താൾ:CiXIV258.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൩

ദാരാജ്യ ഭ്രംശം വരുംഎന്നുപെടിച്ചു കൊപമത്തനായി ബെത്ത്ല െ
ഹമിലെക്ക് ആളെഅയച്ചു രണ്ടു വയസ്സൊളമുള്ള ആങ്കുട്ടികളെ എല്ലാ
വരെയും കൊല്ലിച്ചു എങ്കിലും യെശു ആവധത്തിൽ അകപ്പെട്ടില്ല
താനും ദൈവനിയൊഗം ഉണ്ടായിട്ടു യൊസെഫ് അവനൊടും മരി
യയൊടും കൂട മിസ്രയിലെക്ക് ഒടിപ്പൊയി- അല്പകാലം കഴിഞ്ഞ െ
ശഷം ഹെരൊദാദുൎദ്ദിനംപിടിച്ചു മരിച്ചു അനന്തരം യൊസെഫ
മിസ്രയിൽ നിന്നുമടങ്ങിചെന്നു ഹിംസ്രനായ അൎഹലാവു വാഴുന്നയ
ഹൂദ്യയിൽ ചെല്ലാതെ അന്തിപ്പാപരിപാലിക്കുന്ന ഗലീലനാട്ടിൽ
തന്നെ പൊയിപാൎത്തു അവിടെ വെച്ചു യെശുവളൎന്നു മാതാപിതാക്ക
ന്മാരെ അനുസരിച്ചു പാപം ഒഴികെമറ്റെ മനുഷ്യൎക്ക സമനായി
യഹൂദൎക്ക നിന്ദ്യമായനചരത്തൂരിൽ വസിച്ചു സകലത്തിലും ദൈവവ
ചനം തന്നെ മാതൃകയാക്കിനടന്നുഅവൻ ബെത്ത്ലഹെമിലെ ശിശുവ
ധത്തിൽ നശിച്ചുഎന്നു ജനങ്ങൾമിക്കവാറും വിചാരിച്ചു യഹൂദ്യയിൽ
അവന്റെ ജനനവൎത്തമാനങ്ങൾപൊലുംമറന്നുപൊയി- ഗലീല്യ െ
രാ അവന്റെ ജന്മത്തൊടു സംബന്ധിച്ച അത്ഭുതങ്ങളെ കെൾ്ക്ക ഉ
ണ്ടായതുമില്ല-

൨., ഗലീലയിലെ പ്രവാചകൻ

യെശു ജനിച്ചിട്ടു മുപ്പത് സംവത്സരം കഴിഞ്ഞതിന്റെ ശെഷം
ഔഗുസ്തകൈസരിന്റെ അനന്തരവനായതി ബെൎയ്യൻ രൊമരാ
ജ്യത്തിലും യഹൂദന്മാർ കുറ്റം ചുമത്തിയ അൎഹലാവിന്നു സ്ഥാനഭ്രം
ശംവന്നിട്ടു പൊന്ത്യപിലാതൻ എന്നരൊമനാടുവാഴി യഹൂദനാ
ട്ടിലും വാണുകൊണ്ടിരിക്കുമ്പൊൾ ജകൎയ്യയുടെ പുത്രനായ യൊഹ
നാൻ യഹൂദ്യയിൽവന്നു പ്രവാചകനായി എഴുന്നു ജനങ്ങളെ
അനുതാപത്തിന്നായി വിളിച്ചു യഹൊവാഭിഷിക്തൻ അടുത്തുവ
ന്നുപരിശുദ്ധാത്മാവെ പ്രാപിക്കെണ്ടതിന്നു അവനെകൈക്കൊ
ള്ളെണമെന്നും നിന്ദിക്കുന്നവൎക്ക അഗ്നിമയമായ വിധി ഉണ്ടാകു െ
മന്നും ഉപദെശിച്ചു സ്വൎഗ്ഗരാജ്യത്തിന്റെ ഒരുമ്പാടിന്നും അനുതാ
പത്തിന്നും അടയാളമായികെട്ടനുസരിക്കുന്നവരെ സ്നാനം കഴിക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/151&oldid=192656" എന്ന താളിൽനിന്ന് ശേഖരിച്ചത്