താൾ:CiXIV258.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൫

യിദിവസം കഴിച്ചു- പറീശ്യർ അങ്ങിനെ അല്ല അവർ വെദവചനം
മുഴുവനും പാരമ്പൎയ്യൊപദെശങ്ങളും ഗുരുജനങ്ങളുടെ വ്യാഖ്യാന
ങ്ങളും എല്ലാം അനുസരിച്ചു അനെകകല്പനകളുടെ അനുഷ്ഠാനംകൊ
ണ്ടു ദൈവമുഖെന തങ്ങളെ നീതിമാന്മാരാക്കുവാൻ ശ്രമിച്ചു ശാസ്ത്രി
കളായി ഉയൎന്നു തങ്ങടെ പക്ഷം എടുക്കാത്തവരെ നിന്ദിക്കയും ചെയ്തു-
യെശുവിന്റെ ഉപദെശം അംഗീകരിപ്പാൻ ൟ രണ്ടു പരിഷകൾ്ക്കും
അനിഷ്ടമായി സ്വൎഗ്ഗരാജ്യത്തിൽ കടക്കെണ്ടതിന്നു സത്യമനസ്താ
പം വെണമെന്നും പാപികളുടെ രക്ഷെക്കായി താൻ വന്നു പുണ്യക്രി
യകളെ കൊണ്ടു ദൈവമുഖെനതന്നെ നീതിമാനാക്കുവാൻ ഭാവി
ക്കുന്നവൻ ദൈവത്തെ കാണുകയില്ലെന്നും തന്നിൽ വിശ്വസിക്കു
ന്നവൎക്കമാത്രം പാപമൊചനവും മനശ്ശുദ്ധിയും നിത്യജീവനും ലഭിക്കും
എന്നും ഇപ്രകാരമുള്ള ഉപദെശങ്ങളെ പരത്തുന്ന ഗാലീല്യപ്രവാച
കൻ മഹാലൊകരാലും വെദശാസ്ത്രികളാലും നിന്ദിതനത്രെ തല െ
വപ്പാൻപൊലും സ്ഥലം ഇല്ലാത്ത രക്ഷിതാവ് ഐഹികരാജ്യം മൊ
ഹിക്കുന്നവൎക്ക വെണ്ടാ അതുകൊണ്ടു അവർ ജനങ്ങളെ ഇളക്കെ
ണ്ടതിന്നു യെശുവിന്റെ അത്ഭുതങ്ങളെ പിശാചിന്റെ കൎമ്മങ്ങൾ എ
ന്നും ദൈവമല്ല പിശാചത്രെ അവനെ അയച്ചു എന്നും ദുഷിച്ചുചി
ലപ്പൊൾ അവനെപിടിച്ചു കൊല്ലുവാൻ ഭാവിച്ചതൊകെയും തല്ക്കാ
ലത്തൊളം അസാദ്ധ്യമായിപൊയി- ജനങ്ങൾ മിക്കവാറും അവനെ
പ്രവാചകൻ എന്നുമാനിച്ചു എങ്കിലും പ്രമാണികളുടെ വൈരം വൎദ്ധി
ച്ചുപൊരുന്ന പ്രകാരം യെശുകണ്ടുതന്നെ കൊല്ലുവാൻ അധികാരം ഉണ്ടാ
കുന്ന സമയംവരുമെന്നു അറിഞ്ഞു ചിലപ്പൊൾ ശിഷ്യന്മാരൊടുതനി
ക്ക വരുവാനുള്ള കഷ്ടാനുഭവമരണങ്ങളെയും പുനരുത്ഥാനത്തെ
യും അറിയിച്ചു അവരുടെ വിശ്വാസം ഉറപ്പിക്കെണ്ടതിന്നു ഒരുദിവ
സം മൂന്നുപെരൊടുകൂടെ ഒരു ഉയൎന്ന മലയെ കയറിഅവരുടെ മുമ്പാ
കെ രൂപാന്തരപ്പെട്ടു സ്വൎഗ്ഗത്തിൽ നിന്നിറങ്ങി വന്ന മൊശെഎലിയാ
എന്ന പ്രവാചകന്മാരൊടു സ്വക്രിയാനിവൃത്തിയെകൊണ്ടു സംസാരി
ച്ചു ഇവൻ എൻ പ്രിയപുത്രനാകുന്നു ഇവനിൽ എനിക്ക നല്ല ഇഷ്ടം

19

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/153&oldid=192658" എന്ന താളിൽനിന്ന് ശേഖരിച്ചത്