെഷം ഇഹലൊകം വിടെണ്ടുന്നസമയം
വന്നുഎന്നു യെശു അറിഞ്ഞു ഗലീലയിൽനിന്നു പുറപ്പെട്ടുയരുശലെമി
ലെക്ക യാത്രയായി സ്നെഹിതനായ ലാജർ ബെത്ഥന്യയിൽ വെച്ചുമ
രിച്ചു എന്നുകെട്ടു ഊരിൽ ചെന്നു പലസാക്ഷിമുഖാന്തരം അവനെജീ
വിപ്പിച്ചു അതിനെ കണ്ടവർപലരും യെശുവിൽ വിശ്വസിച്ചു ചിലർ നീ
രസപ്പെട്ടു പ്രമാണികളൊടു അവസ്ഥയെ അറിയിച്ചു ആയവർ യെശു
വിന്റെ ഇരിപ്പിടം അറിഞ്ഞാൽ ഉടനെ വന്നുബൊധിപ്പിക്കെണ
മെന്നു പരസ്യമാക്കിയാറെ യെശു അല്പകാലത്തെക്ക മരുസ്ഥലത്തു
ചെന്നുപാൎത്തു സൎവ്വയഹൂദന്മാർ യരുശലെമിൽ ആചരിക്കുന്ന പെസ
ഹാപെരുനാളിന്നുവന്നു കൂടുകയും ചെയ്തു- അതിന്നിടയിൽ അവൻ
ലാജരെ ഉയിൎത്തെഴുനീല്പിച്ച വൎത്തമാനം തിങ്ങിവിങ്ങി കൂടിവന്നപു
രുഷാരങ്ങളിൽ കീൎത്തിതമായി- നഗരത്തിലെക്ക് വരുന്നു എന്നശ്രു
തി ഉണ്ടായപ്പൊൾ അവനെ എതിരെല്പാൻ അനെകർപുറപ്പെട്ടു
രാജാവെപൊലെ അവനെമാനിച്ചു യഹൊവാനാമത്തിൽ വരു
ന്ന ദാവിദിന്റെ പുത്രനും ഇസ്രയെലിന്റെ രാജാവുമായവൻ വന്ദ്യ
ൻ എന്നൊൎത്തുവിളിച്ചു കഴുതപ്പുറംഎറിപട്ടണത്തിൽ പ്രവെശിക്കുന്നവ
നെ ചുറ്റിനടന്നു സന്തൊഷിക്കയും ചെയ്തു- എന്നിട്ടും പട്ടണവാസിക
ൾപലരും അവനെ അറിഞ്ഞില്ല- പിന്തുടരുന്നവരൊ അവൻ നചറ
ത്തിൽ നിന്നുള്ള പ്രവാചകൻ എന്നത്രെ വിചാരിച്ചുള്ളു പ്രമാണികൾ
അസൂയപ്പെട്ടുഎങ്കിലും ജനഭയം നിമിത്തം അകാരണമായി അവ
നെ പിടിപ്പാൻ തുനിഞ്ഞതുമില്ല- ജനങ്ങളുടെ സ്നെഹം കുറെച്ചു വെപ്പാ
നും കുറ്റമുള്ള ഒരുവാക്കെങ്കിലും അവങ്കൽനിന്നു കിട്ടുവാനും അവർ
എറിയൊരു അദ്ധ്വാനം കഴിച്ചു പലവിധെന അവനെപരീക്ഷിച്ചിട്ടും
അവൻ പറീശന്മാർ ചദുക്യർ എന്നിരുപക്ഷക്കാരുടെ വായി അടെച്ചു
കളഞ്ഞുദൈവാലയത്തിലും ജനങ്ങളുടെ മുമ്പിലുംതന്നെ പ്രവാച

19

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/154&oldid=192659" എന്ന താളിൽനിന്ന് ശേഖരിച്ചത്