താൾ:CiXIV258.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൪

യും ചെയ്തു- അവന്റെ അടുക്കൽ വന്നപുരുഷാരങ്ങളിൽ യെശു
വും ചെൎനു പാപം ഇല്ലാത്തവനെങ്കിലും സ്നാനം ഏറ്റപ്പൊൾ പരിശു
ദ്ധാത്മപൂൎണ്ണനായി വെള്ളത്തിൽ നിന്നു കയറിയസമയം ഇവൻ
എന്റെ പ്രിയപുത്രനാകുന്നു ഇവനിൽ എനിക്കനല്ല ഇഷ്ടമുണ്ടെ
ന്നു സ്വൎഗ്ഗസ്ഥപിതാവിന്റെ സാക്ഷ്യം പ്രാപിക്കയുംചെയ്തു- അതി
ന്റെശെഷം ആത്മാവ് അവനെ സാക്ഷ്യം പ്രാപിക്കയുംചെയ്തു- അതി
ന്റെ ശെഷം ആത്മാവ് അവനെ വനപ്രദെശത്തിൽ നടത്തി പി
ശാചും അടുത്തു ദൈവത്തിന്നു അവിശ്വസ്തനായിവരെണ്ടതിന്നു
അവനെ പലവിധെന പരീക്ഷിച്ചപ്പൊൾ യെശു ദൈവവചനം
ആയുധമാക്കി ജയിച്ചു പ്രവാചകവെലഎടുത്തു അത്ഭുതപ്രവൃത്തി
കളെകൊണ്ടും പരിശുദ്ധാത്മശക്തി നിറഞ്ഞ ഉപദെശങ്ങളെ കൊണ്ടുംത
ന്നെ ദൈവനിയുക്തൻ എന്നു കാണിച്ചു- ഹെരൊദന്തിപ്പാവ്യഭി
ചാരദൊഷം നിമിത്തംശാസനവാക്കു കൂട്ടാക്കാതെ യൊഹനാ
നെ പിടിച്ചുതടവിലാക്കിയപ്പൊൾ യെശുനചറത്തെ വിട്ടു ഗലീലനാ
ട്ടിലും നഗരങ്ങളിലുംഅവന്റെ അനന്തരവനായി നടന്നു- മീൻപി
ടിക്കാർ ചുങ്കക്കാർ മുതലായതാണകൂട്ടരിൽനിന്നു പന്ത്രണ്ടു ആ
ളുകളെ വരിച്ചുശിഷ്യന്മാരാക്കി യഹൂദപള്ളികളിലും വയലുകളിലും
ഒരൊജനസംഘങ്ങളൊടും സംസാരിച്ചു ഉപമാരൂപെണ സ്വൎഗ്ഗരാ
ജ്യത്തിന്റെരഹസ്യങ്ങളെ തെളിയിച്ചുപരത്തുകയും ചെയ്തു- ജന
ങ്ങൾ അവന്റെ ഉപദെശങ്ങളെ കെട്ടു മരിച്ചവൎക്ക ജീവനും ദീന
ക്കാൎക്ക സൌഖ്യവും വരുത്തുന്ന അത്ഭുതകൎമ്മങ്ങളെ കണ്ടു ആശ്ചൎയ്യ
പ്പെട്ടു ഒരുസമയം അവനെ രാജാവാക്കുവാൻ ഭാവിച്ചു എങ്കി
ലുംഹൃദയം കൊണ്ടു അവനിൽനിന്നു ദൂരസ്ഥരായി പാൎത്തു- യഹൂദ്യ
യിലെ മഹാലൊകർ അന്നുപറീശ്യചദുക്യർ എന്നിങ്ങിനെ രണ്ടു
പക്ഷമായിപിരിഞ്ഞിരുന്നു- ചദുക്യർ ഐഹികസംബന്ധത്താ
ൽ ബൊദ്ധ്യമായത് ഉറപ്പിക്ക ഒഴികെ പാരത്രീകഭാവങ്ങളെ ഒക്ക
യും തുള്ളി ദൈവദൂതന്മാരും പരിശുദ്ധാത്മാവിന്റെ വ്യാപാരവും വ
രുവാനുള്ള പുനരുത്ഥാനവും മറ്റും ഇല്ല എന്നുപദെശിച്ചു നടപ്പി
ന്നു മൊശധൎമ്മം പ്രമാണമാക്കീട്ടും ഡംഭികളും സുഖഭൊഗികളുമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/152&oldid=192657" എന്ന താളിൽനിന്ന് ശേഖരിച്ചത്