താൾ:CiXIV258.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൨

മരികിൽ മൃഗകൂട്ടങ്ങളെകാത്തുകൊണ്ടിരിക്കുന്ന ഇടയന്മാൎക്ക ഒരുദൈ
വദൂതൻ പ്രത്യക്ഷനായി ഭയപ്പെടെണ്ടാ രക്ഷിതാവും യഹൊവാഭി
ഷിക്തനും കൎത്താവുമായവൻ ദാവിദൂരിൽ ജനിച്ചിരിക്കുന്നു എന്ന സ
ദ്വൎത്തമാനം ഞാൻ നിങ്ങളൊടു അറിയിക്കുന്നു ആലവല്ലത്തിൽ അ
വനെകാണും എന്നു പറഞ്ഞ ഉടനെ സ്വൎഗ്ഗീയതെജസ്സഅവരെ ചുറ്റി
ദൂതസെനകൾ ഇറങ്ങി ആനന്ദഗാനംപാടിമറഞ്ഞശെഷം ഇടയന്മാ
ർ കുട്ടിയെഅന്വെഷിച്ചു ദൂതവചനപ്രകാരം കണ്ടുവണങ്ങി വസ്തുതഒ
ക്കയും ചുറ്റുമുള്ളദെശത്തിൽ പ്രസിദ്ധമാക്കുകയും ചെയ്തു- അതിന്റെ
ശെഷം മാതാപിതാക്കന്മാർചെലാകൎമ്മം കഴിച്ചു കുട്ടിക്കയെശു എന്ന
പെർ വിളിച്ചു മൊശധൎമ്മപ്രകാരം അവനെ യരുശലെമിൽകൊണ്ടു
പൊയി ആ ദ്യ ജാതകനായാൽ യഹൊവാതിരുമുമ്പാകെകാട്ടി
യപ്പൊൾ ലൊകരക്ഷയെ ആഗ്രഹിച്ചവർ പലരുംഅവന്റെ വൎത്തമാ
നങ്ങളെ കെട്ടു സന്തൊഷിച്ചു ശിമ്യൊൻ എന്ന ദൈവഭക്തനായഒരു
വൃദ്ധൻ പ്രവാചകാത്മാവെ പ്രാപിച്ചിട്ടു കുട്ടിയെ കൈയിൽ എടുത്തു
ദൈവത്തെ സ്തുതിച്ചു ഇവൻ പുറജാതികളുടെ അന്ധകാരം നീക്കുന്ന
പ്രകാശവുംനിന്റെ ജനമായ ഇസ്രയെലിന്റെ മഹത്വവുമായി നീ
സകലജാതികളുടെ മുഖത്തിന്നു മുമ്പാകെ യത്നമാക്കീട്ടുള്ള നിന്റെ
ത്രാണംഎന്നു പറഞ്ഞു മാതാപിതാക്കന്മാരെയും അനുഗ്രഹിച്ചുസം
ഭവിപ്പാനുള്ളതൊരൊന്നു അറിയിക്കയും ചെയ്തു- പൂൎവ്വദിക്കിൽനി
ന്നു വിദ്വാന്മാർ യരുശലെമിൽ വന്നു യഹൂദരാജാവിന്റെ ജനനം
അറിയിക്കുന്ന നക്ഷത്രത്തെ കണ്ടപ്രകാരം പറഞ്ഞു അവൻ ജനി
ച്ചസ്ഥലം എവിടെ എന്നു ചൊദിച്ചപ്പൊൾ ഹെരൊദാവിന്നും ശാസ്ത്രി
കൾ്ക്കും യെശുജന്മാവസ്ഥ അറിവാറയിവന്നു- ബെത്ത്ലഹെമിൽത െ
ന്ന യഹൂദരക്ഷിതാവായ മശിഹാ ജനിക്കെണ്ടു എന്ന ശാസ്ത്രിവചനം
വിദ്വാന്മാർ കെട്ടുപുറപ്പെട്ടു യെശുവെകണ്ടുപൊന്നും കണ്ടിവെണ്ണയും
കുന്തുരുക്കവും കാഴ്ചവെച്ചുവന്ദിക്കയും ചെയ്തു- അനന്തരം അവർരാ
ജാജ്ഞയെലംഘിച്ചു യരുശലെമിലെക്ക് മടങ്ങി ചെല്ലാതെ ദൈവ
കല്പന അനുസരിച്ചു സ്വദെശത്തെക്ക് തിരിച്ചുപൊകയാൽ ഹെരൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/150&oldid=192654" എന്ന താളിൽനിന്ന് ശേഖരിച്ചത്